കാഞ്ഞങ്ങാട് : കഴിഞ്ഞ ഇരുപത് വർഷത്തോളമായി അമ്പലത്തറ മൂന്നാം മൈലിൽ സമൂഹത്തിൽനിന്ന് ഒറ്റപെടുത്തിയവർക്കും പരസഹായം ഇല്ലാതെ ജീവിതത്തെ മുന്നോട്ട് നയിക്കാൻകഴിയാത്ത അശരണരായവർക്കും ഭക്ഷണവും ചികിത്സയുമൊരുക്കി പ്രവർത്തിക്കുന്നസ്ഥാപനമാണ് സ്‌നേഹാലയം. ഏകദേശം നൂറ്റി എഴുപതിനടുത്ത് അന്തേവാസികൾസ്‌നേഹാലയത്തിന്റെ കാരുണ്യത്തിൽ അവിടെ കഴിഞ്ഞ് പോരുന്നു. പൊതു സമൂഹത്തിലെകാരുണ്യദായകരിൽ നിന്ന് സംഭാവന കളും മറ്റും സ്വീകരിച്ചുമാണ് സ്ഥാപനത്തിന്റെദൈനംദിന ചെലവ് നടത്തി കൊണ്ട് പോകുന്നത് എന്ന് സ്ഥാനപത്തിന്റെ പ്രവർത്തകർപറയുന്നു.

മാണിക്കോത്ത് പി.കെ.ഫാമിലിയും കാഞ്ഞങ്ങാട്ടെ സജീവ ജനശബ്ദമായിമാറി കൊണ്ടിരിക്കുന്ന ജനകീയശബ്ദം-കാഞ്ഞങ്ങാട് വാട്ട്‌സ്ആപ്പ് കൂട്ടായ്മയുംസംയുക്തമായി ചേർന്നാണ് സ്‌നേഹാലയത്തിലെ അന്തേവാസികൾക്കും അതിന്റെപ്രവർത്തകർക്കും ഒരു നേരത്തെ ഭക്ഷണമൊരുക്കി കാരുണ്യത്തിന്റെ സഹജീവിസനേഹത്തിന്റെ ഉദാത്തമായ മാതൃകയായിരിക്കുന്നത്.

എകദേശം ഒരു വർഷം മുമ്പ് ജനോപകാരപ്രദമായ പൊതു ഇടപെടലുകളും നടത്തുന്നതിലേക്കായികാഞ്ഞങ്ങാട്ടെയും പരിസര പ്രദേശങ്ങളിലെയും ആൾക്കാരെ ഉൾകൊള്ളിച്ച് കൊണ്ട്ആരംഭിച്ച ജനകീയശബ്ദം - കാഞ്ഞങ്ങാട് വാട്ട്‌സ്ആപ്പ് കൂട്ടായ്മായും , അതെ വാട്ട്സ്ആപ്പ് ഗ്രൂപ്പിലെ സജീവ സാന്നിധ്യവും നിരവധി ജീവകാരുണ്യ സഹായ ഹസ്ത മേഖലകളിലുംസാമൂഹ്യ സാംസ്‌കാരിക പൊതു രംഗത്തും നിറഞ്ഞ് നിൽക്കുന്ന മഡിയൻ ബ്രാഞ്ച് സിപിഐയുടെ സെക്രട്ടറി കൂടിയായ പി.കെ.അസീസും സംയുക്തമായി ചേർന്നിട്ടാണ് സഹജീവിസ്‌നേഹത്തിന്റെ ഉദാത്തമായ മാതൃകയാകുന്ന രീതിയിൽ സുമനസ്‌കരായ മറ്റുള്ളവർക്ക് കൂടിപ്രചോദനമാകുന്ന രീതിയിൽ സ്‌നേഹാലയത്തിലെ അന്തേവാസികൾക്ക് ഒരു നേരത്തെഭക്ഷണമൊരുക്കിയത്.

അവിടത്തെ ആരോരുമില്ലാത്ത മാനസിക പിരിമുറക്കം അനുഭവിക്കുന്ന നിലാരംബരായ അന്തേവാസികൾക്ക് അവരുടെ ഏറ്റവും ഇഷ്ടപെട്ട ഭക്ഷണം തന്നെയാണ് കൂട്ടായ്മ ഒരുക്കികൊടുത്തത്.മാണിക്കോത്ത് പികെ ഫാമിലിയെ പ്രതിനിധീകരിച്ച് മാണിക്കോത്ത് മഡിയൻ പ്രദേശത്തെപൊതുസമ്മതനായ പൊതു പ്രവർത്തകൻ പികെ അസീസ്, എം.സി.അബ്ദുൾ റഹിമാൻ , റോളാഖാൻ ഹനീഫാകാഞ്ഞങ്ങാടിന്റെ പൊതുശബ്ദമായി മാറിയ ജനകീയശബ്ദം വാട്ട്‌സ്ആപ്പ് കൂട്ടായ്മയെപ്രതിനിധീകരിച്ച് ജാഫർ കാഞ്ഞിരായിൽ , ഷൈമോൻ മാത്യു എന്നിവർ ഈ പുണ്യപ്രവർത്തിയിൽ സജീവമായി പങ്ക് ചേർന്നു. പ്രവാചക തിരുപ്പിറവിയുമായിബന്ധപ്പെട്ടാണ് സഹജീവി സ്‌നേഹത്തിലൂന്നി ഏറ്റവും വലിയ ദാനമായ അന്നദാനം തന്നെഒരുക്കിയത്.