- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഭൂകമ്പവും പട്ടിണിയും മൂലം നരകിക്കുന്നവരെ രക്ഷിക്കാൻ ഹെയ്തിയിൽ ചെന്നപ്പോൾ രക്ഷാപ്രവർത്തകർ താമസിച്ചത് ആഡംബര വില്ലകളിൽ ബാലവേശ്യകൾക്കൊപ്പം; ഓക്സ്ഫാമിനെതിരെയുള്ള ആരോപണം കൊടുങ്കാറ്റായപ്പോൾ തകർന്നടിയുന്നത് ലോകത്തെ ഏറ്റവും വലിയ ചാരിറ്റി സംഘടന
ലോകത്തെ ഏറ്റവും വലിയ ചാരിറ്റി സംഘടനയായ ഓക്സ്ഫാം കടുത്ത പേര്ദോഷം വന്ന് തകർന്നടിഞ്ഞ് കൊണ്ടിരിക്കുന്നുവെന്ന് ഏറ്റവും പുതിയ റിപ്പോർട്ടുകൾ വെളിപ്പെടുത്തുന്നു. ഇതിന്റെ രക്ഷാപ്രവർത്തകരുടെ അധാർമികമായ പ്രവൃത്തികളാണ് ചാരിറ്റിയെ അതിന്റെ ഉദ്ദേശ്യലക്ഷ്യങ്ങൾക്കെതിരാക്കുകയും പേര്ദോഷത്തിലെത്തിച്ചിരിക്കുകയും ചെയ്തിരിക്കുന്നത്. ഹെയ്തിയിൽ ഭൂകമ്പവും പട്ടിണിയും മൂലം നരകിക്കുന്നവരെ രക്ഷിക്കാൻ ഹെയ്തിയിൽ ചെന്നപ്പോൾ ഓക്സ്ഫാമിന്റെ രക്ഷാപ്രവർത്തകർ താമസിച്ചത് ആഡംബര വില്ലകളിൽ ബാലവേശ്യകൾക്കൊപ്പമായിരുന്നുവെന്ന ഞെട്ടിപ്പിക്കുന്ന വെളിപ്പെടുത്തലാണ് പുറത്ത് വന്നിരിക്കുന്നത്. ഓക്സ്ഫാമിനെതിരെയുള്ള ആരോപണം കൊടുങ്കാറ്റായപ്പോൾ ഇല്ലാതാവുന്നത് ആഗോളതലത്തിലെ ഏറ്റവും വലിയ ചാരിറ്റി സംഘടനയാണ്. ഹെയ്തിയിൽ പ്രകൃതിദുരന്തം മൂലം അടിസ്ഥാനആവശ്യങ്ങൾക്ക് പോലും പാടുപെടുന്ന ദുരന്തബാധിതരെ സഹായിക്കുന്നതിന് പോയ വളണ്ടിയർമാർ ഇവിടെ താമസിച്ചിരുന്നത് ആഡംബരത്തിന്റെ അവസാ വാക്കായ വില്ലകളിലായിരുന്നുവെന്ന് വ്യക്തമായി തെളിഞ്ഞിരിക്കുകയാണിപ്പോൾ.25 അടി നീളമുള്ള സ
ലോകത്തെ ഏറ്റവും വലിയ ചാരിറ്റി സംഘടനയായ ഓക്സ്ഫാം കടുത്ത പേര്ദോഷം വന്ന് തകർന്നടിഞ്ഞ് കൊണ്ടിരിക്കുന്നുവെന്ന് ഏറ്റവും പുതിയ റിപ്പോർട്ടുകൾ വെളിപ്പെടുത്തുന്നു. ഇതിന്റെ രക്ഷാപ്രവർത്തകരുടെ അധാർമികമായ പ്രവൃത്തികളാണ് ചാരിറ്റിയെ അതിന്റെ ഉദ്ദേശ്യലക്ഷ്യങ്ങൾക്കെതിരാക്കുകയും പേര്ദോഷത്തിലെത്തിച്ചിരിക്കുകയും ചെയ്തിരിക്കുന്നത്. ഹെയ്തിയിൽ ഭൂകമ്പവും പട്ടിണിയും മൂലം നരകിക്കുന്നവരെ രക്ഷിക്കാൻ ഹെയ്തിയിൽ ചെന്നപ്പോൾ ഓക്സ്ഫാമിന്റെ രക്ഷാപ്രവർത്തകർ താമസിച്ചത് ആഡംബര വില്ലകളിൽ ബാലവേശ്യകൾക്കൊപ്പമായിരുന്നുവെന്ന ഞെട്ടിപ്പിക്കുന്ന വെളിപ്പെടുത്തലാണ് പുറത്ത് വന്നിരിക്കുന്നത്. ഓക്സ്ഫാമിനെതിരെയുള്ള ആരോപണം കൊടുങ്കാറ്റായപ്പോൾ ഇല്ലാതാവുന്നത് ആഗോളതലത്തിലെ ഏറ്റവും വലിയ ചാരിറ്റി സംഘടനയാണ്.
ഹെയ്തിയിൽ പ്രകൃതിദുരന്തം മൂലം അടിസ്ഥാനആവശ്യങ്ങൾക്ക് പോലും പാടുപെടുന്ന ദുരന്തബാധിതരെ സഹായിക്കുന്നതിന് പോയ വളണ്ടിയർമാർ ഇവിടെ താമസിച്ചിരുന്നത് ആഡംബരത്തിന്റെ അവസാ വാക്കായ വില്ലകളിലായിരുന്നുവെന്ന് വ്യക്തമായി തെളിഞ്ഞിരിക്കുകയാണിപ്പോൾ.25 അടി നീളമുള്ള സ്വിമ്മിങ് പൂൾ, മനോഹരമായ സൺടെറസ്, ടെറക്കോട്ട ചുമരുകൾ, ഫ്ലോറൽ അറേഞ്ച് മെന്റുകൾ തുടങ്ങി കൊട്ടാരസദൃശമായ ഇടങ്ങളാണിവ. ഇവിടെ ബാലവേശ്യകൾക്കൊപ്പം സെക്സ് പാർട്ടി നടത്തിയായിരുന്നു ഇവർ അടിച്ച് പൊളിച്ചിരുന്നത്.
ആറ് ബെഡ്റൂം സർവീസ്ഡ് കോംപ്ലക്സിൽ 12 പേർക്കാണ് താമസിക്കാൻ സൗകര്യമുള്ളത്. ഇത് ഓക്സ്ഫാം വാടകയ്ക്ക് എടുത്തിരുന്നത് മാസത്തിൽ 1200 പൗണ്ട് നൽകിയിട്ടാണ്. ഹെയ്തിയിലെ നിലവാരം വച്ച് നോക്കുമ്പോൾ വൻ ധനികന്മാർക്ക് മാത്രം നൽകാൻ സാധിക്കുന്ന വാടകയാണിത്. ഈ വില്ലകൾ സെക്സ് പാർട്ടികൾക്ക് നിരന്തരം ഉപയോഗിച്ച് വരുന്നവയാണെന്ന് മൂന്ന് ഉറവിടങ്ങൾ അറിയിച്ചതിനെ തുടർന്ന് ഡെയിലി മെയിൽ പത്രം നടത്തിയ അന്വേഷണത്തിൽ ഞെട്ടിക്കുന്ന വസ്തുതകളാണ് കണ്ടെത്തിയിരിക്കുന്നത്.
ഈ കോംപ്ലക്സിന് ഫ്ലാറ്റ് സ്‌ക്രീൻ ടിവിയും മൂന്ന് കംഫി സീറ്റുകളും വിനോദിക്കാനുള്ള മറ്റനേകം സൗകര്യങ്ങളുമുണ്ട്.ഓക്സ്ഫാം ടി ഷർട്ടുകൾ ധരിച്ച വേശ്യകൾക്കൊപ്പം ഓക്സ്ഫാമിന്റെ എയ്ഡ് വർക്കർമാർ പാർട്ടി നടത്തി അടിച്ച് പൊളിച്ച് ആസ്വദിക്കുന്നതിന്റെ ഫൂട്ടേജുകളും തെളിവായി ലഭിച്ചിട്ടുണ്ട്. ഇവിടെ രക്ഷാപ്രവർത്തനത്തിനെത്തിയ ഓക്സ്ഫാം വളണ്ടിയർമാർ ഇത്തരത്തിൽ സുഖജീവിതം നയിച്ചപ്പോൾ ഈ പ്രദേശത്തെ മറ്റ് വീടുകൾ 2010ലെ ഭൂകമ്പമേൽപിച്ച ദുരന്തത്തിൽ നിന്നും ഇനിയും കരകയറാനാവാത്ത അവസ്ഥയിലായിരുന്നു. ഈ ഭൂകമ്പത്തിൽ 220,000 പേർ കൊല്ലപ്പെടുകയും 1.5 മില്യൺ പേർക്ക് വീടില്ലാതാവുകയും ചെയ്തിരുന്നു. ഇവിടുത്തെ തെരുവുകളിൽ കിടന്നുറങ്ങുന്ന എത്രയോ ഭവനരഹിതരെയും കാണാം.
ഈ പ്രദേശത്ത് ഇപ്പോഴും വൈദ്യുതിയില്ലാത്ത നിരവധി വീടുകളും കാണാം. ഇവിടുത്തെ തെരുവുകളിൽ എയ്ഡ് ഏജൻസികൾ വിതരണം ചെയ്യുന്ന അത്യാവശ്യ വസ്തുക്കൾ കവർന്നെടുക്കാൻ ശ്രമിക്കുന്ന ധാരാളം കച്ചവടക്കാരെയും കാണാം. തങ്ങൾക്ക് സഹായമേകുന്ന ഓക്സ്ഫാം പ്രവർത്തകർ ഇത്തരത്തിൽ അധാർമികമായി ജീവിച്ചുവെന്ന് വിശ്വസിക്കാനാവുന്നില്ലെന്നാണ് ഹെയ്തിയിലെ നിരവധി പ്രദേശവാസികൾ പ്രതികരിച്ചിരിക്കുന്നത്. ഇത്തരം വില്ലകളിലേക്ക് തങ്ങളുടെ ആവശ്യങ്ങൾക്കായി പെൺകുട്ടികളെ എത്തിക്കുന്നതിനായി ഓക്സ്ഫാം വളണ്ടിയർമാർ ഡ്രൈവർമാരെ നിയോഗിച്ചിരുന്നുവെന്നും വെളിപ്പെട്ടിട്ടുണ്ട്.
ഇതിന് പുറമെ ഓക്സ്ഫാമിന് പേര് ദോഷം വർധിപ്പിക്കുന്ന വിധത്തിൽ ബ്രിട്ടീഷ് ഓക്സ്ഫാം ഷോപ്പുകളിൽ കടുത്ത ലൈംഗിക പീഡനവും ക്രിമിനൽ കുറ്റങ്ങളും അരങ്ങ് തകർക്കുന്നുവെന്ന ഞെട്ടിക്കുന്ന റിപ്പോർട്ടും പുറത്ത് വന്നിരിക്കുന്നു. കഴിഞ്ഞ ഒമ്പത് വർഷങ്ങൾക്കിടെ ഓക്സ്ഫാം ഷോപ്പുകളിൽ 123 ലൈംഗിക അതിക്രമങ്ങൾ നടന്നതിനെക്കുറിച്ച് അന്വേഷണം നടക്കുന്നുവെന്നാണ് ഡെയിലി മെയിൽ നടത്തിയ അന്വേഷണത്തിലൂടെ കണ്ടെത്തിയിരിക്കുന്നത്. തങ്ങളുടെ 650 ഷോപ്പുകളിൽ ജോലിചെയ്യുന്ന 23,000 വളണ്ടിയർമാരുടെ ക്രിമിനൽ റെക്കോർഡുകൾ ഓക്സ്ഫാം ഇതുവരെയായിട്ടും പരിശോധിച്ചില്ലെന്ന ആരോപണവും ശക്തമാണ്. ഇത്രയൊക്കെ സംഭവിച്ചിട്ടും യാഥാർത്ഥ്യം മറച്ച് വയ്ക്കാനായിരുന്നു ഓക്സ്ഫാംശ്രമിച്ചതെന്ന ആശങ്ക ശക്തമായതിനെ തുടർന്ന് ചാരിറ്റി കമ്മീഷൻ ഒരു അന്വേഷണം ആരംഭിച്ചിരുന്നു.തുടർന്ന് നിൽക്കക്കള്ളിയില്ലാതായപ്പോൾ ഓക്സ്ഫാം പശ്ചാത്താപവുമായി മുന്നോട്ട് വരുകയും ചെയ്തിരുന്നു. ആഗോളവ്യാപകമായുള്ള 19 സ്വതന്ത്ര ചാരിറ്റബിൾ ഓർഗനൈസേഷനുകളുടെ കോൺഫെഡറേഷനാണ് ഓക്സ്ഫാം. ഓക്സ്ഫാം ഇന്റർനാഷണലാണിത് നയിക്കുന്നത്.