- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ചാർളി തരംഗമായപ്പോൾ നഴ്സുമാർക്കും ഡോക്ടർമാർക്കും വെളിയിൽ ഇറങ്ങാനാവുന്നില്ല; ഭീഷണി സഹിക്കാനാവാതെ പൊലീസ് സഹായം തേടി ലണ്ടനിലെ ആശുപത്രി
ഗുരുതരമായ ജനിതക അവസ്ഥയും മസ്തിഷ്‌കത്തിനുള്ള തകരാറുകളും മൂലമം ഗ്രേറ്റ് ഓർമണ്ട് സെന്റ് ഹോസ്പിറ്റലിലെ വെന്റിലേറ്ററിൽ കഴിയുന്ന 11 മാസക്കാരൻ ചാർളി ഗാർഡ് എന്ന ആൺകുട്ടിയെ രക്ഷിക്കുന്ന കാര്യത്തിൽ ആശുപത്രി ഇത്രയും നാളായി പുലർത്തുന്ന തികഞ്ഞ അലംഭാവത്തിൽ സമൂഹത്തിന്റെ നാനാമേഖലകളിൽ നിന്നും കടുത്ത പ്രതിഷേധമാണ് ഉയരുന്നതെന്നാണ് ഏറ്റവും പുതിയ റിപ്പോർട്ട്. ഇതോടെ ഇവിടുത്തെ നഴ്സുമാർക്കും ഡോക്ടർമാർക്കും വെളിയിൽ ഇറങ്ങാനാവാത്ത അവസ്ഥയാണുള്ളത്. ഇത്തരത്തിലുള്ള ഭീഷണി സഹിക്കാനാവാതെ ഗ്രേറ്റ് ഓർമണ്ട് സ്ട്രീറ്റ് ആശുപത്രി പൊലീസിന്റെ സഹായം തേടാൻ നിർബന്ധിതമായിരിക്കുകയാണ്. നിലവിൽ ഈ ആശുപത്രിയിലെ ജീവനക്കാർക്ക് ഫോൺ കാളുകളിലൂടെയും ഓൺലൈനുകളിലൂടെയും കൊലപാതക ഭീഷണികൾ നിരന്തരം വരുന്നുണ്ടെന്നാണ് ഹോസ്പിറ്റൽ ചെയർമാനായ മേരി മാക് ലിയോഡ് ഒരു പ്രസ്താവനയോടെ വെളിപ്പെടുത്തുന്നത്. ചാർളിയുടെ അച്ഛനമ്മമാരായ സൗത്ത് വെസ്റ്റ് ലണ്ടനിലെ ബെഡ്‌ഫോണ്ടിലുള്ള ക്രിസ് ഗാർഡും കോണി യേറ്റ്‌സും കുട്ടിയെ സന്ദർശിക്കാൻ വരുന്നത് തങ്ങൾക്ക് കടുത്ത അസ്വസ്ഥതയും അസൗകര്യവ
ഗുരുതരമായ ജനിതക അവസ്ഥയും മസ്തിഷ്‌കത്തിനുള്ള തകരാറുകളും മൂലമം ഗ്രേറ്റ് ഓർമണ്ട് സെന്റ് ഹോസ്പിറ്റലിലെ വെന്റിലേറ്ററിൽ കഴിയുന്ന 11 മാസക്കാരൻ ചാർളി ഗാർഡ് എന്ന ആൺകുട്ടിയെ രക്ഷിക്കുന്ന കാര്യത്തിൽ ആശുപത്രി ഇത്രയും നാളായി പുലർത്തുന്ന തികഞ്ഞ അലംഭാവത്തിൽ സമൂഹത്തിന്റെ നാനാമേഖലകളിൽ നിന്നും കടുത്ത പ്രതിഷേധമാണ് ഉയരുന്നതെന്നാണ് ഏറ്റവും പുതിയ റിപ്പോർട്ട്. ഇതോടെ ഇവിടുത്തെ നഴ്സുമാർക്കും ഡോക്ടർമാർക്കും വെളിയിൽ ഇറങ്ങാനാവാത്ത അവസ്ഥയാണുള്ളത്. ഇത്തരത്തിലുള്ള ഭീഷണി സഹിക്കാനാവാതെ ഗ്രേറ്റ് ഓർമണ്ട് സ്ട്രീറ്റ് ആശുപത്രി പൊലീസിന്റെ സഹായം തേടാൻ നിർബന്ധിതമായിരിക്കുകയാണ്.
നിലവിൽ ഈ ആശുപത്രിയിലെ ജീവനക്കാർക്ക് ഫോൺ കാളുകളിലൂടെയും ഓൺലൈനുകളിലൂടെയും കൊലപാതക ഭീഷണികൾ നിരന്തരം വരുന്നുണ്ടെന്നാണ് ഹോസ്പിറ്റൽ ചെയർമാനായ മേരി മാക് ലിയോഡ് ഒരു പ്രസ്താവനയോടെ വെളിപ്പെടുത്തുന്നത്. ചാർളിയുടെ അച്ഛനമ്മമാരായ സൗത്ത് വെസ്റ്റ് ലണ്ടനിലെ ബെഡ്‌ഫോണ്ടിലുള്ള ക്രിസ് ഗാർഡും കോണി യേറ്റ്‌സും കുട്ടിയെ സന്ദർശിക്കാൻ വരുന്നത് തങ്ങൾക്ക് കടുത്ത അസ്വസ്ഥതയും അസൗകര്യവും ഉണ്ടാക്കുന്ന കാര്യമാണെന്നും അവർ പറയുന്നു. എന്നാൽ തങ്ങൾ ഹോസ്പിറ്റലിന് നേരെ ഭീഷണിയുയർത്തുകയോ അസൗകര്യപ്പെടുത്തുന്ന രീതിയിലുള്ള പെരുമാറ്റം കാഴ്ച വയ്ക്കുകയോ ചെയ്തിട്ടില്ലെന്നാണ് ചാർളിയുടെ രക്ഷിതാക്കളുടെ വക്താവ് പ്രതികരിച്ചിരിക്കുന്നത്.
വർഷം തോറും തങ്ങളുടെ ഹോസ്പിറ്റൽ ഗുരുതരാവസ്ഥയിലായ ആയിരക്കണക്കിന് കുഞ്ഞുങ്ങൾക്കാണ് ആവശ്യമായ തോതിൽ അങ്ങേയറ്റം വരെ ചികിത്സ നൽകിക്കൊണ്ടിരിക്കുന്നതെന്നും ചാർളിയുടെ അവസ്ഥ ഹൃദയഭേദകമായ കാര്യമാണെന്നും ആശുപത്രി ചെയർമാൻ മാക്ലിയോഡ് പറയുന്നു. കുട്ടിയുടെ കാര്യത്തിൽ മറ്റൊരു രോഗിക്കുമില്ലാത്ത വിധം ലോകത്തിന്റെ നാനാഭാഗങ്ങളിൽ നിന്നും പിന്തുണ ലഭിച്ചുവെന്നും അദ്ദേഹം ചൂണ്ടിക്കാട്ടുന്നു. കുട്ടിയുടെ രക്ഷിതാക്കളുടെയും ലോകമാനം നിന്ന് ചാർളിയോട് സഹതാപം പ്രകടിപ്പിച്ചെത്തുന്നവരുടെയും വികാരത്തെ തങ്ങൾ മാനിക്കുന്നുവെന്നും അദ്ദേഹം വ്യക്തമാക്കുന്നു.
എന്നാൽ സമീപകാലത്തായി ഈ ആശുപത്രിയിൽ ജോലി ചെയ്യുന്നവർക്കെല്ലാം നേരെ വധഭീഷണികളും അനാവശ്യമായ ആരോപണങ്ങളും പെരുന്നതിൽ തങ്ങൾക്ക് കടുത്ത ഉത്കണ്ഠയുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ഗുരുതരമായ രോഗം ബാധിച്ച് അവരെ ചികിത്സിക്കുന്ന നിരവധി ഡോക്ടർമാർക്കും നഴ്സുമാർക്കും നേരെ ആയിരക്കണക്കിന് മെസേജുകളാണ് വന്ന് കൊണ്ടിരിക്കുന്നതെന്നും അദ്ദേഹം ആരോപിക്കുന്നു. ഇവിടെ തങ്ങളുടെ കുട്ടികളെ സന്ദർശിക്കാനെത്തുന്ന കുടുംബക്കാരും സുഹൃത്തുക്കളും ചാർളിയുടെ പേരിൽ ആശുപത്രിയിലുള്ള മിക്കവരെയും ആക്ഷേപിച്ച് സംസാരിക്കുന്ന പ്രവണതയും വർധിച്ച് വരുകയാണ്.
ചാർളിയുടെ ജീവൻ നഷ്ടപ്പെടാൻ പോവുകയാണെന്നും അതിനാൽ ഇനി ദയാവധം മാത്രമാണ് കുട്ടിക്ക് അനുവദിക്കാനുള്ളതെന്നുമായിരുന്നു തുടക്കം മുതൽക്ക് തന്നെ ആശുപത്രിയുടെ നിലപാട്. തുടർന്ന് വെന്റിലേറ്ററിൽ കഴിയുന്ന ചാർളിയുടെ ലൈഫ് സപ്പോർട്ട് ജൂൺ 30ന് അവസാനിപ്പിക്കാനും ആശുപത്രി അധികൃതർ തീരുമാനമെടുത്തിരുന്നു. എന്നാൽ ഇതിനെതിരെ മാതാപിതാക്കൾ രംഗത്തെത്തുകയും പോപ്പും ട്രംപും അടക്കമുള്ള നിരവധി പേർ ഇവർക്ക് പിന്തുണയുമായി മുന്നോട്ട് വരുകയും ചെയ്തതിനെ തുടർന്ന് ആ തീരുമാനത്തിൽ നിന്നും ആശുപത്രി അധികൃതർ പിന്മാറാൻ നിർബന്ധിതരാവുകയായിരുന്നു.
ചാർളിയെ രക്ഷിക്കാനാവുമോ എന്ന് പരിശോധിക്കാൻ അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് അയച്ച ഡോ. മിക്കിയോ ഹിരാനോ ജൂലൈ 17ന് ലണ്ടനിലെത്തിയിരുന്നു. ഇതിന് പുറമെ ചാർളിക്ക് വേണ്ടി പോപ്പ് ഫ്രാൻസിസ് പറഞ്ഞ് വിട്ട ഡോക്ടറും ഇവിടെയെത്തി പരിശോധനകൾ നടത്തി നിർദ്ദേശങ്ങൾ നൽകിയിരുന്നു. ചാർളിയെ ദയാവധത്തിന് വിടുന്നതിനെതിരെ ശക്തമായി രംഗത്തെത്തിയ അവർ പകരം അവനെ അമേരിക്കയിലേക്ക് കൊണ്ടു പോയി പരീക്ഷണാത്മകമായ ചികിത്സ നൽകാനാണ് നാളിതുവരെ കിണഞ്ഞ് പരിശ്രമിച്ച് കൊണ്ടിരിക്കുന്നത്. കുഞ്ഞിനെ അമേരിക്കയിൽ കൊണ്ടു പോയി ചികിത്സിക്കുന്നതിനായി ചാർളിയെ പിന്തുണയ്ക്കുന്നവർ 1.3 മില്യൺ പൗണ്ട് ഈ ദമ്പതികൾക്ക് പിരിച്ച് കൊടുത്തിരുന്നു. എന്നാൽ മൂന്ന് യുകെ കോടതികൾ ഇതിന് വിഘാതമായി നിന്നതോടെ ഈ മാതാപിതാക്കളുടെ സ്വപ്നം പൊലിയുകയായിരുന്നു.