ഷിക്കാഗൊ: വിദ്യാർത്ഥികളുടെ അസാന്നിധ്യത്തിൽ അടച്ചിട്ട ക്ലാസ് റൂമിൽഇരുന്ന് കൊക്കെയ്ൻ ഉപയോഗിച്ച ഇംഗ്ലീഷ് ടീച്ചർ പൊലീസ് പിടിയിൽ.നോർത്ത് വെസ്റ്റ് ഇന്ത്യാന ഹൈസ്‌കൂൾ അദ്ധ്യാപക സമാന്ത മാരി കോക്സനെ(24) പിടികൂടാൻ സഹായിച്ചതാകട്ടെ സ്വന്തം വിദ്യാർത്ഥികളും.

അദ്ധ്യാപിക കൊക്കെയ്ൻ അസ്വാദിക്കുന്ന ദൃശ്യങ്ങൾ ക്യാമറയിലാക്കിയവിദ്യാർത്ഥികൾ സ്‌കൂൾ അധികൃതരെ വിവരം അറിയിച്ചു. സെന്റ് ജോൺപൊലീസ് മയക്കുമുന്ന് കണ്ടെത്തുന്നതിന് പ്രത്യേക പരിശീലനം ലഭിച്ചനായകളുമായി സംഭവസ്ഥലത്തെത്തി. അന്വേഷണത്തിൽ അദ്ധ്യാപികയുടെ ഡ്രോയറിൽനിന്നും അനധികൃത മയക്കുമരുന്നുകൾ കണ്ടെത്തുകയും തുടർന്ന് അറസ്റ്‌ചെയ്തു .

ക്ഷീണം തോന്നിയതിനാൽ രാവിലെ വാങ്ങിയ 160 ഡോളർ വില വരുന്ന കൊക്കെയ്ൻബ്രേക്ക് സമയത്ത് വിദ്യാർത്ഥികൾ കാണാതെ ക്ലാസ്സിൽകൊമ്ടുവന്നതാണെന്ന് അദ്ധ്യാപിക പറഞ്ഞു. കോളേജിൽഫ്രഷ്മാനായിരിക്കുമ്പോൾ തന്നെ മയക്കുമരുന്ന് ഉപയോഗിച്ചു തുടങ്ങിയതായി
അദ്ധ്യാപിക സമ്മതിച്ചു.

മയക്കുമരുന്ന് കൈവശം വെച്ചതിന് അദ്ധ്യാപികക്കെതിരെ കേസ്സെടുത്തതായി
ലേക്ക് കൗണ്ടി പ്രോസിക്യൂട്ടേഴ്സ് അറിയിച്ചു. പിന്നീട് സ്വന്തംജാമ്യത്തിൽ വിട്ടയച്ചു.