- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
അമീറുൽ ഇസ്ലാം ലൈംഗിക വൈകൃത സ്വഭാവമുള്ള വ്യക്തി; ബലാത്സംഗ ശ്രമത്തിനിടെ ജിഷയുടെ പുറത്തു കടിച്ചു; ചുരിദാറിൽ നിന്നും പ്രതിയുടെ ഡിഎൻഎ വേർതിരിച്ചെടുത്തു; നഖങ്ങളിൽ അമീറിലിന്റെ തൊലി പറ്റിപ്പിടിച്ചിരുന്നു; കൊലപ്പെടുത്തിയത് ഒറ്റയ്ക്ക്: ജിഷ വധക്കേസിൽ ശാസ്ത്രീയ തെളിവുകൾ അടക്കം ചൂണ്ടിക്കാട്ടി 1500 പേജുള്ള കുറ്റപത്രം സമർപ്പിച്ചു
കൊച്ചി: പെരുമ്പാവൂരിലെ നിയമ വിദ്യാർത്ഥിനി ജിഷ കൊല്ലപ്പെട്ട കേസിൽ കുറ്റപത്രം സമർപ്പിച്ചു. എറണാകുളം പ്രിൻസിപ്പൽ സെഷൻസ് കോടതിയിലാണ് കുറ്റപത്രം സമർപ്പിച്ചത്. ആസാം സ്വദേശി അമിറുൾ ഇസ്‌ലാമിനെ ഒന്നാം പ്രതിയാക്കിയാണ് കുറ്റപത്രം തയാറാക്കിയിരിക്കുന്നത്. ഏപ്രിൽ 28നാണു കുറുപ്പംപടി വട്ടോളിപ്പടി കനാൽ പുറമ്പോക്കിൽ താമസിക്കുന്ന കുറ്റിക്കാട്ടുവീട്ടിൽ രാജേശ്വരിയുടെ മകൾ ജിഷ(30) ക്രൂരമായി കൊല്ലപ്പെട്ടത്. കൂലിപ്പണിക്കു പോയിരുന്ന അമ്മ രാജേശ്വരി അന്നു വൈകിട്ട് എട്ടിനു തിരിച്ചെത്തിയപ്പോൾ വീടിന്റെ വാതിൽ പൂട്ടിയ നിലയിലായിരുന്നു. സമീപവാസികളെ വിളിച്ച് വാതിൽ തുറന്ന് നോക്കുമ്പോഴാണ് ജിഷയെ മരിച്ചനിലയിൽ കണ്ടത്. കുറുപ്പംപടി പൊലീസ് രജിസ്റ്റർ ചെയ്ത 909/16 നമ്പർ കേസിൽ അമിറുളിനെതിരേ ഐപിസി 449, 376, 302 എന്നിവയും പട്ടികജാതി/വർഗ പീഡനം തുടങ്ങിയ വകുപ്പുകളും ചേർത്താണ് കുറ്റപത്രം തയാറാക്കിയത്. വീട്ടിൽ അതിക്രമിച്ചുകയറൽ, ബലാത്സംഗം, കൊലപാതകം എന്നീ കുറ്റങ്ങൾക്കാണു കേസ്. ബലാത്സംഗശ്രമത്തെ ചെറുത്ത ജിഷയെ അമിറുൾ ക്രൂരമായി കൊലപ്പെടുത്തുകയായി

കൊച്ചി: പെരുമ്പാവൂരിലെ നിയമ വിദ്യാർത്ഥിനി ജിഷ കൊല്ലപ്പെട്ട കേസിൽ കുറ്റപത്രം സമർപ്പിച്ചു. എറണാകുളം പ്രിൻസിപ്പൽ സെഷൻസ് കോടതിയിലാണ് കുറ്റപത്രം സമർപ്പിച്ചത്. ആസാം സ്വദേശി അമിറുൾ ഇസ്‌ലാമിനെ ഒന്നാം പ്രതിയാക്കിയാണ് കുറ്റപത്രം തയാറാക്കിയിരിക്കുന്നത്. ഏപ്രിൽ 28നാണു കുറുപ്പംപടി വട്ടോളിപ്പടി കനാൽ പുറമ്പോക്കിൽ താമസിക്കുന്ന കുറ്റിക്കാട്ടുവീട്ടിൽ രാജേശ്വരിയുടെ മകൾ ജിഷ(30) ക്രൂരമായി കൊല്ലപ്പെട്ടത്. കൂലിപ്പണിക്കു പോയിരുന്ന അമ്മ രാജേശ്വരി അന്നു വൈകിട്ട് എട്ടിനു തിരിച്ചെത്തിയപ്പോൾ വീടിന്റെ വാതിൽ പൂട്ടിയ നിലയിലായിരുന്നു. സമീപവാസികളെ വിളിച്ച് വാതിൽ തുറന്ന് നോക്കുമ്പോഴാണ് ജിഷയെ മരിച്ചനിലയിൽ കണ്ടത്.
കുറുപ്പംപടി പൊലീസ് രജിസ്റ്റർ ചെയ്ത 909/16 നമ്പർ കേസിൽ അമിറുളിനെതിരേ ഐപിസി 449, 376, 302 എന്നിവയും പട്ടികജാതി/വർഗ പീഡനം തുടങ്ങിയ വകുപ്പുകളും ചേർത്താണ് കുറ്റപത്രം തയാറാക്കിയത്. വീട്ടിൽ അതിക്രമിച്ചുകയറൽ, ബലാത്സംഗം, കൊലപാതകം എന്നീ കുറ്റങ്ങൾക്കാണു കേസ്. ബലാത്സംഗശ്രമത്തെ ചെറുത്ത ജിഷയെ അമിറുൾ ക്രൂരമായി കൊലപ്പെടുത്തുകയായിരുന്നുവെന്നാണ് നേരത്തേ കോടതിയിൽ നൽകിയ റിമാൻഡ് റിപ്പോർട്ടിൽ പൊലീസ് വ്യക്തമാക്കിയിട്ടുള്ളത്.
കുറ്റം ചെയ്തതായി അമിറുൾ പൊലീസ് ചോദ്യംചെയ്യലിൽ സമ്മതിച്ചിരുന്നു. തനിക്കൊപ്പം സുഹൃത്ത് അനാറുൾ ഇസ്‌ലാമും ഉണ്ടായിരുന്നുവെന്നും അമിറുൾ വെളിപ്പെടുത്തിയിരുന്നു. എന്നാൽ, ജിഷ സംഭവത്തിനുമുമ്പ് അനാറുൾ പെരുമ്പാവൂരിൽനിന്ന് വിട്ടുപോയിരുന്നുവെന്ന് പൊലീസ് അന്വേഷണത്തിൽ കണ്ടെത്തി. എഡിജിപി ബി. സന്ധ്യയുടെ നേതൃത്വത്തിലുള്ള പുതിയ അന്വേഷണസംഘമാണ് ജൂൺ 16ന് അമിറുളിനെ തമിഴ്‌നാട്ടിലെ കാഞ്ചീപുരത്തുനിന്നു പിടികൂടിയത്.
ഡിഎൻഎ പരിശോധനയുടെയും സാഹചര്യത്തെളിവുകളുടെയും പോസ്റ്റ്‌മോർട്ടം റിപ്പോർട്ട് ഉൾപ്പെടെയുള്ള ശാസ്ത്രീയ പരിശോധനാ ഫലങ്ങളുടെയും അടിസ്ഥാനത്തിലാണ് അമിറുളിനെ പ്രതിയാക്കി കേസെടുത്തത്. കൊലയ്ക്ക് ഉപയോഗിച്ച കത്തിയും അമിറുളിന്റെ ചെരിപ്പും ആദ്യ അന്വേഷണസംഘം കണെ്ടത്തിയിരുന്നു. കൊലപാതകത്തിനുശേഷം അമിറുൾ വീട്ടിൽനിന്ന് ഇറങ്ങിപോകുന്നത് അയൽവാസിയായ സ്ത്രീ കണ്ടിരുന്നു. ഡിഎൻഎ പരിശോധനയും അയൽവാസിയുടെ മൊഴിയും ചെരിപ്പും കേസിൽ നിർണായക തെളിവായി. രണ്ടു ലക്ഷത്തോളം ഫോൺകോളുകൾ പൊലീസ് പരിശോധിച്ചു. അയൽവാസികളുൾപ്പെടെ 5000 പേരുടെ വിരലടയാളം ശേഖരിച്ചു. 23 പേരുടെ ഡിഎൻഎയും പരിശോധിച്ചു. പല്ല്, രക്തം എന്നിവയും പരിശോധിച്ചു. കാക്കനാട് ജില്ലാ ജയിലിൽ പ്രത്യേക സെല്ലിലാണ് അമിറുൾ ഇപ്പോൾ. ഇയാളുടെ ജാമ്യാപേക്ഷയിൽ കോടതി തീരുമാനമെടുത്തിട്ടില്ല.
പൊലീസ് ചൂണ്ടിക്കാണിക്കുന്ന ശാസ്ത്രീയ തെളിവുകൾ ഇങ്ങനെ..
- ബലാൽസംഗ ശ്രമത്തിനിടെ അമിറുൾ ജിഷയുടെ പുറത്തു കടിച്ചിരുന്നു. ചുരിദാറിൽ പുരണ്ട ഉമിനീരിൽ നിന്ന് പ്രതിയുടെ ഡിഎൻഎ വേർതിരിച്ചെടുത്തു.
- ജിഷയുടെ നഖങ്ങളിൽ അമിറുൾ ഇസ്ലാമിന്റെ തൊലി പറ്റിപ്പിടിച്ചിരുന്നു. ഇതിൽ നിന്നുള്ള ഡിഎൻഎ ചുരിദാറിലെ ചോരയിൽ നിന്ന് അമീറിന്റെ ഡിഎൻഎ വേർതിരിച്ചെടുത്തു.
- വീട്ടിലെ വാതിലിൽ നിന്ന് അമീറിന്റെ രക്തം ലഭിച്ചു.ഇതിൽ നിന്ന് ഡിഎൻഎ വേർതിരിച്ചെടുത്തു.
- കൊലക്കത്തിയിൽ നിന്ന് ജിഷയുടെ ഡിഎൻഎ കണ്ടെത്തി.
- പ്രതിയുടെ ചെരുപ്പിലെ ജിഷയുടെ രക്തത്തിൽ നിന്ന് ഡിഎൻഎ
ചെരുപ്പിൽ പതിഞ്ഞ മണൽ ജിഷയുടെ വീട്ടിലേതാണെന്ന് ശാസ്ത്രീയ പരിശോധനാഫലം.
അറസ്റ്റിലായ അമീറുൽ ഇസ്ലാമിനെതിരെ കുറ്റപത്രം സമർപ്പിക്കുന്നതിനുള്ള 90 ദിവസത്തെ സമയപരിധി കഴിഞ്ഞ ബുധനാഴ്ച അവസാനിച്ചിരുന്നു. എന്നാൽ അന്നേ ദിവസം പൊതു അവധിയായതിനാലാണ് ഇന്ന് കുറ്റപത്രം സമർപ്പിക്കാൻ തീരുമാനിച്ചത്. അറസ്റ്റിലായി 90 ദിവസത്തിനകം കുറ്റപത്രം സമർപ്പിച്ചില്ലെങ്കിൽ പ്രതിക്ക് ജാമ്യത്തിന് അർഹതയുണ്ട്.
കഴിഞ്ഞ ഏപ്രിൽ 28ന് വൈകീട്ടാണ് ജിഷയെ കനാൽ പുറമ്പോക്കിലെ ഒറ്റമുറി വീട്ടിൽ കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തിയത്.

