ന്യൂയോർക്ക് : തൊണ്ണൂറുകളിലെ സൂപ്പർതാരമായിരുന്ന ചാർളി ഷീനെ പ്രതിരോധത്തിലാക്കി പുതിയ ലൈംഗികാരോപണം. സ്ത്രീ ലൈംഗിക അതിക്രമ വാർത്തകളാണ് കുറച്ച് ദിവസങ്ങളായി പുറത്തുകൊണ്ട് വന്നത്. നടികളെ നിർമ്മാതാക്കൾ ലൈംഗിക പീഡനത്തിനിരയാക്കി എന്ന വാർത്തക്ക് പുറമെയാണ് തന്റെ ചിത്രത്തിൽ സഹതാരമായിരുന്ന കോറെ ഹൈമിനെ ചാർളി മുപ്പത് വർഷം മുൻപ് ബലാൽസംഘത്തിന് ഇരയാക്കി എന്ന് പുറത്തുകൊണ്ട് വന്നത്.

പ്ലാറ്റൂൺ, വാൾ സ്ട്രീറ്റ്, യങ് ഗൺസ്, ഐയ്റ്റ് മെൻ ഔട്ട്, ത്രീ മസ്‌കെറ്റേഴ്‌സ് തുടങ്ങിയ ചിത്രങ്ങളിലെ നായകനായ ചാർളി ഷീൻ ഹോളിവുഡിലെ അറിയപ്പെടുന്ന കോമഡി താരവും ടെലിവിഷൻ അവതാരകനുമാണ്. ഹൈമിന്റെ സുഹൃത്തും നടനുമായ ഡൊമിനിക് ബ്രാസിയയാണ് മുപ്പത് വർഷം മുൻപ് നടന്ന ബലാത്സംഗക്കഥ അമേരിക്കൻ ടാബ്ലോയ്ഡായ ദി നാഷണൽ എൻക്വയററിലൂടെ ലോകത്തിന് മുന്നിൽ വെളിപ്പെടുത്തിയത്.

1986ൽ പുറത്തിറങ്ങിയ ലൂക്കാസ് എന്ന ചിത്രത്തിന്റെ ചിത്രീകരണത്തിനെയാണ് ചാർളി ഹൈമിനെ ബലാൽസംഘം ചെയ്തത് എന്നാണ് ബ്രാസി പറയുന്നത്. ഷീനിന് അന്ന് പത്തൊൻപതും ഹൈമിന് പതിമൂന്നും വയസ്സായിരുന്നു പ്രായം. ഹൈം തന്നെയാണ് ഇക്കാര്യം പണ്ട് തന്നോട് പറഞ്ഞതെന്നും ബ്രാസിയ പറഞ്ഞു.ലൂക്കാസിന്റെ ചിത്രീകരണത്തിന്റെ സമയത്ത് ഷീനും ഹൈമും തമ്മിൽ പല തവണ ലൈംഗികബന്ധത്തിൽ ഏർപ്പെട്ടിരുന്നുവെന്നും എന്നാൽ ഒരു തവണ ഷീൻ ഒരിക്കൽ പ്രകൃതിവിരുദ്ധ ബന്ധത്തിന് പ്രേരിപ്പിച്ചതോടെ ഹൈം ആ ബന്ധം ഉപേക്ഷിച്ചുവെന്നുമാണ് ബ്രാസിയ പറഞ്ഞത്.

എന്നാൽ ആരോപണങ്ങളെല്ലാം നിഷേധിച്ച് ചാർളി ഷീൻ രംഗത്ത് വന്നു. ഈ ആരോപണങ്ങൾ വാസ്തവവിരുദ്ധമാണെന്ന് ചാർളി ഷീൻ പത്രക്കുറിപ്പിൽ പറഞ്ഞു.

എച്ച്.ഐ.വി. രോഗബാധിതനാണെന്ന് തുറന്ന് പറഞ്ഞ നടനാണ് ചാർളി ഷീൻ. അമേരിക്കയിലെ എൻ.ബി.സി. ചാനലിന് നൽകിയ തത്സമയ അഭിമുഖത്തിലാണ് താരം വെളിപ്പെടുത്തൽ നടത്തിയിരുന്നത്. ഹൈം ബോളിവുഡിലെ വമ്ബൻ താരങ്ങളിൽ നിന്ന് ലൈംഗിക പീഡനം നേരിട്ടിട്ടുണ്ടെന്ന് നേരത്തെയും ആരോപണമുയർന്നിരുന്നു. ഹൈമിനൊപ്പം നിരവധി സിനിമകളിൽ ബാലതാരമായി അഭിനയിച്ച കോറി ഫെൽഡ്മാൻ അന്നു നടത്തിയ വെളിപ്പെടുത്തലാണ് വിവാദത്തിന് തുടക്കമിട്ടത്.മയക്കുമരുന്നുകൾക്ക് അടിമയായ ഹൈം മുപ്പത്തിയെട്ടാം വയസ്സിൽ മരിക്കുകയാരുന്നു.