- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഒരാൾ നിക്കറിനുള്ളിലും മറ്റൊരാൾ നെഞ്ചിലും കൈവെച്ചു; വേറൊരാൾ പാന്റ്സ് ഊരിക്കാണിച്ചു; നിരവധി പേർ റൂമിലേക്ക് ക്ഷണിച്ചു; പാവങ്ങൾക്ക് പണം ശേഖരിക്കാൻ ബിസിനസുകാരെ മാത്രം ക്ഷണിച്ച് ലണ്ടനിൽ നടത്തിയ ചാരിറ്റി ഗാലയിൽനിന്നും അവതാരകമാർ ഓടി രക്ഷപ്പെട്ടത് ഇങ്ങനെ
സമൂഹത്തിൽ ഉന്നത പദവിയിലുള്ളവരും ധനാഢ്യരുമായ പുരുഷന്മാർ മാത്രമായിരുന്നു ആ ചടങ്ങിലുണ്ടായിരുന്നത്. കുട്ടികളുടെ ആശുപത്രി്കൾക്കുവേണ്ടി ഫണ്ട് ശേഖരിക്കുകയെന്ന ജീവകാരുണ്യമായിരുന്നു അതിന്റെ ഉദ്ദേശ്യം. എന്നാൽ, പരിപാടിയിൽ ഹോസ്റ്റസുമാരായെത്തിയ പെൺകുട്ടികൾക്ക് പങ്കെടുത്തവരിൽനിന്ന് നേരിടേണ്ടിവന്നത് ലൈംഗികാതിക്രമം. തന്നെ പിച്ചിച്ചീന്താൻവന്നവർക്കിടയിൽനിന്ന് അവർ ഓടിരക്ഷപ്പെട്ടുവെന്ന വാർത്ത ഫിനാൻഷ്യൽ ടൈംസ് ന്യൂസ് പേപ്പറാണ് പുറത്തുവിട്ടത്. പ്രസിഡന്റ്‌സ് ക്ലബ് ചാരിറ്റി സംഘടിപ്പിച്ച ഗാലയിലാണ് സംഭവം. ഇതേത്തുടർന്ന് പരിപാടിയുമായുള്ള ബന്ധം വിഛേദിച്ചതായി മുഖ്യ സ്‌പോൺസർ കമ്പനി അറിയിച്ചു. ചാരിറ്റിയിൽനിന്ന് ശേഖരിച്ച പണം തിരിച്ചുനൽകുമെന്ന് രണ്ട് ആശുപത്രികളും പ്രഖ്യാപിച്ചു. ആറുമണിക്കൂറോളം നേരം പെൺകുട്ടികൾക്ക് പുരുഷകേസരിമാരിൽനിന്ന് പലവിധത്തിലുള്ള ഉപദ്രവങ്ങൾ നേരിടേണ്ടിവന്നതായി റിപ്പോർട്ടിൽ പറയുന്നു. ചിലർ അവരെ കിടപ്പുമുറിയിലേക്ക് ക്ഷണിച്ചപ്പോൾ, മറ്റുചിലർ കടന്നുപിടിക്കുകയും ചെയ്തു. ചിലർ അവരുടെ വസ്ത്രത്തിനുള്ളിൽ കൈയിട്ടു.
സമൂഹത്തിൽ ഉന്നത പദവിയിലുള്ളവരും ധനാഢ്യരുമായ പുരുഷന്മാർ മാത്രമായിരുന്നു ആ ചടങ്ങിലുണ്ടായിരുന്നത്. കുട്ടികളുടെ ആശുപത്രി്കൾക്കുവേണ്ടി ഫണ്ട് ശേഖരിക്കുകയെന്ന ജീവകാരുണ്യമായിരുന്നു അതിന്റെ ഉദ്ദേശ്യം. എന്നാൽ, പരിപാടിയിൽ ഹോസ്റ്റസുമാരായെത്തിയ പെൺകുട്ടികൾക്ക് പങ്കെടുത്തവരിൽനിന്ന് നേരിടേണ്ടിവന്നത് ലൈംഗികാതിക്രമം. തന്നെ പിച്ചിച്ചീന്താൻവന്നവർക്കിടയിൽനിന്ന് അവർ ഓടിരക്ഷപ്പെട്ടുവെന്ന വാർത്ത ഫിനാൻഷ്യൽ ടൈംസ് ന്യൂസ് പേപ്പറാണ് പുറത്തുവിട്ടത്.
പ്രസിഡന്റ്‌സ് ക്ലബ് ചാരിറ്റി സംഘടിപ്പിച്ച ഗാലയിലാണ് സംഭവം. ഇതേത്തുടർന്ന് പരിപാടിയുമായുള്ള ബന്ധം വിഛേദിച്ചതായി മുഖ്യ സ്‌പോൺസർ കമ്പനി അറിയിച്ചു. ചാരിറ്റിയിൽനിന്ന് ശേഖരിച്ച പണം തിരിച്ചുനൽകുമെന്ന് രണ്ട് ആശുപത്രികളും പ്രഖ്യാപിച്ചു. ആറുമണിക്കൂറോളം നേരം പെൺകുട്ടികൾക്ക് പുരുഷകേസരിമാരിൽനിന്ന് പലവിധത്തിലുള്ള ഉപദ്രവങ്ങൾ നേരിടേണ്ടിവന്നതായി റിപ്പോർട്ടിൽ പറയുന്നു. ചിലർ അവരെ കിടപ്പുമുറിയിലേക്ക് ക്ഷണിച്ചപ്പോൾ, മറ്റുചിലർ കടന്നുപിടിക്കുകയും ചെയ്തു. ചിലർ അവരുടെ വസ്ത്രത്തിനുള്ളിൽ കൈയിട്ടു. ഒരാൾ, അയാളുടെ ലൈംഗികാവയവം പ്രദർശിപ്പിച്ചതായും പെൺകുട്ടികൾ പരാതിപ്പെട്ടു.
മൂന്ന് പതിറ്റാണ്ടോളം പ്രവർത്തന പാരമ്പര്യമുള്ള ചാരിറ്റബിൾ ട്രസ്റ്റാണിത്. ഇത്തരം സംഭവങ്ങൾ വെച്ചുപൊറുപ്പിക്കില്ലെന്ന് ട്രസ്റ്റ് അതിന്റെ വെബ്‌സൈറ്റിൽ വ്യക്തമാക്കി. സംഭവത്തെക്കുറിച്ച് അന്വേഷിക്കുമെന്നും ഉചിതമായ നടപടി സ്വീകരിക്കുമെന്നും ട്രസ്റ്റ് ഉറപ്പുനൽകി. സംഭവത്തെക്കുറിച്ച് പാർലമെന്റിലും ചൂടേറിയ ചർച്ചയുണ്ടായി.. 21-ാം നൂറ്റാണ്ടിലും ഇത്രയും നാണംകെട്ടവർ ഉണ്ടെന്നത് വിശ്വസിക്കാനാവുന്നില്ലെന്ന് ജൂനിയർ എജ്യുക്കേഷൻ മിനിസ്റ്റർ ആനി മിൽ്ട്ടൺ പറഞ്ഞു.
പ്രസിഡന്റ്‌സ് ക്ലബ് ഗാല ലണ്ടനിലെ ധനാഢ്യരുടെ അഭിമാന ചിഹ്നങ്ങളിലൊന്നാണ്. രാഷ്ട്രീയക്കാരും പ്രോപ്പർട്ടി രംഗത്തെ ഭീമന്മാരും നിക്ഷേപകരും ഉന്നതോദ്യോഗസ്ഥരുമൊക്കെ പങ്കെടുക്കുന്ന ഗാലയാണിത്. പാർക്ക് ലെയ്‌നിലെ ഡോർചെസ്റ്റർ ഹോട്ടലിൽ നടന്ന ഗാലയിലെ സംഭവങ്ങൾ നിരീക്ഷിക്കുന്നതിന് പത്രം രണ്ട് റിപ്പോർട്ടർമാരെ രഹസ്യമായി അയക്കുകയായിരുന്നു. 360-ഓളം പുരുഷന്മാരാണ് പാർട്ടിയിലുണ്ടായിരുന്നത്. ഇവർക്ക് വേണ്ട സൗകര്യങ്ങളൊരുക്കാൻ 130-ഓളം യുവതികളുമുണ്ടായിരുന്നു.
കറുത്ത, ശരീരത്തോട് ഒട്ടിക്കിടക്കുന്ന വസ്ത്രവും അതിന് യോജിക്കുന്ന അടിവസ്ത്രങ്ങളും ഹൈ ഹീൽ ഷൂവുമായിരുന്നു ഹോസ്റ്റസുമാർക്കുള്ള ഡ്രസ് കോഡ്. പരിപാടിയുടെ വിശദാംശങ്ങൾ പുറത്തുപറയാതിരിക്കാൻ അഞ്ചുപേജുള്ള കരാറും ഒപ്പുവെച്ചിരുന്നതായി പത്രം റിപ്പോർട്ട് ചെയ്യുന്നു. പരിപാടി തുടങ്ങിയതോടെ, പെൺകുട്ടികളെ അവിടെയുണ്ടായിരുന്നർ കടന്നാക്രമിക്കുകയായിരുന്നുവെന്ന് പത്രം പറയുന്നു.