- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ട്രംപ് പറഞ്ഞ് വിട്ട ഡോക്ടറും പോപ്പ് ഫ്രാൻസിസ് അയച്ച ഡോക്ടറും ലണ്ടനിൽ എത്തി; ചാർളിയെ പരിശോധിച്ച് സാധ്യതകൾ വിലയിരുത്തുന്നു; ദയാവധം നീട്ടി വച്ച് കോടതിയും
അസാധാരണമായ ജനിതക അവസ്ഥയും മസ്തിഷ്‌കത്തിനുള്ള തകരാറുകളും മൂലമം ഗ്രേറ്റ് ഓർമണ്ട് സെന്റ് ഹോസ്പിറ്റലിലെ വെന്റിലേറ്ററിൽ കഴിയുന്ന 11 മാസക്കാരൻ ചാർളി ഗാർഡ് എന്ന ആൺകുട്ടിയെ രക്ഷിക്കാൻ വല്ല സാധ്യതയുമുണ്ടോയെന്ന് പരിശോധിക്കാൻ അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് അയച്ച ഡോക്ടർ ലണ്ടനിലെത്തി. ഇതിന് പുറമെ ചാർളിക്ക് വേണ്ടി പോപ്പ് ഫ്രാൻസിസ് പറഞ്ഞ് വിട്ട ഡോക്ടറും ഇവിടെയെത്തിച്ചേർന്നിട്ടുണ്ട്. ഇതോടെ കുട്ടിയുടെ ദയാവധം കോടതി നീട്ടി വച്ചിരിക്കുകയാണ്. ട്രംപിന് വേണ്ടി ന്യൂയോർക്കിലെ കൊളംബിയ യൂണിവേഴ്‌സിറ്റി മെഡിക്കൽ സെന്ററിലെ ഡോ. മിക്കിയോ ഹിരാനോ ഇന്നലെ ചാർളിയെ അഞ്ച് മണിക്കൂറോളമാണ് പരിശോധിച്ചിരിക്കുന്നത്. എന്നാൽ നിയമപരമായ കാരണങ്ങളാൽ പോപ്പിന്റെ റോമിലെ ഹോസ്പിറ്റലിൽ നിന്നുമെത്തിയ ഡോക്ടറുടെ പേര് വിവരങ്ങൾ വെളിപ്പെടുത്തിയിട്ടില്ല. അദ്ദേഹവും ചാർളിയെ വിശദമായി പരിശോധിച്ചിട്ടുണ്ടെന്നാണ് റിപ്പോർട്ട്. ഇതിന് പുറമെ ചാർളിയുടെ ആരോഗ്യ സംബന്ധമായ എല്ലാ കുറിപ്പുകളും ക്ലിനിക്കൽ മെഡിക്കൽ ഇമേജുകളടക്കമുള്ള എല്ലാ ഡാറ്റകളും ഈ രണ്ട് ഡോക്ടർമാര
അസാധാരണമായ ജനിതക അവസ്ഥയും മസ്തിഷ്‌കത്തിനുള്ള തകരാറുകളും മൂലമം ഗ്രേറ്റ് ഓർമണ്ട് സെന്റ് ഹോസ്പിറ്റലിലെ വെന്റിലേറ്ററിൽ കഴിയുന്ന 11 മാസക്കാരൻ ചാർളി ഗാർഡ് എന്ന ആൺകുട്ടിയെ രക്ഷിക്കാൻ വല്ല സാധ്യതയുമുണ്ടോയെന്ന് പരിശോധിക്കാൻ അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് അയച്ച ഡോക്ടർ ലണ്ടനിലെത്തി. ഇതിന് പുറമെ ചാർളിക്ക് വേണ്ടി പോപ്പ് ഫ്രാൻസിസ് പറഞ്ഞ് വിട്ട ഡോക്ടറും ഇവിടെയെത്തിച്ചേർന്നിട്ടുണ്ട്. ഇതോടെ കുട്ടിയുടെ ദയാവധം കോടതി നീട്ടി വച്ചിരിക്കുകയാണ്. ട്രംപിന് വേണ്ടി ന്യൂയോർക്കിലെ കൊളംബിയ യൂണിവേഴ്‌സിറ്റി മെഡിക്കൽ സെന്ററിലെ ഡോ. മിക്കിയോ ഹിരാനോ ഇന്നലെ ചാർളിയെ അഞ്ച് മണിക്കൂറോളമാണ് പരിശോധിച്ചിരിക്കുന്നത്.
എന്നാൽ നിയമപരമായ കാരണങ്ങളാൽ പോപ്പിന്റെ റോമിലെ ഹോസ്പിറ്റലിൽ നിന്നുമെത്തിയ ഡോക്ടറുടെ പേര് വിവരങ്ങൾ വെളിപ്പെടുത്തിയിട്ടില്ല. അദ്ദേഹവും ചാർളിയെ വിശദമായി പരിശോധിച്ചിട്ടുണ്ടെന്നാണ് റിപ്പോർട്ട്. ഇതിന് പുറമെ ചാർളിയുടെ ആരോഗ്യ സംബന്ധമായ എല്ലാ കുറിപ്പുകളും ക്ലിനിക്കൽ മെഡിക്കൽ ഇമേജുകളടക്കമുള്ള എല്ലാ ഡാറ്റകളും ഈ രണ്ട് ഡോക്ടർമാരും സൂക്ഷ്മമായി പരിശോധിച്ചിട്ടുമുണ്ട്. ചാർളിക്ക് പുതുതായി ബ്രെയിൻ സ്‌കാൻ നടത്തണമെന്ന് അവർ ആവശ്യപ്പെടുമെന്നാണ് സൂചന. എന്നാൽ ഇന്നലെ ഹോസ്പിറ്റൽ ഇക്കാര്യം ഇന്നലെ സ്ഥിരീകരിച്ചിട്ടില്ല.
ചാർളിയുടെ അച്ഛനമ്മമാരായ സൗത്ത് വെസ്റ്റ് ലണ്ടനിലെ ബെഡ്‌ഫോണ്ടിലുള്ള ക്രിസ് ഗാർഡും കോണി യേറ്റ്‌സും പതിവുപോലെ അവന്റെ കിടക്കയുടെ അടുത്ത് തന്നെ നിലകൊണ്ടിരുന്നു.അവർ ഡോ. ഹിരാനോയുടെ ചോദ്യങ്ങൾക്കും സംശയങ്ങൾക്കും കൃത്യമായ ഉത്തരങ്ങൾ നൽകുകയും ചെയ്തിരുന്നു. ചാർളിയെ വിശദമായി പരിശോധിച്ച ശേഷം ഇരു ഡോക്ടർമാരും ഹോസ്പിറ്റലിന്റെ ഒരു വശത്ത് കൂടെയുള്ള വഴിയിലൂടെ മാധ്യമങ്ങളെ വെട്ടിച്ച് രക്ഷപ്പെട്ടുവെന്നാണ് റിപ്പോർട്ട്. ചാർളിയുടെ അവസ്ഥ ഇതിനകം ലോകമാധ്യമങ്ങളുടെ ശ്രദ്ധയാകർഷിച്ചിരിക്കുന്നതിനാൽ കുട്ടിയുമായി ബന്ധപ്പെട്ട ഓരോ നീക്കങ്ങളും അവർ സശ്രദ്ധം റിപ്പോർട്ട് ചെയ്യാൻ മത്സരിക്കുന്നുണ്ട്.
ഗ്രറ്റ് ഓർമണ്ട് സെന്റ് ഹോസ്പിറ്റൽ ഡോ. ഹിരാനോയ്ക്ക് തങ്ങളുടെ ഡോക്ടർമാരുടെ സ്വാതന്ത്ര്യവും ആദരവും നൽകി അദ്ദേഹത്തിന്റെ പ്രവർത്തനത്തിന് പൂർണ പിന്തുണയാണേകിയിരിക്കുന്നത്. ഇന്നലെ രാവിലെയാണ് ഹിരാനോയെയും പോപ്പ് അയച്ച ഡോക്ടറെയും ഹോസ്പിറ്റൽ ഊഷ്മളമായി സ്വീകരിച്ചത്.ഇന്ന് ഹിരാനോയും ബ്രിട്ടീഷ് ക്ലിനിഷ്യൻസും ചാർളിയുടെ അമ്മ കോണി യേറ്റ്‌സും തമ്മിൽ ഒരു കൂടിക്കാഴ്ച നടക്കുന്നുണ്ട്. തുടർന്ന് ജൂലൈ 25ന് ഹൈക്കോടതി ചാർളിയുടെ കേസിൽ വിധി പറയുന്നതാണ്. അവന്റെ ഒന്നാം പിറന്നാളിന് 10 ദിവസങ്ങൾക്ക് മുമ്പായിരിക്കും ഈ നിർണായക വിധി പുറത്ത് വരുന്നത്.
വെന്റിലേറ്ററിൽ കഴിയുന്ന ചാർളിയുടെ ലൈഫ് സപ്പോർട്ട് ജൂൺ30ന് അവസാനിപ്പിക്കുമെന്നായിരുന്നു ഗ്രേറ്റ് ഓർമണ്ട് സെന്റ് ഹോസ്പിറ്റൽ അധികൃതർ വെളിപ്പെടുത്തിയിരുന്നത്. ഇതിനെതിരെ മാതാപിതാക്കൾ രംഗത്തെത്തിയതോടെ പോപ്പും ട്രംപും അടക്കമുള്ള നിരവധി പേർ ഇവർക്ക് പിന്തുണയുമായി മുന്നോട്ട് വന്നതിനെ തുടർന്ന് ആ തീരുമാനത്തിൽ നിന്നും ആശുപത്രി അധികൃതർ പിന്മാറാൻ നിർബന്ധിതരാവുകയായിരുന്നു. തുടർന്ന് ദയാവധം ഒഴിവാക്കുന്നതിനുള്ള പുതിയ തെളിവുകൾ ഹൈക്കോടതി ജഡ്ജ് മിസ്റ്റർ ജസ്റ്റിസ് ഫ്രാൻസിസ് ആവശ്യപ്പെടുകയും ചെയ്തിരുന്നു.
ചാർളിയെ ദയാവധത്തിന് വിടുന്നതിനെതിരെ ശക്തമായി രംഗത്തെത്തിയ അവർ പകരം അവനെ അമേരിക്കയിലേക്ക് കൊണ്ടു പോയി പരീക്ഷണാത്മകമായ ചികിത്സ നൽകാനാണ് നാളിതുവരെ കിണഞ്ഞ് പരിശ്രമിച്ച് കൊണ്ടിരിക്കുന്നത്.കുഞ്ഞിനെ അമേരിക്കയിൽ കൊണ്ടു പോയി ചികിത്സിക്കുന്നതിനായി ചാർളിയെ പിന്തുണയ്ക്കുന്നവർ 1.3 മില്യൺ പൗണ്ട് ഈ ദമ്പതികൾക്ക് പിരിച്ച് കൊടുത്തിരുന്നു. എന്നാൽ മൂന്ന് യുകെ കോടതികൾ ഇതിന് വിഘാതമായി നിന്നതോടെ ഈ മാതാപിതാക്കളുടെ സ്വപ്നം പൊലിയുകയായിരുന്നു. ചാർളിയുടെ ലൈഫ് സപ്പോർട്ട് ടേൺ ഓഫ് ചെയ്യുമെന്നും അവനെ ചികിത്സിക്കാനായി അമേരിക്കയ്ക്ക് കൊണ്ട് പോകാൻ സാധിക്കില്ലെന്നുമായിരുന്നു യൂറോപ്യൻ കോർട്ട് ഓഫ് ഹ്യൂമൻ റൈറ്റ്‌സ് അടുത്തിടെ വിധി പുറപ്പെടുവിച്ചിരുന്നത്. കുട്ടിക്ക് ഇതിൽ കൂടുതൽ ചികിത്സയൊന്നും നൽകാനില്ലെന്നും ഇനി ദയാവധം മാത്രമാണ് ഏക വഴിയെന്നുമുള്ള നിലപാടായിരുന്നു ബ്രിട്ടീഷ് ഡോക്ടർമാർ നാളിതു വരെ പുലർത്തി വന്നിരുന്നത്.