കൊച്ചി: തൊണ്ണൂറുകളിൽ മലയാള സിനിമയിൽ തിളങ്ങി നിന്ന നടിമാരിൽ ഒരാളായിരുന്നു ചാർമിള. 1991ൽ ധനം എന്ന ചിത്രത്തിലൂടെ അഭിനയരംഗത്ത് എത്തിയ ചാർമിള മലയാളത്തിൽ 38 സിനിമകളിൽ അഭിനയിച്ചിട്ടുണ്ട്. 1991ൽ സിദ്ദിഖ്-ലാൽ സംവിധാനം ചെയ്ത കാബൂളിവാല എന്ന ചിത്രത്തിൽ ചാർമിള അവതരിപ്പിച്ച ലൈല എന്ന കഥാപാത്രം പ്രേക്ഷക ശ്രദ്ധ നേടിയിരുന്നു. പിന്നെ വിവാദ നായികയായി. ബാബു ആന്റണിയുമായുള്ള പ്രണയതകർച്ചയും ആത്മഹത്യാ ശ്രമവുമെല്ലാം വാർത്തിയിലെത്തി. അതിന് ശേഷമായിരുന്നു കിഷോർ സത്യയെ ചാർമിള വിവാഹം ചെയ്തത്. പിന്നീട് തെറ്റി. ഇതിന്റെ കാരണം വെളിപ്പെടുത്തുകയാണ് ചാർമിള ഇപ്പോൾ.

കിഷോർ സത്യ എന്റെ ആദ്യ ഭർത്താവാണ്. ഞങ്ങൾക്കിടയിൽ എന്തായിരുന്നു പ്രശ്നം എന്ന് രണ്ടുപേർക്കും അറിയില്ല. ഇപ്പോൾ ഞങ്ങൾ രണ്ടുപേരും നല്ല സുഹൃത്തുക്കളാണ്. അതിനപ്പുറത്തേക്ക് ഒന്നുമില്ല. ഇപ്പോൾ ഞങ്ങൾ നല്ല സുഹൃത്തുക്കളാണെന്നും അടുത്തിടെ അമ്മയുടെ യോഗത്തിൽ വെച്ച് ഞങ്ങൾ കാണുകെയും സംസാരിക്കുകെയും ചെയ്തിരുന്നു. പരസ്പരം വീട്ടു വിശേഷങ്ങളൊക്കെ ചോദിച്ചാണ് ഞങ്ങൾ പിരിഞ്ഞത്.-നടി പറയുന്നു.

കിഷോർ സത്യയുമായുള്ള വേർപിരിയലിന് ശേഷമാണ് നടി രാജേഷിനെ വിവാഹം കഴിക്കുന്നത്. ഇപ്പോൾ രാജേഷുമായി പിരിഞ്ഞിട്ട് ഒരു വർഷം കഴിയുന്നു. ഒരു മകനുണ്ട്. അഡോണീസ്. ചെന്നൈയിൽ നടിക്കൊപ്പമാണ് മകനും. വിവാഹമോചനത്തിന് ശേഷം രാജേഷ് വീട്ടിൽ വരാറുണ്ട്. ഞാൻ അതിനൊന്നും തടസം നിൽക്കാറില്ല. മകന്റെ ഇഷ്ടത്തിന് നിൽക്കാനാണ് എനിക്ക് ഇഷ്ടം.

അടുത്തിടെ മകനെ കാണാൻ വീട്ടിൽ വന്നിരുന്നു. മകനൊപ്പം ഭക്ഷണം കഴിച്ചിട്ടാണ് അദ്ദേഹം പോയത്. സാമ്പത്തികപരമായി എനിക്ക് ഒരു സപ്പോർട്ടും രാജേഷ് തരുന്നില്ല. കുട്ടിയുടെ പഠനത്തിന്റെ ചെലവുകളെല്ലാം വഹിക്കുന്നത് ഞാൻ തന്നെയാണ്. ചെന്നൈയിലെ ഒരു സ്‌കൂളിലാണ് മകൻ പഠിക്കുന്നത്-ചാർമിള പറയുന്നു.