- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- Literature
- /
- HUMOUR
ട്രംപിന്റെ നയതന്ത്ര ഇടപെടൽ; അയ്യ ഹിജാസിക്ക് മോചനം
വാഷിങ്ടൻ: ഈജിപ്ത് തടവറയിൽ മൂന്ന് വർഷം കഴിയേണ്ടി വന്ന അമേരിക്കൻ എയ്ഡ് വർക്കർ അയ്യ ഹിജാസിക്ക് ട്രംപിന്റെ നയതന്ത്ര ഇടപെടൽ മൂലം മോചനം ! മുൻ പ്രസിഡന്റ് ഒബാമയ്ക്ക് കഴിയാതിരുന്നതാണ് നൂറ് ദിവസം ഭരണത്തിലിരുന്ന ട്രംപിന് നേടാനായത്. വെർജീനിയ ജോർജ് മേസൺ യൂണിവേഴ്സിറ്റി വിദ്യാർത്ഥിനി ഹിജാസിക്ക് അമേരിക്കൻ ഈജിപ്ത് പൗരത്വം ഉണ്ട്. 2014 ൽ ചൈൽഡ് അബ്യൂസ് കുറ്റം ചുമത്തിയാണ് ഇവരെ തുറങ്കലിലടച്ചത്. നോൺ പ്രോഫിറ്റ് സംഘടനയായ ബിലാഡി ഫൗണ്ടേഷനു വേണ്ടിയാണ് ഹിജാസിക്കും ഭർത്താവും പ്രവർത്തിച്ചിരുന്നത്. കെയ്റോ തെരുവീഥികളിൽ അനാഥരായ കുട്ടികളെ കണ്ടെത്തി അവരെ സംരക്ഷിക്കുക എന്നതാണ് ഫൗണ്ടേഷന്റെ പ്രവർത്തനം. മനുഷ്യാവകാശ സംഘടനാ പ്രവർത്തകർ ഇവരുടെ അറസ്റ്റിൽ പ്രതിഷേധിക്കുകയും ഇവരുടെ പേരിൽ ആരോപിച്ചിരുന്നതെല്ലാം അടിസ്ഥാന രഹിതമാണെന്നും വാദിച്ചിരുന്നു. കഴിഞ്ഞ ഞായറാഴ്ചയാണ് ഈജിപ്ത് കോടതി ഇവരെ കുറ്റവിമുക്തരാക്കിയത്. ഇവരോടൊപ്പം വിട്ടയയ്ക്കപ്പെട്ട എല്ലാ പ്രവർത്തകരേയും അമേരിക്കയിലേക്ക് കൊണ്ടുവരുന്നതിന് ട്രംപ് പ്രത്യേക വിമാനം അയച്ചിരുന്നു. ഈജിപ്
വാഷിങ്ടൻ: ഈജിപ്ത് തടവറയിൽ മൂന്ന് വർഷം കഴിയേണ്ടി വന്ന അമേരിക്കൻ എയ്ഡ് വർക്കർ അയ്യ ഹിജാസിക്ക് ട്രംപിന്റെ നയതന്ത്ര ഇടപെടൽ മൂലം മോചനം ! മുൻ പ്രസിഡന്റ് ഒബാമയ്ക്ക് കഴിയാതിരുന്നതാണ് നൂറ് ദിവസം ഭരണത്തിലിരുന്ന ട്രംപിന് നേടാനായത്. വെർജീനിയ ജോർജ് മേസൺ യൂണിവേഴ്സിറ്റി വിദ്യാർത്ഥിനി ഹിജാസിക്ക് അമേരിക്കൻ ഈജിപ്ത് പൗരത്വം ഉണ്ട്. 2014 ൽ ചൈൽഡ് അബ്യൂസ് കുറ്റം ചുമത്തിയാണ് ഇവരെ തുറങ്കലിലടച്ചത്.
നോൺ പ്രോഫിറ്റ് സംഘടനയായ ബിലാഡി ഫൗണ്ടേഷനു വേണ്ടിയാണ് ഹിജാസിക്കും ഭർത്താവും പ്രവർത്തിച്ചിരുന്നത്. കെയ്റോ തെരുവീഥികളിൽ അനാഥരായ കുട്ടികളെ കണ്ടെത്തി അവരെ സംരക്ഷിക്കുക എന്നതാണ് ഫൗണ്ടേഷന്റെ പ്രവർത്തനം. മനുഷ്യാവകാശ സംഘടനാ പ്രവർത്തകർ ഇവരുടെ അറസ്റ്റിൽ പ്രതിഷേധിക്കുകയും ഇവരുടെ പേരിൽ ആരോപിച്ചിരുന്നതെല്ലാം അടിസ്ഥാന രഹിതമാണെന്നും വാദിച്ചിരുന്നു. കഴിഞ്ഞ ഞായറാഴ്ചയാണ് ഈജിപ്ത് കോടതി ഇവരെ കുറ്റവിമുക്തരാക്കിയത്.
ഇവരോടൊപ്പം വിട്ടയയ്ക്കപ്പെട്ട എല്ലാ പ്രവർത്തകരേയും അമേരിക്കയിലേക്ക് കൊണ്ടുവരുന്നതിന് ട്രംപ് പ്രത്യേക വിമാനം അയച്ചിരുന്നു. ഈജിപ്ത് പ്രസിഡന്റ് അബ്ദൽ ഫട്ടാ ഇൽ സിസിയുമായി യുഎസ് നാഷണൽ സെക്യൂരിറ്റി അംഗങ്ങൾ നടത്തിയ ചർച്ചയെ തുടർന്നാണ് മോചനം യാഥാർത്ഥ്യമായത്. അമേരിക്കയിലെത്തിയ ഇവർക്ക് വൈറ്റ് ഹൗസ് പ്രത്യേക സ്വീകരണം നൽകി. ട്രംപിന്റെ സന്ദർഭോചിതമായ ഇടപെടലിൽ സ്വാതന്ത്ര്യം ലഭിച്ച ഇവരും കുടുംബാംഗങ്ങളും പ്രത്യേകം നന്ദി പറഞ്ഞു.