- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഹൃദയം നുറുങ്ങുന്നുവെന്ന് തെരേസ മെയ്; പ്രത്യേക പ്രാർത്ഥനയുമായി പോപ്പ് ഫ്രാൻസിസ്; അനുശോചവുമായി അമേരിക്കൻ പ്രസിഡന്റ്; ചാനൽ ക്യാമറകൾ മുഴുവൻ ആശുപത്രിക്ക് മുന്നിൽ; ഒരു 11 മാസക്കാരൻ ലോകത്തെ ഏറ്റവും വലിയ സെലിബ്രിറ്റിയായി മരണത്തിലേക്ക് മടങ്ങിയതിങ്ങനെ
ചാർളി ഗാർഡ് ഈ ലോകത്തേയ്ക്ക് വന്നിട്ട് ഒരുവർഷം തികഞ്ഞില്ല. എന്നാൽ, ഇന്നലെ അവൻ ഈ ലോകം വിട്ടുപോകുമ്പോൾ എല്ലാവരുടെയും കണ്ണീർക്കണമായി മാറിക്കഴിഞ്ഞിരുന്നു. മരണക്കിടക്കയിൽ കഴിയവെ, ചാർളിയുടെ ജീവൻ രക്ഷിക്കാൻവേണ്ടി മാതാപിതാക്കൾ നടത്തിയ നിയമയുദ്ധവും അതിന് ലോകം നൽകിയ പിന്തുണയുമാണ് അവനെ ലോകത്തിന്റെ ശ്രദ്ധാകേന്ദ്രമാക്കിയത്.. കഴിഞ്ഞ ഓഗസ്റ്റ് നാലിനാണ് കോണിയുടെയും ക്രിസിന്റയും മകനായി ചാർളി ജനിച്ചത്. ജനിക്കുമ്പോൾ പൂർണ ആരോഗ്യവാനായിരുന്നെങ്കിലും അപൂർവ ജനിതക രോഗം അവനെ കീഴടക്കി. പിന്നീട് ആശുപത്രി കിടക്കയിൽ ജീവൻ രക്ഷാ ഉപകരണങ്ങളുടെ സഹായത്തോടെയായിരുന്നു ചാർളിയുടെ ജീവിതം. ഇതിനിടെ, കുട്ടിയെ വിദേശത്ത് ചികിത്സിക്കാൻ കൊണ്ടുപോകാൻ അനുവദിക്കണമെന്നാവശ്യപ്പെട്ട് ചാർളിയുടെ മാതാപിതാക്കൾ ശ്രമം തുടങ്ങി. എൻ.എച്ച.എസും കോടതിയും അതനുവദിക്കാതെ വന്നതോടെ, ചാർളി ലോകത്തിന്റെ തന്നെ ശ്രദ്ധാകേന്ദ്രമായി മാറി. ഹൃദയം നുറുങ്ങുന്ന വേദനയോടെയാണ് ചാർളിയുടെ മരണവാർത്ത കേട്ടതെന്ന് ബ്രിട്ടീഷ് പ്രധാനമന്ത്രി തെരേസ മെയ് പറഞ്ഞു. തന്റെ പ്രാർത്ഥനകൾ ക്രിസ
ചാർളി ഗാർഡ് ഈ ലോകത്തേയ്ക്ക് വന്നിട്ട് ഒരുവർഷം തികഞ്ഞില്ല. എന്നാൽ, ഇന്നലെ അവൻ ഈ ലോകം വിട്ടുപോകുമ്പോൾ എല്ലാവരുടെയും കണ്ണീർക്കണമായി മാറിക്കഴിഞ്ഞിരുന്നു. മരണക്കിടക്കയിൽ കഴിയവെ, ചാർളിയുടെ ജീവൻ രക്ഷിക്കാൻവേണ്ടി മാതാപിതാക്കൾ നടത്തിയ നിയമയുദ്ധവും അതിന് ലോകം നൽകിയ പിന്തുണയുമാണ് അവനെ ലോകത്തിന്റെ ശ്രദ്ധാകേന്ദ്രമാക്കിയത്..
കഴിഞ്ഞ ഓഗസ്റ്റ് നാലിനാണ് കോണിയുടെയും ക്രിസിന്റയും മകനായി ചാർളി ജനിച്ചത്. ജനിക്കുമ്പോൾ പൂർണ ആരോഗ്യവാനായിരുന്നെങ്കിലും അപൂർവ ജനിതക രോഗം അവനെ കീഴടക്കി. പിന്നീട് ആശുപത്രി കിടക്കയിൽ ജീവൻ രക്ഷാ ഉപകരണങ്ങളുടെ സഹായത്തോടെയായിരുന്നു ചാർളിയുടെ ജീവിതം. ഇതിനിടെ, കുട്ടിയെ വിദേശത്ത് ചികിത്സിക്കാൻ കൊണ്ടുപോകാൻ അനുവദിക്കണമെന്നാവശ്യപ്പെട്ട് ചാർളിയുടെ മാതാപിതാക്കൾ ശ്രമം തുടങ്ങി. എൻ.എച്ച.എസും കോടതിയും അതനുവദിക്കാതെ വന്നതോടെ, ചാർളി ലോകത്തിന്റെ തന്നെ ശ്രദ്ധാകേന്ദ്രമായി മാറി.
ഹൃദയം നുറുങ്ങുന്ന വേദനയോടെയാണ് ചാർളിയുടെ മരണവാർത്ത കേട്ടതെന്ന് ബ്രിട്ടീഷ് പ്രധാനമന്ത്രി തെരേസ മെയ് പറഞ്ഞു. തന്റെ പ്രാർത്ഥനകൾ ക്രിസിനും കോണിക്കുമൊപ്പമാണെന്നും അവർ പറഞ്ഞു. ചാർളിയെ തന്റെ സ്വകാര്യ ആശുപത്രിയിൽ ചികിത്സിക്കാമെന്ന് നേരത്തേ വാഗ്ദാനം ചെയ്തിരുന്ന ഫ്രാൻസിസ് മാർപാപ്പയും അനുശോചനവുമായി രംഗത്തെത്തി. ചാർളിക്കായി പ്രത്യേക പ്രാർത്ഥന നടത്തിയാണ് പോപ്പ് അവനെ യാത്രയാക്കിയത്.
ചാർൡയുടെ മരണം തന്നെ വികാരഭരിതനാക്കിയെനന്ന് അമേരിക്കൻ വൈസ് പ്രസിഡന്റ് മൈക്ക് പെൻസ് പറഞ്ഞു. താനും പത്‌നി കാരനും ചാർളിയുടെ കുടുംബത്തോടൊപ്പം ചേരുന്നുവെന്ന് അദ്ദേഹം പറഞ്ഞു. സോഷ്യൽ മീഡിയയിലൂടെ ആയിരക്കണക്കിനാളുകളാണ് ചാർളിക്ക് യാത്രാമൊഴി പറഞ്ഞത്. ബോക്‌സിങ് ഇതിഹാസം ഫ്രാങ്ക് ബ്രൂണോയും കുട്ടിയുടെ മരണത്തിൽ ദുഃഖം രേഖപ്പെടുത്തി. ചാർളിയുടെ മാതാപിതാക്കളെപ്പോലെ വേദന മറ്റാർക്കും താങ്ങേണ്ടിവന്നിട്ടുണ്ടാവില്ലെന്ന് അദ്ദേഹം പറഞ്ഞു,
യുക്കിപ്പിന്റെ മുൻനേതാവ് നിഗൽ ഫരാജ്, മുൻ എക്‌സ് ഫാക്ടർ ജേതാവ് സാം ബെയ്‌ലി, കമന്റേറ്റർ പിയേഴ്‌സ് മോർഗൻ, മാഞ്ചസ്റ്റർ യുണൈറ്റഡ് ഫുട്‌ബോൾ താരമായിരുന്ന പോൾ മക്ഗ്രാത്ത് തുടങ്ങി ഒട്ടേറെപ്പേർ ചാർളിയുടെ മരണത്തിൽ ദുഃഖം രേഖപ്പെടുത്തി. ചാർളിയെ ദൈവത്തോടെ ചേർക്കുന്നുവെന്നാണ് ഫ്രാൻസിസ് മാർപാപ്പ പറഞ്ഞത്. അവനുവേണ്ടി പ്രത്യേക പ്രാർത്ഥന സംഘടിപ്പിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.