എഡ്മന്റൻ :- കാനഡയിലെ എഡ്മന്റൻൽ താമസിക്കുന്ന അങ്കമാലി -കാലടി നിവാസികളുടെ കൂട്ടായ്മയായ പെരിയാർ തീരം കഴിഞ്ഞ നാലുവർഷമായി നൽകി വരുന്ന ചാരിറ്റി ഫണ്ട് ഈ വർഷവും നൽകുകയുണ്ടായി.

മലയാറ്റൂർ -നീലീശ്വരം പഞ്ചായത്തിൽ പെട്ട, ക്യാൻസർ ബാധിതനായ വ്യക്തിയുടെ കുടുംബത്തിനാണ് ഇത്തവണ ഈ വർഷത്തെ സഹായം നൽകിയത്.പേരിയർ ത്തീരത്തിന്റെ പ്രദേശങ്ങളിൽ അധിവസിക്കുന്ന ആളുകളിൽ നിന്നും,പേരിയർത്തീരത്തിലെ അംഗങ്ങൾ മുഖേന അപേക്ഷ സ്വീകരിച്ചാണ്, അർഹരായകുടുംബത്തെ കണ്ടെതിയത്. ഈ മഹാമാരിയുടെ കാലത്തും അംഗങ്ങളെല്ലാവരുംപരമാവധി സഹകരിച്ച് ഈ പ്രയത്‌നത്തിൽ പങ്കാളികളായതു ഏറെ പ്രതീക്ഷനൽകുന്നതായിരുന്നു.

പെരിയാർതീരം എക്‌സിക്യൂട്ടീവ് കമ്മിറ്റി അംഗം ബൈജുഉമ്മച്ചൻ, സഹായത്തിന് അർഹമായ കുടുംബത്തിൽ നേരിട്ടെത്തി തുക കൈമാറി.പെരിയാർ തീരം പ്രസിഡന്റ് വിൻസൻ ആന്റണി, സെക്രട്ടറി ബിന്ദു സുനിൽ,ഖജാൻജി ജോസഫ് കുമ്പളത്താൻ മറ്റു കമ്മിറ്റി അംഗങ്ങൾ എന്നിവർ, ചാരിറ്റിഫണ്ട് സമാഹരിക്കാൻ നേതൃത്വം നൽകി.