ഗ്ലാമർ വേഷങ്ങൾ കൊണ്ട് തെന്നിന്ത്യയാകെ പ്രശസ്തയായ നടിയാണ് ചാർമി.തെലുങ്ക് സിനിമയിലെ സജീവ സാന്നിധ്യമായ നടി കാട്ടുചെമ്പകം എന്ന ചിത്രത്തിലൂടെ മലയാളികൾക്കും പരിചിതയാണ്. വിവാദങ്ങൾ കൂടെപ്പിറപ്പായ നടി ഇപ്പോൾ വീണ്ടും മാദ്ധ്യമങ്ങളിൽ നിറയുകയാണ്. വെറും രണ്ടു മണിക്കൂർ ദൈർഘ്യമുള്ള പരിപാടിയിൽ പങ്കെടുത്ത താരത്തിന്റെ പ്രതിഫലമാണ് പുതിയ വിവാദത്തിന് കാരണം.

ഒരു പ്രമുഖ വ്യവസായിയുടെ മകന്റെ പിറന്നാളിന്റെ പാർട്ടിയിൽ 2 മണിക്കൂർ നൃത്തം ചെയ്യാൻ ആവശ്യപ്പെട്ടത് 25 ലക്ഷം രൂപയെന്നാണ് റിപ്പോർട്ട്. കൂടാതെ പരിപാടി നടക്കുന്ന സ്ഥലത്തെത്തുന്ന തിന് വേണ്ടി ബിസിനസ് ക്ലാസ് വിമാനടിക്കറ്റും മറ്റു യാത്രാസൗകര്യങ്ങളുമാണ് താരം ആവശ്യപ്പെട്ടിട്ടുണ്ട്. ചാർമ്മിയുടെ നിബന്ധനകളാണ് മാദ്ധ്യമങ്ങൾ വൻചർച്ചയാക്കിയിരിക്കുന്നത്.
തെലുങ്കു താരങ്ങളായ അലി, ബ്രഹ്മനന്ദൻ, തമിഴ്താരം ശശികുമാർ എന്നിവരെയും പരിപാടിയിലേക്ക് ക്ഷണിച്ചിരുന്നു.

2002ൽ പുറത്തിറങ്ങിയ നീ തൊടു കാവലി എന്ന തെലുങ്ക് സിനിമയിലൂടെയാണ് ചാർമ്മി ചലച്ചിത്രരംഗത്തേക്ക് കടന്നുവന്നത്. കാട്ടുചെമ്പകം കൂടാതെ കമലിന്റെ ആഗതൻ എന്നീ ചിത്രങ്ങളിലെ നായിക കഥാപാത്രം അവതരിപ്പിച്ച് ചാർമി മലയാളികളുടെ പ്രിയ നടിയായി മാറിയിരുന്നു.തെലുങ്ക് ചിത്രമായ മന്ത്ര 2, തമിഴ് ചിത്രമായ 10 എന്റാതുക്കുള്ള എന്നിവയിലാണ് നിലവിൽ ചാർമ്മി അഭിനയിച്ചു കൊണ്ടിരിക്കുന്നത്.