തിരുവനന്തപുരം: ഗോവിന്ദച്ചാമിയെ തൂക്കു കയറിൽ നിന്നും രക്ഷിക്കാൻ പണം മുടക്കിയത് ആരെന്ന ചോദ്യത്തിന് പിന്നാലെ വിവാദം കൊഴുക്കുകയായിരുന്നു ഏതാനും ദിവസങ്ങളായി. ക്രിസ്റ്റ്യൻ മിഷിണറികളായ ആകാശപ്പറവകളാണെന്ന് തേജസ് ദിനപത്രത്തിലെ ലേഖകൻ കെപിഎ റഹ്മത്തുള്ള തുടർച്ചയായി വാർത്ത നൽകിയിരുന്നു. തേജസ് പത്രം ആസൂത്രിതമായി കെട്ടിച്ചമച്ച കള്ളക്കഥയെ പൊളിച്ചു കൊണ്ടാണ് ആകാശപ്പറവകളുടെ സ്ഥാപകനായ ഫാദർ ജോർജ്ജ് കുറ്റിക്കൾ മറുനാടനോട് പ്രതികരിച്ചത്. മതം മാറ്റുന്നതിന് വേണ്ടി പ്രവർത്തിക്കുന്ന സംഘടനയാണെന്നും അഡ്വ. ആളൂരിനെ ഗോവിന്ദച്ചാമിക്ക് വേണ്ടി ഏർപ്പാടാക്കിയത് ആകാശപ്പറവകളാണെന്നുമുള്ള ആരോപണം തീർത്തും അടിസ്ഥാന രഹിതമാണെന്നാണ് കുറ്റിക്കലച്ചൻ വെൡപ്പെടുത്തിയത്. കുറ്റിക്കലച്ചൻ ഈ വിഷയത്തിൽ പ്രതികരിച്ചതോടെ ഈ വിഷയം ഇന്നലെ ഏഷ്യാനെറ്റ് ന്യൂസ് അവറിൽ ചർച്ച ചെയ്യാൻ തീരുമാനിക്കുകയും ചെയ്തു. ഈ വിഷയത്തെ അടിസ്ഥാനമാക്കി നടന്ന ചർച്ചയിൽ തേജസിന്റെ നുണക്കഥകൾ നഗ്നമായി പൊളിഞ്ഞു വീഴുന്ന കാഴ്‌ച്ചയാണ് കണ്ടത്.

തേജസ് ലേഖകൻ ഉന്നയിച്ച ആരോപണങ്ങൾക്ക് യാതൊരു അടിസ്ഥാനവുമല്ലെന്ന് സൗമ്യയുടെ മാതാവ് തന്നെ ചാനൽ ചർച്ചയിൽ വ്യക്തമാക്കി. ഗേവിന്ദച്ചാമിക്ക് മാപ്പു നൽകണമെന്ന് ആവശ്യപ്പെട്ട് സൗമ്യയുടെ അമ്മ സുമതിയോട് ആകാശപ്പറവകളുടെ പ്രതിനിധികൾ ആവശ്യപ്പെട്ടെന്ന വാർത്തയായിരുന്നു തേജസ് ലേഖകൻ നൽകിയത്. ഇക്കാര്യം ചർച്ച നയിച്ച വിനു സുമതിയുടെ ശ്രദ്ധയിൽപ്പെടുത്തി. എന്നാൽ, ഈ ആരോപണം തീർത്തും തെറ്റാണെന്ന് പറഞ്ഞ സുമതി എന്തിനാണ് ഇങ്ങനെ പച്ചക്കള്ളം പറയുന്നതെന്ന ചോദ്യം ഉന്നയിക്കുകയും ചെയ്തു. ഇങ്ങനെ പറയാൻ നാണമില്ലേയെന്നും അവർ ചോദിച്ചു. തേജസ് ലേഖകൻ തന്നോട് സംസാരിച്ചിട്ടില്ലെന്നും അവർ വ്യക്തമാക്കുകയുണ്ടായി. കെപിഎ റഹ്മത്തുള്ളയുടെ ആദ്യ വാദങ്ങൾ തന്നെ പൊളിയുകയായിരുന്നു.

എന്നാൽ, ചർച്ചയിൽ തിരിച്ചടിയേറ്റ റഹ്മത്തുള്ള അവിടം കൊണ്ടും നിർത്തിയില്ല. തന്റെ വാദങ്ങൾ ശരിയാണെന്ന് തെളിയിക്കാൻ വേണ്ടി സൗമ്യയുടെ വീട്ടിൽ എത്തിയ കാര്യത്തെ കുറിച്ചാണ് പറഞ്ഞത്. സൗമ്യയുടെ വീട്ടിലെത്തി ഗോവിന്ദച്ചാമിയെ ന്യായീകരിക്കുന്ന വിധത്തിൽ ലഘുലേഖ വിതരണം ചെയ്തുവെന്നാണ് റഹ്മത്തുള്ള പറഞ്ഞത്. എന്നാൽ, ഇക്കാര്യം സൗമ്യയുടെ അമ്മയ്‌ക്കൊപ്പം തന്നെ കുറ്റിക്കലച്ചനും നിഷേധിച്ചു.

ആരോടും എനിക്ക് പിണക്കമില്ലെന്ന് പറഞ്ഞാണ് കുറ്റിക്കലച്ചൻ പ്രതികരിച്ചത്. ഈ ഗോവിന്ദച്ചാമിയെ ഇതുവരെയും നേരിട്ട് കണ്ടിട്ടില്ലെന്നും അദ്ദേഹം വ്യക്തമാക്കി. പത്രത്തിൽ കണ്ടാണ് പരിചയം. ജയിലിൽ കണ്ടെന്ന കാര്യങ്ങളും തെറ്റാണെന്ന് അദ്ദേഹം വ്യക്തമാക്കി. കേസ് നടത്തുന്ന വക്കീലിന്റെ പേര് കേട്ടു പരിചയം മാത്രമാണെന്നാണ് ഫാദർ ജോർജ്ജ് കുറ്റിക്കൽ വ്യക്തമായത്. സ്വന്തം മോള് പീഡിപ്പിക്കപ്പെട്ട മകളുടെ വേദനയെന്താണഅ? അതറിയാവുന്നതു കൊണ്ടാണ് സൗമ്യയൂടെ വീട്ടിൽ പോയതെന്നും അദ്ദേഹം പറഞ്ഞു. രണ്ട് പ്രാവശ്യം മാത്രമാണ് താൻ പോയിട്ടുള്ളതെന്നും അച്ചൻ വ്യക്തമാക്കി. അവരെ ആശ്വസിപ്പിച്ചതിന് അപ്പുറത്തേക്ക് ഒന്നും പറഞ്ഞിട്ടില്ലെന്നും അദ്ദേഹം വ്യക്തമാക്കി. നിർമ്മൽ ജ്യോതി പ്രയാണം എന്നയാത്രയും നടത്തിയതായും അദ്ദേഹം വ്യക്തമാക്കി.

തേജസിന്റെ പ്രധാന ആരോപണം ഗോവിന്ദച്ചാമിയെ കോയമ്പത്തൂരിൽ വച്ച മതം മാറ്റിയെന്നായിരുന്നു. എന്നാൽ അവിടെ കേന്ദ്രമില്ലെന്നും അദ്ദേഹം പറഞ്ഞു. പത്രവാർത്തയിൽ പറഞ്ഞതു പോലെ കുന്ദംകുളത്ത് ഒരു കേന്ദ്രമില്ലെന്നും അദ്ദേഹം പറഞ്ഞു. ഇതൊക്കെ തെറ്റായ കാര്യമാണെന്നും അച്ചൻ വ്യക്തമാക്കി. ഇതോടെ ആകാശപ്പറവകൾ അല്ല മതം മാറ്റിയതെന്ന് അടിവരയിട്ട് വ്യക്തമാക്കുകയും ചെയ്തു. ചർച്ചയിൽ പങ്കെടുത്ത അഡ്വ. ശിവരാജനും ചാർലി തോമസ് എന്ന പേര് ഗോവിന്ദച്ചാമിക്കുണ്ടോ എന്ന കാര്യം അറിയില്ലെന്ന് വ്യക്തമാക്കി. വിചാരണയിൽ അത്തരമൊരു വാദം പ്രതിഭാഗം ഉന്നയിച്ചെങ്കിലും അത് പ്രചരണമായിരുന്നു എന്നും അഡ്വ. ശിവരാജൻ വ്യക്തമാക്കി. കടലാസുകളിൽ ചാർലി തോമസ് എന്ന പേരില്ലെന്നും അദ്ദേഹം പറഞ്ഞു.

വാദങ്ങൾ പൊളിഞ്ഞതോടെ ഒരുപാട് ആകാശപ്പറവകൾ കേരളത്തിലുണ്ടെന്നായി റഹ്മത്തുള്ള. എന്നാൽ, എവിടെ നിന്നാണ് ഇങ്ങനെ വിവരങ്ങൾ ലഭിച്ചതെന്നും വാർത്തയുടെ സോഴ്‌സ് എന്തെന്ന് ചോദിക്കുകയും ചെയ്തതോടെ തേജസ് ലേഖകന് വീണ്ടും ഉത്തരം മുട്ടി. മുംബൈയിൽ ആകാശപ്പറവകൾക്ക് യൂണിറ്റില്ലെന്ന് വ്യക്തമാക്കിയോടെ തന്നെ പത്രവാർത്തയിലെ നുണക്കഥ പൊളിഞ്ഞിരുന്നു. അതേസമയം ചർച്ചയിൽ പങ്കെടുത്ത ഫാദർ കുന്നംപ്ലാക്കലും അടിസ്ഥാന രഹിതമാണെന്ന് വ്യക്തമാക്കി. കുന്നംകുളം കഥയും വിദേശഫണ്ട് കഥയും നുണയാണെന്ന് അദ്ദേഹം വ്യക്തമാക്കി. ആളുകളെ സംരക്ഷിക്കുന്ന സ്ഥാപനമാണിത്. അല്ലാതെ ഫോറിൻ ഫണ്ടില്ലെന്നും അദ്ദേഹം അടിവരയിട്ടു പറഞ്ഞു.

അതേസമയം ഇരവാദം ഉന്നയിക്കുന്ന തേജസ് പത്രത്തിൽ ഇത്തരമൊരു അടിസ്ഥാന രഹിതമായ ആരോപണം ഉയരാൻ പാടില്ലെന്നാണ് ചർച്ചയിൽ പങ്കെടുത്ത കിരൺ തോമസ് ഉന്നയിച്ചത്. ഇത് കൂടാതെ എവിടെയൊക്കെയാണ് ഗോവിന്ദച്ചാമിക്ക് വേണ്ടി പ്രാർത്ഥനകൾ നടക്കുന്നതെന്ന വിനുവിന്റെ ചോദ്യത്തിനും റഹ്മത്തുള്ളയ്ക്ക് ഉത്തരം മുട്ടി.