രാവിലെ ഉറക്കുമുണരുമ്പോൾ അപ്രതീക്ഷിതമായി എന്തെങ്കിലും കണ്ടാലോ ശരിക്കും എന്തായിരിക്കും നമ്മുടെ പ്രതികരണം. അതിപ്പോ നല്ലതാണെങ്കിൽ പോലും ഞെട്ടൽ തന്നെ ആയിരിക്കില്ലെ.അപ്പോ പിന്നെ പേടിപ്പെടുത്തുന്നത് ആയാലോ..പറയുകയും വേണ്ട.അത്തരത്തിലൊരു വീഡിയോ ആണ് ഇപ്പോ സമൂഹമാധ്യമത്തിൽ വൈറലാകുന്നത്.

്‌വഴിയരികിൽ കിടന്നുറങ്ങിയ ഒരു നായയുടെ വീഡിയോ ആണ് വൈറലാകുന്നത്. നായ വഴിയോരത്ത് സ്വസ്ഥമായി ഉറങ്ങുമ്പോഴായിരുന്നു അപ്രതീക്ഷിതമായി ആ വഴിയിലൂടെ ഒരു കാണ്ടാമൃഗമെത്തിയത്. കാലിൽ എന്തോ ഒന്ന് മണത്തു നോക്കുന്നത് പോലെ തോന്നി കണ്ണുതുറന്നു നോക്കിയപ്പോഴോണ് മുന്നിൽ നിൽക്കുന്ന കൂറ്റൻ കാണ്ടാമൃഗത്തെ കണ്ടത്.

 

ചിതറി ഓടുകയല്ലാതെ പാവം നായയുടെ മുന്നിൽ മറ്റൊരു മാർഗവുമുണ്ടായിരുന്നില്ല. ഭയന്ന് വിറച്ച് ഉറക്കെക്കുരച്ചുകൊണ്ടായിരുന്നു നായയുടെ ഓട്ടം.ഈ സംഭവത്തിന്റെ ദൃശ്യമാണ് ഇപ്പോൾ സമൂഹനമാധ്യമങ്ങളിൽ വ്യാപകമായി പ്രചരിക്കുന്നത്. ലക്ഷക്കണക്കിനാളുകൾ ഇപ്പോൾത്തന്നെ ഈ ദൃശ്യം കണ്ടുകഴിഞ്ഞു.

ഉറങ്ങി എഴുന്നേൽക്കുമ്പോൾ കാണുന്ന ഏറ്റവും ഭീകരമായ കാഴ്ച എന്നാണ് പലരും ദൃശ്യത്തെ വിശേഷിപ്പിച്ചത്. വല്ലാത്ത ദുസ്വപ്നമെന്നാണ് ചിലരുടെ അഭിപ്രായം. തെരുവു നായ്ക്കളുടെ നിസ്സഹായ അവസ്ഥയെക്കുറിച്ചും പലരും പരിതപിക്കുന്നുണ്ട്. ഐഎഫ്എസ് ഉദ്യോഗസ്ഥനായ സുശാന്ത നന്ദയും ഈ ദൃശ്യം ട്വിറ്ററിലൂടെ പങ്കുവച്ചിരുന്നു.