- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
വിവാഹം കഴിക്കാൻ അമ്മ എന്നെ വല്ലാതെ നിർബന്ധിക്കുന്നുണ്ട്; ഒരു പ്രണയ ബന്ധം തന്നെ മുന്നോട്ടു കൊണ്ടുപോകാൻ കഴിയാത്ത എനിക്കെങ്ങനെ വിവാഹം കഴിക്കാനാകും; അഥവാ ഞാൻ വിവാഹം കഴിച്ചാൽ തന്നെ ആ വ്യക്തിക്ക് വേണ്ടസമയത്ത് ഞാൻ അടുത്ത് ഉണ്ടാകണമെന്നില്ല; താൻ വിവാഹം കഴിക്കാത്തതിന്റെ കാരണം വെളിപ്പെടുത്തി ചാർമി കൗർ
ചെന്നൈ: തന്റെ ജീവിതത്തിൽ വിവാഹം ഉണ്ടാവാനുള്ള സാധ്യതയില്ലെന്ന് പറയുകയാണ് തെന്നിന്ത്യൻ നായിക ചാർമി കൗർ. തന്റെ ആദ്യ പ്രണയത്തിന്റെ തകർച്ചക്ക് കാരണം താൻ തന്നെയാണെന്നും ഒരു പ്രണയം കൊണ്ട് പോവാൻ വയ്യാത്ത താൻ വിവാഹം എന്ത് ധൈര്യത്തിൽ വിവാഹം കഴിക്കുമെന്നും ചാർമി ചോദിക്കുന്നു. 'ഞാൻ മുൻപ് സിനിമാമേഖലയിൽ തന്നെയുള്ള ഒരു വ്യക്തിയുമായി പ്രണയത്തിലായിരുന്നു. പക്ഷെ രണ്ട് കാരണങ്ങൾ കൊണ്ട് അത് വർക്കൗട്ട് ആയില്ല. ഒന്നാമത്തെ കാരണം ഒരുമിച്ച് കൂടാനുള്ള അവസരം കുറവായിരുന്നു എന്നതാണ്. തിരക്കും മറ്റും കാരണം എന്നെ പലപ്പോഴും ലഭ്യമായിരുന്നില്ല. രണ്ടാമത്തേത് പ്രണയ ബന്ധങ്ങളിൽ അത്യാവശ്യമായി വേണ്ടുന്ന ലാളന ഇല്ലാതായതാണ്. മുൻപുണ്ടായിരുന്നത് പിന്നീട് വെറും കാപട്യമായിത്തീർന്നു. ഞാൻ എന്നെങ്കിലും വിവാഹം ചെയ്യുകയാണെങ്കിൽ തന്നെ ഈ കാരണങ്ങളെല്ലാം കൊണ്ട് അത് ഡിവോഴ്സിൽ ചെന്നേ അവസാനിക്കൂ. എന്തിനാണ് വെറുതെ അങ്ങനെയൊരു വഷളായ അവസ്ഥയിലേക്ക് പോകുന്നത്. വിവാഹം കഴിക്കാൻ അമ്മ എന്നെ വല്ലാതെ നിർബന്ധിക്കുന്നുണ്ട്. ഒരു പ്രണയ ബന്ധം തന്നെ മുന്നോട്ടു കൊണ
ചെന്നൈ: തന്റെ ജീവിതത്തിൽ വിവാഹം ഉണ്ടാവാനുള്ള സാധ്യതയില്ലെന്ന് പറയുകയാണ് തെന്നിന്ത്യൻ നായിക ചാർമി കൗർ. തന്റെ ആദ്യ പ്രണയത്തിന്റെ തകർച്ചക്ക് കാരണം താൻ തന്നെയാണെന്നും ഒരു പ്രണയം കൊണ്ട് പോവാൻ വയ്യാത്ത താൻ വിവാഹം എന്ത് ധൈര്യത്തിൽ വിവാഹം കഴിക്കുമെന്നും ചാർമി ചോദിക്കുന്നു.
'ഞാൻ മുൻപ് സിനിമാമേഖലയിൽ തന്നെയുള്ള ഒരു വ്യക്തിയുമായി പ്രണയത്തിലായിരുന്നു. പക്ഷെ രണ്ട് കാരണങ്ങൾ കൊണ്ട് അത് വർക്കൗട്ട് ആയില്ല. ഒന്നാമത്തെ കാരണം ഒരുമിച്ച് കൂടാനുള്ള അവസരം കുറവായിരുന്നു എന്നതാണ്. തിരക്കും മറ്റും കാരണം എന്നെ പലപ്പോഴും ലഭ്യമായിരുന്നില്ല. രണ്ടാമത്തേത് പ്രണയ ബന്ധങ്ങളിൽ അത്യാവശ്യമായി വേണ്ടുന്ന ലാളന ഇല്ലാതായതാണ്. മുൻപുണ്ടായിരുന്നത് പിന്നീട് വെറും കാപട്യമായിത്തീർന്നു.
ഞാൻ എന്നെങ്കിലും വിവാഹം ചെയ്യുകയാണെങ്കിൽ തന്നെ ഈ കാരണങ്ങളെല്ലാം കൊണ്ട് അത് ഡിവോഴ്സിൽ ചെന്നേ അവസാനിക്കൂ. എന്തിനാണ് വെറുതെ അങ്ങനെയൊരു വഷളായ അവസ്ഥയിലേക്ക് പോകുന്നത്. വിവാഹം കഴിക്കാൻ അമ്മ എന്നെ വല്ലാതെ നിർബന്ധിക്കുന്നുണ്ട്. ഒരു പ്രണയ ബന്ധം തന്നെ മുന്നോട്ടു കൊണ്ടുപോകാൻ കഴിയാത്ത എനിക്കെങ്ങനെ വിവാഹം കഴിക്കാനാകും. അഥവാ ഞാൻ വിവാഹം കഴിച്ചാൽ തന്നെ ആ വ്യക്തിക്ക് വേണ്ടസമയത്ത് ഞാൻ അടുത്ത് ഉണ്ടാകണമെന്നില്ല. വീട്ടു കാര്യങ്ങൾ നോക്കി ഇരിക്കാനും സാധിക്കില്ല.
മുൻപുണ്ടായിരുന്ന ബന്ധത്തിൽ പോകെ പോകെ എന്നിൽ പ്രണയം ഇല്ലാതായി. കുറെ നാൾ ഞാൻ പ്രണയം അഭിനയിക്കുകയായിരുന്നു. എനിക്കെന്താണ് വേണ്ടതെന്നും എന്തിനാണ് ഞാൻ മുൻഗണന നൽകുന്നതെന്നും മനസ്സിലാക്കി ഞാൻ പിന്നീട് മുന്നോട്ടുപോവുകയായിരുന്നു. ഞാൻ ആ വ്യക്തിയെ കുറ്റം പറയില്ല. അദ്ദേഹം മുത്താണ്, ഞാനായിരുന്നു മോശമെന്നും ചാർമി പറഞ്ഞു.