- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഇളയ മകൻ ജനിച്ച ശേഷം ഏഴ് വർഷം ചാൾസ് തന്റെ ശരീരത്തിൽ പോലും തൊട്ടിട്ടില്ലെന്ന് ഡയാന; വഴി വിട്ട ബന്ധങ്ങൾ വാശിയായി മാറിയതിന്റെ കാരണങ്ങൾ വെളിപ്പെടുത്തി ഓഡിയോ സംഭാഷണം
ഡയാന രാജകുമാരി ജീവിച്ചിരുന്ന കാലത്തും മരിച്ചതിന് ശേഷവും എന്നും വിവാദങ്ങളുടെ തോഴിയായിരുന്നു. ഇപ്പോഴിതാ തന്റെയും ചാൾസിന്റെയും ലൈംഗിക ജീവിതത്തിലെ രഹസ്യങ്ങൾ വെളിപ്പെടുത്തിക്കൊണ്ടുള്ള ഡയാനയുടെ ഓഡിയോ സംഭാഷണം പുറത്ത് വന്നിരിക്കുകയാണ്. ഇതനുസരിച്ച് ഇളയ മകൻ ജനിച്ചതിന് ശേഷം ഏഴ് വർഷം ചാൾസ് തന്റെ ദേഹത്തിൽ പോലും ഒന്ന് തൊട്ടിട്ടില്ലെന്നാണ് ഡയാന വേദനയോടെ വെളിപ്പെടുത്തിയിരി ക്കുന്നത്. ഇക്കാരണത്താലായിരുന്നു താൻ വഴിവിട്ട ബന്ധങ്ങൾ വാശിയാക്കി മാറ്റിയതെന്ന സൂചനയും ഈ ടേപ്പിലൂടെ രാജകുമാരി പുറത്ത് വിടുന്നു. ഡയാനയും തന്റെ വോയ്സ് കോച്ചായ പീറ്റർ സെറ്റിലനും തമ്മിലുള്ള സംഭാഷണങ്ങളാണ് ചാനൽ 4 പ്രോഗ്രാമിലൂടെ പുറത്ത് വന്നിരിക്കുന്നത്. 1997ൽ പാരീസിൽ വച്ചുണ്ടായ ഒരു കാറപകടത്തിലൂടെ അകാലത്തിൽ പൊലിഞ്ഞ ഡയാന ഭർത്താവുമായുള്ള തന്റെ ബന്ധം താറുമാറായതിനെ കുറിച്ച് ഇടക്കിടെ വെളിപ്പെടുത്തി വിവാദങ്ങൾ സൃഷ്ടിക്കാറുണ്ടായിരുന്നു. തങ്ങൾ ഓരോ മൂന്നാഴ്ച കൂടുന്തോറും ലൈംഗിക ബന്ധത്തിലേർപ്പെടാറുണ്ടായിരുന്നുവെന്ന് അവർ ഇതിന് മുമ്പ് വെളിപ്പെടുത്തിയിരുന
ഡയാന രാജകുമാരി ജീവിച്ചിരുന്ന കാലത്തും മരിച്ചതിന് ശേഷവും എന്നും വിവാദങ്ങളുടെ തോഴിയായിരുന്നു. ഇപ്പോഴിതാ തന്റെയും ചാൾസിന്റെയും ലൈംഗിക ജീവിതത്തിലെ രഹസ്യങ്ങൾ വെളിപ്പെടുത്തിക്കൊണ്ടുള്ള ഡയാനയുടെ ഓഡിയോ സംഭാഷണം പുറത്ത് വന്നിരിക്കുകയാണ്. ഇതനുസരിച്ച് ഇളയ മകൻ ജനിച്ചതിന് ശേഷം ഏഴ് വർഷം ചാൾസ് തന്റെ ദേഹത്തിൽ പോലും ഒന്ന് തൊട്ടിട്ടില്ലെന്നാണ് ഡയാന വേദനയോടെ വെളിപ്പെടുത്തിയിരി ക്കുന്നത്. ഇക്കാരണത്താലായിരുന്നു താൻ വഴിവിട്ട ബന്ധങ്ങൾ വാശിയാക്കി മാറ്റിയതെന്ന സൂചനയും ഈ ടേപ്പിലൂടെ രാജകുമാരി പുറത്ത് വിടുന്നു.
ഡയാനയും തന്റെ വോയ്സ് കോച്ചായ പീറ്റർ സെറ്റിലനും തമ്മിലുള്ള സംഭാഷണങ്ങളാണ് ചാനൽ 4 പ്രോഗ്രാമിലൂടെ പുറത്ത് വന്നിരിക്കുന്നത്. 1997ൽ പാരീസിൽ വച്ചുണ്ടായ ഒരു കാറപകടത്തിലൂടെ അകാലത്തിൽ പൊലിഞ്ഞ ഡയാന ഭർത്താവുമായുള്ള തന്റെ ബന്ധം താറുമാറായതിനെ കുറിച്ച് ഇടക്കിടെ വെളിപ്പെടുത്തി വിവാദങ്ങൾ സൃഷ്ടിക്കാറുണ്ടായിരുന്നു. തങ്ങൾ ഓരോ മൂന്നാഴ്ച കൂടുന്തോറും ലൈംഗിക ബന്ധത്തിലേർപ്പെടാറുണ്ടായിരുന്നുവെന്ന് അവർ ഇതിന് മുമ്പ് വെളിപ്പെടുത്തിയിരുന്നു. എന്നാൽ ഇളയ മകനായ ഹാരി ജനിച്ചതിന് ശേഷം ഏഴ് വർഷങ്ങൾ അത് മുടങ്ങിപ്പോയെന്നാണ പുതിയ ടേപ്പിലൂടെ ഡയാന വെളിപ്പെടുത്തിയിരിക്കുന്നത്.
പൊതു പ്രസംഗങ്ങളിൽ തന്റെ ശബ്ദം ക്രമീകരിക്കാൻ സഹായിക്കുന്നതിനായിരുന്നു വോയ്സ് കോച്ചായ പീറ്ററിന്റെ സഹായം 1992നും 1993നും ഇടയിൽ ഡയാന തേടിയിരുന്നത്. എന്നാൽ അവർ തമ്മിലുള്ള സംഭാഷണങ്ങൾ ഒരു വേള ഡയാനയുടെ മനസിലെ ഉത്കണ്ഠകളും വ്യക്തിപരമായ അസ്വസ്ഥതകളും രേഖപ്പെടുത്തുന്ന വേദിയായി മാറുകയും അത് റെക്കോർഡ് ചെയ്യപ്പെടുകയുമായിരുന്നു. അതാണിപ്പോൾ ചാനൽ 4 പരിപാടിയിലൂടെ പരസ്യമായിരിക്കുന്നത്. ഇതിൽ പ്രക്ഷേപണം ചെയ്യുന്ന ഡോക്യുമെന്ററിയിലെ 'ഡയാന: ഇൻ ഹേർ ഓൺ വേർഡ്സ്' എന്ന ഭാഗത്താണ് രാജകുമാരിയും പീറ്ററും തമ്മിലുള്ള സംഭാഷണങ്ങൾ ഉൾപ്പെടുത്തിയിരിക്കുന്നത്.
തങ്ങൾ വിവാഹത്തിന് മുമ്പ് വെറും 13 സന്ദർഭങ്ങളിൽ മാത്രമാണ് തമ്മിൽ കണ്ടിരുന്നതെന്നും ഡയാന ഈ ടേപ്പിലൂടെ വെളിപ്പെടുത്തുന്നു. അമിത ഭക്ഷണം കഴിക്കാനുള്ള തന്റെ ശീലത്തെക്കുറിച്ചും അത് മൂലം തനിക്കുണ്ടായ മാനസിക സംഘർഷങ്ങളെക്കുറിച്ചും അപമാനങ്ങളെക്കുറിച്ചും ഡയാന , പീറ്ററിനോട് വെളിപ്പെടുത്തിയിരുന്നു. തുടർന്നായിരുന്നു താൻ കാര്യങ്ങൾ കൂടുൽ ഒളിച്ച് വയ്ക്കുന്ന ശീലം ആരംഭിച്ചതെന്നും ഡയാന പറയുന്നു. മറ്റുള്ളവരെ മുറിപ്പെടുത്തുന്നതിന് പകരം സ്വയം മുറിപ്പെടുത്തുന്ന ശീലവും ആരംഭിച്ചുവെന്ന് രാജകുമാരി വെളിപ്പെടുത്തുന്നു.