കടുത്ത ദാരിദ്ര്യവും കഷ്ടപ്പാടും നിറഞ്ഞതായിരുന്നു ചാർലിയുടെ കുട്ടിക്കാലം. വളരെ ചെറുപ്പത്തിൽ തന്നെ അവന്റെ അച്ഛൻ ആ കുടംബത്തെ ഉപേക്ഷിച്ചു. അമ്മയാണെങ്കിലോ നിത്യരോഗിയും. അയൽപക്കത്തെ വീടുകളിൽ നിന്നും കിട്ടുന്ന ആഹാരം കൊണ്ട് ജീവിക്കാവൻ മാർഗമാല്ലാതെയായി. അങ്ങനെ ചാർലിയും അനിയൻ സിഡ്‌നിയും എന്തെങ്കിലും ജോലി ചെയ്യാൻ തീരുമാനിച്ചു. പക്ഷേ, കുട്ടികൾക്ക് എന്തു ജോലി കിട്ടാനാണ്?

 ഒടുവിൽ സിഡ്‌നി ഒരു ജോലി കണ്ടെത്തി. ബസുകളിൽ കയറിയിറങ്ങി പത്രം വിൽക്കുക. അതിൽ നിന്നും അവന് തരക്കേടില്ലാത്ത വരുമാനവും ലഭിച്ചു.

അധികം കഴിയും മുമ്പുതന്നെ ചാർലിയും ഒരു ജോലി കണ്ടെത്തി. അവന്റെ അപ്പൂപ്പൻ ചെയ്തുകൊണ്ടിരുന്ന ജോലി തന്നെ. ചെരുപ്പുതുന്നൽ! ചാർലി ഒരു തെരുവോരത്ത് പണിയായുധങ്ങളുമായി ഇരുപ്പുറപ്പിച്ചു. ആളുകൾ പെട്ടെന്ന് ശ്രദ്ധിക്കുന്നതിനായി ചുവപ്പും കറുപ്പും വരകളോടുകൂടിയ വലിയ കുപ്പായമാണ് അണിഞ്ഞിരുന്നത്. അധിക സമയം കാത്തിരിക്കേണ്ടി വന്നില്ല. ഒരു മാന്യൻ പഴയ ഷൂസുമായെത്തി.

'ഇതിന്റെ കീറൽ മാറ്റി പോളീഷ് ചെയ്യണം ചാർലി ചെരുപ്പെടുത്ത് തിരിച്ചും മറിച്ചും നേനാക്കി. പിന്നീട് സൂചിയും നൂലുമെടുത്ത് തുന്നാൻ തുടങ്ങി. അതിനിടയിൽ ഷൂസിന്റെ മുൻഭാഗങ്ങൾ തമ്മിൽ ചേർന്നു പോയി. അതൊന്നും ചാർലി അറിഞ്ഞിരുന്നില്ല. അവൻ ഷൂസ് ഊരി പോളീഷ് ചെയ്ത് അയാൾക്കു നൽകി.

എത്ര ശ്രദ്ധിച്ചിട്ടും അയാൾക്ക് ഷൂസ് ഇടാൻ കഴിഞ്ഞില്ല. ക്രുദ്ധനായ യാത്രക്കാരൻ ഷൂസ് ചാർലിയുടെ മുഖത്തേക്ക് വലിച്ചെറിഞ്ഞു. സങ്കടവും ദേഷ്യവും ചമ്മലും എല്ലാം ചേർന്ന് ഒട്ടേറെ ഭാവങ്ങൾ ചാർലിയുടെ മുഖത്ത് മിന്നിമറഞ്ഞു. അതോടെ അവൻ ആ പണി നിർത്തി.

ഭാവപ്രകടനങ്ങൾ കൊണ്ടും ശരീര ചലനങ്ങൾ കൊണ്ടും പിന്നീട് നമ്മെ പൊട്ടിച്ചിരിപ്പിച്ച സാക്ഷാൽ ചാർലി ചാപ്ലിനായിരുന്നു ചാർലിയെന്ന ആ ബാലൻ.