സോഷ്യൽ മീഡിയ കാരണം ഗുണദോഷങ്ങളേറെയുണ്ട്. ഇത് ഫേസ്‌ബുക്കിലൂടെ അമളി പറ്റിയ അനിൽ എന്ന ഇന്ത്യക്കാരന്റെ കഥയാണ്. ഫേസ്‌ബുക്കിലൂടെ കണ്ടുമുട്ടിയ ബ്രിട്ടീഷ് യുവതിയെ ഇയാൾ ചാറ്റിലൂടെ വളയ്ക്കാൻ തീവ്രശ്രമം നടത്തുകയും അക്കിടി പറ്റുകയുമായിരുന്നു. താൻ ബ്രിട്ടനിലേക്ക് വന്ന് യുവതിക്ക് സെക്‌സും സന്തോഷവും നൽകാമെന്നായിരുന്നു അനിലിന്റെ വാഗ്ദാനം. ഇതിൽ തനിക്ക് താൽപര്യമുള്ളത് പോലെ അഭിനയിച്ച് തിരിച്ചും ചാറ്റ് ചെയ്ത യുവതി ഇയാളെക്കൊണ്ട് പരമാവധി പറയിപ്പിച്ച് മനസിലുള്ളതെല്ലാം ചോർത്തിയെടുക്കുകയായിരുന്നു. തുടർന്ന് തനിക്ക് ഇംഗ്ലണ്ടിലേക്ക് വരാനുള്ള വിമാനടിക്കറ്റും യുവാവ് യുവതിയോട് ചാറ്റിലൂടെ ചോദിച്ചിരുന്നു. അനിലിനെ എല്ലാം പറഞ്ഞ് മോഹിപ്പിച്ച് ചാറ്റ് പ്രസിദ്ധീകരിച്ച് അനിലിന്റെ തൊലി ഉരിക്കുകയായിരുന്നു അവസാനം മദാമ്മ ചെയ്തത്.

യുവതിയുടെ ഫേസ്‌ബുക്ക് പ്രൊഫൈൽ കണ്ട് തനിക്ക് ഇഷ്ടമായെന്നും ഒരു ഇന്ത്യൻ യുവാവിനോട് ചാറ്റാൻ ഇഷ്ടമുണ്ടോയെന്നും ചോദിച്ചായിരുന്നു ചാറ്റ് ബോക്‌സിലൂടെ അനിൽ യുവതിയുടെ അടുത്തേക്ക് രംഗപ്രവേശം ചെയ്തിരുന്നത്. ഇയാളെ ബ്ലോക്ക് ചെയ്യുന്നതിന് പകരം യുവതി അതിനനുസരിച്ച് ചാറ്റാൻ തുടങ്ങിയതോടെ സംഗതി കൊഴുക്കുകയായിരുന്നു. പറഞ്ഞ് പറഞ്ഞ് മൂർധന്യത്തിലെത്തിയതോടെ തനിക്ക് ഇംഗ്ലണ്ടിലേക്ക് വരാനുള്ള വിമാനത്തിന്റെ ചാർജായ 500 ഡോളർ അയച്ച് കൊടുക്കാനും അനിൽ യുവതിയോട് ആവശ്യപ്പെടുകയായിരുന്നു.

താൻ ബ്രിട്ടനിൽ വന്ന് യുവതിക്ക് സ്‌നേഹവും സെക്‌സും നൽകാമെന്നായിരുന്നു അനിലിന്റെ വാഗ്ദാനം. പണം കടമായി നൽകിയാൽ മതിയെന്നും താൻ തിരിച്ച് തരാമെന്നുമായിരുന്നു ഇന്ത്യൻ യുവാവ് വ്യക്തമാക്കിയിരുന്നത്. തുടർന്ന് ഈ ചാറ്റുകൾ ബോർഡ് പാൻഡയിൽ പ്രസിദ്ധീകരിച്ച് കൊണ്ടായിരുന്നു യുവതി അനിലിന് പണി കൊടുത്തത്. യുവതി തന്നെ ഇതിൽ ഫെല്ലാറ്റിയ മാക്‌സക്കിൾ എന്നാണ് സ്വയം വിളിക്കുന്നത്. അനിൽ എന്നതിന് പകരം യുവതി അനൽ എന്നാണ് ചാറ്റിൽ വിശേഷിപ്പിച്ചിരിക്കുന്നത്. വെളുത്ത നിറത്തിലുള്ള ആളാണെങ്കിൽ താൻ പുതിയ ബോയ്ഫ്രണ്ടായി മാറി സ്‌നേഹവും സെക്‌സും നൽകാമെന്നായിരുന്നു അനിൽ യുവതിക്ക് വാഗ്ദാനം ചെയ്തിരുന്നത്.

ചാറ്റിലൂടെ അടുത്തപ്പോൾ എങ്ങനെ പരസ്പരം കാണാമെന്ന് യുവതി ചോദിക്കുന്നുണ്ട്. തുടർന്നായിരുന്നു ബ്രിട്ടനിലേക്ക് വിമാനം കയറി വരുന്നതിനുള്ള പണം അനിൽ ആവശ്യപ്പെട്ടിരുന്നത്. തനിക്ക് പണം ഉടൻ ട്രാൻസ്ഫർ ചെയ്ത് തരാമോയെന്നും അനിൽ യുവതിയോട് ചോദിക്കുന്നുണ്ട്. തുടർന്ന് യുവതിയുടെ ലൈംഗികത നിറഞ്ഞ ഫോട്ടോകൾ അയച്ച് കൊടുക്കാനും യുവാവ് ആവശ്യപ്പെട്ടിരുന്നു. കുട്ടികളുടെ കളിപ്പാട്ടങ്ങൾ ഉപയോഗിച്ച് പ്രതീകാത്മകമായി വെസ്റ്റേൺ യൂണിയൻ സൃഷ്ടിച്ച് അതിലൂടെ പണം അനിലിന് ട്രാൻസ്ഫർ ചെയ്യുന്ന ചിത്രം യുവതി അയച്ച് കൊടുത്തിരുന്നു. ഇത്തരത്തിൽ അനിലിനെ പരമാവധി കുരങ്ങ് കളിപ്പിച്ച യുവതി അവസാനം ചാറ്റ് പ്രസിദ്ധീകരിച്ച് അവസാനത്തെ പണി കൊടുക്കുകയും ചെയ്തിരിക്കുകയാണ്. ഈ ചാറ്റുകൾ ഇതോടെ വൈറലാവുകയും ചെയ്തു.