- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഷൂട്ടിംഗിനിടെ തലകറങ്ങി വീണു; കൊരട്ടയിലെ ചികിൽസയ്ക്ക് ശേഷം വീണ്ടും അഭിനയത്തിൽ സജീവം; ചാർമിളയുടെ ആരോഗ്യത്തിൽ ആശങ്ക വേണ്ട; നടി വീണ്ടും 'ഒരു പത്താം ക്ലാസിലെ പ്രണയം' സെറ്റിൽ സജീവം
കൊരട്ടി: ദേഹാസ്വാസ്ഥ്യമനുഭവപ്പെട്ട നടി ചാർമിളയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. നിതീഷ് കെ. നായർ സംവിധാനം ചെയ്യുന്ന 'ഒരു പത്താം ക്ലാസിലെ പ്രണയം' സിനിമയുടെ ചിത്രീകരണത്തിനിടെ ഇന്നലെ വൈകിട്ട് 4.30നാണ് ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടത്. കൊരട്ടി ദേവമാതാ ആശുപത്രിയിൽ പ്രവേശിപ്പിച്ച നടി ശുശ്രൂഷയ്ക്കു ശേഷം ആറു മണിയോടെ മടങ്ങി. ഇന്നലെയാണ് ചെറുവാളൂരിലും പരിസരങ്ങളിലുമായി സിനിമയുടെ ചിത്രീകരണം ആരംഭിച്ചത്. ചാലക്കുടി വാളൂരിലെ ലൊക്കേഷനിൽ വച്ചാണ് ചാർമിളയ്ക്ക് ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടത്. വാളൂരിലെ ലൊക്കേഷനിൽ ഷൂട്ടിങ് നടക്കുന്നതിനിടെ ചാർമിള തലകറങ്ങി വീണുവെന്നാണ് സൂചന. തുടർന്ന് ചാർമിളയെ കൊരട്ടിയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിക്കുകയായിരുന്നു. വിശദമായ പരിശോധനയ്ക്ക് ശേഷം രാത്രിയോടെയാണ് ചാർമിള ആശുപത്രിയിൽ നിന്നും മടങ്ങിയത്. ഇപ്പോൾ ചാർമിള പൂർണ്ണ ആരോഗ്യ വതിയാണ്. ഷൂട്ടിംഗിൽ സജീവമായെന്നാണ് സൂചന. ചാർമിള 1991ൽ മോഹൻലാലിനെ നായകനാക്കി സിബി മലയിൽ സംവിധാനം ചെയ്ത ധനം എന്ന ചിത്രത്തിലൂടെയാണ് മലയാളത്തിൽ അരങ്ങേറ്റം കുറിക്കുന്നത്.
കൊരട്ടി: ദേഹാസ്വാസ്ഥ്യമനുഭവപ്പെട്ട നടി ചാർമിളയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. നിതീഷ് കെ. നായർ സംവിധാനം ചെയ്യുന്ന 'ഒരു പത്താം ക്ലാസിലെ പ്രണയം' സിനിമയുടെ ചിത്രീകരണത്തിനിടെ ഇന്നലെ വൈകിട്ട് 4.30നാണ് ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടത്. കൊരട്ടി ദേവമാതാ ആശുപത്രിയിൽ പ്രവേശിപ്പിച്ച നടി ശുശ്രൂഷയ്ക്കു ശേഷം ആറു മണിയോടെ മടങ്ങി. ഇന്നലെയാണ് ചെറുവാളൂരിലും പരിസരങ്ങളിലുമായി സിനിമയുടെ ചിത്രീകരണം ആരംഭിച്ചത്.
ചാലക്കുടി വാളൂരിലെ ലൊക്കേഷനിൽ വച്ചാണ് ചാർമിളയ്ക്ക് ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടത്. വാളൂരിലെ ലൊക്കേഷനിൽ ഷൂട്ടിങ് നടക്കുന്നതിനിടെ ചാർമിള തലകറങ്ങി വീണുവെന്നാണ് സൂചന. തുടർന്ന് ചാർമിളയെ കൊരട്ടിയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിക്കുകയായിരുന്നു. വിശദമായ പരിശോധനയ്ക്ക് ശേഷം രാത്രിയോടെയാണ് ചാർമിള ആശുപത്രിയിൽ നിന്നും മടങ്ങിയത്. ഇപ്പോൾ ചാർമിള പൂർണ്ണ ആരോഗ്യ വതിയാണ്. ഷൂട്ടിംഗിൽ സജീവമായെന്നാണ് സൂചന.
ചാർമിള 1991ൽ മോഹൻലാലിനെ നായകനാക്കി സിബി മലയിൽ സംവിധാനം ചെയ്ത ധനം എന്ന ചിത്രത്തിലൂടെയാണ് മലയാളത്തിൽ അരങ്ങേറ്റം കുറിക്കുന്നത്. ഇതിനു പിന്നാലെ നാൽപ്പതോളം മലയാള സിനിമകളിലും ചാർമിള അഭിനയിച്ചു. അഭിമുഖങ്ങൾ... ഇടയ്ക്ക് മലയാള സിനിമയിൽ നിന്നും വിട്ടുനിന്ന ചാർമിള അടുത്തിടെയാണ് വീണ്ടും സജീവമായത്.