- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- Literature
- /
- POETRY
ലോഹക്കഷണം കണ്ടെത്തി; ചാൾസ് വർത്ത് ഡ്രൈഡ് ആപ്രിക്കോട്ട് വിപണിയിൽ നിന്ന് പിൻവലിച്ച് അധികൃതർ; പിൻവലിച്ചിരിക്കുന്നത് ക്രിസ്മസ് കേക്ക്, പുഡ്ഡിംഗുകൾ തുടങ്ങിയ ഒമ്പത് ഉത്പന്നങ്ങൾ
മെൽബൺ: സൗത്ത് ഓസ്‌ട്രേലിയൻ ബ്രാൻഡായ ചാൾസ് വർത്ത് നട്‌സ് ഉത്പന്നങ്ങളിൽ ലോഹക്കഷണങ്ങൾ കണ്ടെത്തിയതിനെ തുടർന്ന് വിപണിയിൽ നിന്ന് പിൻവലിച്ചു. വിപണിയിൽ നിന്നു വാങ്ങിയ ചാൾസ് വർത്ത് നട്‌സിൽ രണ്ടു ഉപയോക്താക്കൾക്കാണ് ലോഹക്കഷണം ലഭിച്ചത്. ഇത് അധികൃതരെ അറിയിച്ചതിനെ തുടർന്നാണ് ഉത്പന്നങ്ങൾ കമ്പനി വിപണിയിൽ നിന്ന് പിൻവലിച്ചത്. ചാൾസ് വർത്തിന്റെ ഡ്രൈഡ്, ഡൈസ്ഡ് ആപ്രിക്കോട്ടിലാണ് ലോഹക്കഷണം കണ്ടെത്തിയത്. 2019 ഏപ്രിൽ മുതൽ ജൂലൈ വരെ എക്‌സ്പയറി ഡേറ്റ് ഉള്ളവയാണ് മാർക്കറ്റിൽ നിന്നു പിൻവലിച്ചിരിക്കുന്നത്. ഡ്രൈഡ് ആപ്രിക്കോട്ട് അടങ്ങിയിരിക്കുന്ന ക്രിസ്മസ് കേക്കുകൾ, പുഡ്ഡിംഗുകൾ, മറ്റ് ഉത്പന്നങ്ങൾ എല്ലാം തന്നെ കമ്പനി പിൻവലിച്ചിട്ടുണ്ട്. ഇത്തരത്തിൽ ഒമ്പത് ഉത്പന്നങ്ങളാണ് പിൻവലിച്ചിരിക്കുന്നത്. സംഭവത്തിൽ അന്വേഷണം പുരോഗമിക്കുന്നുണ്ട്. ലോഹക്കഷണം കണ്ടെത്തിയിട്ടുള്ള ഉത്പന്നങ്ങൾ തിരിച്ച് ഏൽപ്പിക്കണമെന്നും ഉപയോക്താക്കൾക്ക് പണം തിരികെ നൽകുന്നതായിരിക്കുമെന്നും കമ്പനി വ്യക്തമാക്കിയിട്ടുണ്ട്.
മെൽബൺ: സൗത്ത് ഓസ്‌ട്രേലിയൻ ബ്രാൻഡായ ചാൾസ് വർത്ത് നട്‌സ് ഉത്പന്നങ്ങളിൽ ലോഹക്കഷണങ്ങൾ കണ്ടെത്തിയതിനെ തുടർന്ന് വിപണിയിൽ നിന്ന് പിൻവലിച്ചു. വിപണിയിൽ നിന്നു വാങ്ങിയ ചാൾസ് വർത്ത് നട്‌സിൽ രണ്ടു ഉപയോക്താക്കൾക്കാണ് ലോഹക്കഷണം ലഭിച്ചത്. ഇത് അധികൃതരെ അറിയിച്ചതിനെ തുടർന്നാണ് ഉത്പന്നങ്ങൾ കമ്പനി വിപണിയിൽ നിന്ന് പിൻവലിച്ചത്.
ചാൾസ് വർത്തിന്റെ ഡ്രൈഡ്, ഡൈസ്ഡ് ആപ്രിക്കോട്ടിലാണ് ലോഹക്കഷണം കണ്ടെത്തിയത്. 2019 ഏപ്രിൽ മുതൽ ജൂലൈ വരെ എക്‌സ്പയറി ഡേറ്റ് ഉള്ളവയാണ് മാർക്കറ്റിൽ നിന്നു പിൻവലിച്ചിരിക്കുന്നത്. ഡ്രൈഡ് ആപ്രിക്കോട്ട് അടങ്ങിയിരിക്കുന്ന ക്രിസ്മസ് കേക്കുകൾ, പുഡ്ഡിംഗുകൾ, മറ്റ് ഉത്പന്നങ്ങൾ എല്ലാം തന്നെ കമ്പനി പിൻവലിച്ചിട്ടുണ്ട്. ഇത്തരത്തിൽ ഒമ്പത് ഉത്പന്നങ്ങളാണ് പിൻവലിച്ചിരിക്കുന്നത്.
സംഭവത്തിൽ അന്വേഷണം പുരോഗമിക്കുന്നുണ്ട്. ലോഹക്കഷണം കണ്ടെത്തിയിട്ടുള്ള ഉത്പന്നങ്ങൾ തിരിച്ച് ഏൽപ്പിക്കണമെന്നും ഉപയോക്താക്കൾക്ക് പണം തിരികെ നൽകുന്നതായിരിക്കുമെന്നും കമ്പനി വ്യക്തമാക്കിയിട്ടുണ്ട്.