- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ശ്രദ്ധേയമായി ഓസ്ട്രേലിയൻ മലയാളികളുടെ ഹ്രസ്വചിത്രം
കാൻബറ: ലോകത്തിന്റെ ഏതു കോണിലായാലും ഗൃഹാതുരത്വം സൂക്ഷിക്കുന്നവരാണ് മലയാളികൾ. മലയാളി കൂട്ടായ്മകൾ ലോകത്തിന്റെ വിവിധ കോണുകളിലുണ്ട്. എന്നാൽ, പുതുലോകത്ത് മലയാളികൾക്ക് സ്വന്തം ഭാഷയെയും മറന്നു തുടങ്ങിയോ എന്ന ആശങ്കകളും ഉടലെടുത്തിട്ടുണ്ട്. ഇതിനിടയാണ് ഒരു കൂട്ടം മലയാളികളുടെ ഹ്രസ്വചിത്രം ശ്രദ്ധ നേടുന്നത്.
ഓസ്‌ട്രേലിയയിലെ കാൻബറയിലെ ഒരു കൂട്ടം മലയാളികൾ ചേർന്ന് പുറത്തിറക്കിയ ഹ്രസ്വചിത്രമായ ദി റൂട്ട്‌സ് ആണ ശ്രദ്ധ നേടുന്നത്. മാതൃഭാഷയുടെ മാധുര്യവും, മാതൃഭാഷയുടെ പ്രധാന്യവും ഓർമ്മിപ്പിക്കുന്നചതാണ് ദി റൂട്ട്‌സ്. ഫിലിപ്പ് കാക്കനാട്ടാണ് ഈ ഹ്രസ്വചിത്രത്തിന്റെ സംവിധാനവും രചനയും ക്യാമറയും നിർവഹിച്ചിരിക്കുന്നത്. കഥയും തിരക്കഥയും നിർവഹിച്ചിരുന്നത് ജോമോന് ജോൺ ആണ്. കാൻ ടൗൺ ക്രിയേഷൻസിന്റെ ബാനറിലാണ് നിർമ്മാണം.
ഇതിനോടകം തന്നെ ചില ചലച്ചിത്ര മേളകളിൽചിത്രം പ്രദർശിപ്പിച്ചിട്ടുണ്ട്. ഹോങ്കോംഗ് മേളയിൽ അടക്കം പ്രദർശിപ്പിച്ച ചിത്രം ഏറെ ശ്രദ്ധ നേടിയിരുന്നു.