- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഫേസ്ബുക്ക് ചാറ്റിലൂടെ അശ്ലീല സംഭാഷണം നടത്താനെത്തിയ ആയുർവേദ ഡോക്ടർക്ക് പെൺകുട്ടി എട്ടിന്റെ പണി കൊടുത്തു; സ്ക്രീൻഷോട്ട് സഹിതമിട്ട ഫേസ്ബുക്ക് പോസ്റ്റ് ഏറ്റെടുത്ത് സൈബർ ലോകം
തിരുവനന്തപുരം: ഫേസ്ബുക്ക് ചാറ്റിലൂടെ പെൺകുട്ടികളോട് അശ്ലീല സംഭാഷണം നടത്തുന്ന സംഭവം അടുത്തകാലത്തായി നിരന്തരം ആവർത്തിക്കപ്പെടാറുണ്ട്. പകൽമാന്യന്മാരെന്ന് നടിക്കുന്നവർ പോലും ചാറ്റ്ബോക്സിലൂട് ശൃംഖരിച്ച് എത്തുമ്പോൾ ചിലർ തുറന്നു തന്നെ പ്രതികരിക്കും. എങ്കിലും പഠിക്കാത്തവർക്ക് എങ്ങനെയാണ് പണി കൊടുക്കേണ്ടത്? സ്ക്രീൻ ഷോട്ട് ഫേസ്ബുക്കിലിട്ട് പണി കൊടുത്താണ് ഒരു പെണ്കുട്ടി ആയുർവേദ ഡോക്ടറായ വ്യക്തിക്ക് പണി കൊടുത്തത്. അശ്ലീല സംഭാഷണവുമായി എത്തിയ ആയുർവേദ ഡോക്ടർക്കാണ് പെൺകുട്ടി ശരിക്കും പണി കൊടുത്തത്. കരുനാഗപ്പള്ളി സ്വദേശിയും ഒരു സ്വാകാര്യ സ്ഥാപനത്തിന്റെ മാനേജിന് ഡയരക്ടറും ആയ ഡോക്ടറാണ് പെൺകുട്ടിയോട് അശ്ലീല സംഭാഷണങ്ങളുമായി എത്തിയത്. വീണ്ടും വീണ്ടും തെറ്റുകൾ ആവർത്തിച്ചപ്പോഴാണ് യുവ ഡോക്ടറുടെ യഥാർത്ഥ മുഖം പിച്ചിചീന്താൻ വേണ്ടി സ്ക്രീൻഷോട്ടെടുത്ത് പെൺകുട്ടി ഫേസ്ബുക്കിൽ പോസ്റ്റ് ചെയ്തത്. പോസ്റ്റ് ഇതിനകം 5000ത്തിലധികം പേർ ഷെയർ ചെയ്തുകഴിഞ്ഞു. യുവാവ് അയച്ച സന്ദേശങ്ങളുടെ സ്ക്രീൻഷോട്ട് സഹിതമാണ് പോസ്റ്റ്. എന്നാൽ
തിരുവനന്തപുരം: ഫേസ്ബുക്ക് ചാറ്റിലൂടെ പെൺകുട്ടികളോട് അശ്ലീല സംഭാഷണം നടത്തുന്ന സംഭവം അടുത്തകാലത്തായി നിരന്തരം ആവർത്തിക്കപ്പെടാറുണ്ട്. പകൽമാന്യന്മാരെന്ന് നടിക്കുന്നവർ പോലും ചാറ്റ്ബോക്സിലൂട് ശൃംഖരിച്ച് എത്തുമ്പോൾ ചിലർ തുറന്നു തന്നെ പ്രതികരിക്കും. എങ്കിലും പഠിക്കാത്തവർക്ക് എങ്ങനെയാണ് പണി കൊടുക്കേണ്ടത്? സ്ക്രീൻ ഷോട്ട് ഫേസ്ബുക്കിലിട്ട് പണി കൊടുത്താണ് ഒരു പെണ്കുട്ടി ആയുർവേദ ഡോക്ടറായ വ്യക്തിക്ക് പണി കൊടുത്തത്.
അശ്ലീല സംഭാഷണവുമായി എത്തിയ ആയുർവേദ ഡോക്ടർക്കാണ് പെൺകുട്ടി ശരിക്കും പണി കൊടുത്തത്. കരുനാഗപ്പള്ളി സ്വദേശിയും ഒരു സ്വാകാര്യ സ്ഥാപനത്തിന്റെ മാനേജിന് ഡയരക്ടറും ആയ ഡോക്ടറാണ് പെൺകുട്ടിയോട് അശ്ലീല സംഭാഷണങ്ങളുമായി എത്തിയത്. വീണ്ടും വീണ്ടും തെറ്റുകൾ ആവർത്തിച്ചപ്പോഴാണ് യുവ ഡോക്ടറുടെ യഥാർത്ഥ മുഖം പിച്ചിചീന്താൻ വേണ്ടി സ്ക്രീൻഷോട്ടെടുത്ത് പെൺകുട്ടി ഫേസ്ബുക്കിൽ പോസ്റ്റ് ചെയ്തത്. പോസ്റ്റ് ഇതിനകം 5000ത്തിലധികം പേർ ഷെയർ ചെയ്തുകഴിഞ്ഞു. യുവാവ് അയച്ച സന്ദേശങ്ങളുടെ സ്ക്രീൻഷോട്ട് സഹിതമാണ് പോസ്റ്റ്. എന്നാൽ പോസ്റ്റ് ഫേസ്ബുക്ക് റിമൂവ് ചെയ്തു. അതിൽ അപലപിച്ചും പെൺകുട്ടി പോസ്റ്റ് ഇട്ടിട്ടുണ്ട്.
പോസ്റ്റിന്റെ പൂർണ്ണരൂപം
ഒരുപാട് വട്ടം ആലോചിച്ചതാണ് ഇങ്ങനൊരു പോസ്റ്റ് ഇവിടെ എഴുതിയിടണോ എന്ന്.......പിന്നെ ഈ അനുഭവം എനിക്ക് മാത്രമല്ല ഉണ്ടായിട്ടുള്ളതെന്ന വ്യക്തമായ ധാരണയുള്ളതുകൊണ്ടും പുറത്ത് പറയാൻ ഒരാളുപോലും ഇതുവരെ ധൈര്യപ്പെട്ടിട്ടില്ല എന്നതുകൊണ്ട് സുഹൃത്തുക്കൾ പ്രത്യേകിച്ച് ആയുർവ്വേദ കോളേജിലെ സഹോദരിമാർ അറിയാൻ സ്ക്രീൻ ഷോട്ട് സഹിതം ഇതിവിടെ പോസ്റ്റ് ചെയ്യുകയാണ്... മാക്സിമം പേരിലേയ്ക്ക് ഷെയർ ചെയ്യുക...
ആയുർവ്വേദ കോളേജിലെ ഒട്ടുമിക്ക പേരുടെയും ഫ്രണ്ട്സ് ലിസ്റ്റിൽ Aravind krishnan എന്ന ഒരു ആയുർവ്വേദ ഡോക്ടറുടെ പ്രൊഫൈൽ കാണാം.....
ഇയാൾ കരുനാഗപ്പള്ളി സ്വദേശിയും സ്വകാര്യസ്ഥാപനത്തിന്റെ മാനേജിന് ഡയരക്ടറും ആണ്.... നേരിട്ട് പരിചയമില്ല....മ്യൂച്വൽ ഫ്രണ്ട്സ് ആയി സ്വന്തം ക്ലാസിലെ കുറേ പേരെ കണ്ടതുകൊണ്ടാണ് റിക്വസ്റ്റ് ആക്സപ്ട് ചെയ്തത്.....അപ്പൊതന്നെ ഇൻബോക്സിൽ മെസേജുകളുടെ പെരുമഴ.....അതും ഒരു പെണ്ണിനോട് സംസാരിക്കാവുന്ന ഏറ്റവും വൃത്തികെട്ട ഭാഷയിൽ.....ഇയാളെക്കുറിച്ച് പലകുറി കൂടെ ജോലിചെയ്യുന്ന പെൺകുട്ടികൾ ഇതുപോലെ മോശം അനുഭവം ഉള്ളതായിട്ട് പറഞ്ഞുകേട്ടിട്ടുണ്ട്...പക്ഷേ ഒരാളും ഇതിനെതിരെയൊരു ചെറുവിരൽ അനക്കിയിട്ടില്ല.....സ്വന്തം പ്രൊഫഷൻ ആയതുകൊണ്ടോ മറ്റോ ആരും ഇയാളുടെ തനി സ്വരൂപം പുറത്ത് കാണിച്ചിട്ടില്ല...
കരുനാഗപ്പള്ളിയിലും മറ്റുമായി നാല് ക്ലിനിക്കുകൾ നടത്തിവരുന്ന ഇയാളെപ്പോലുള്ള പകൽമാന്യമ്മാർക്ക് അഴിഞ്ഞാടാനുള്ളതല്ല സ്ത്രീകളുടെ ഇൻബോക്സ്......... സെക്സ് മാത്രം സംസാരിക്കുന്ന ഒരുത്തന് എങ്ങനെയൊരു സ്ത്രീയെ ചികിത്സിക്കാനാവും....? പെണ്ണിന്റെ ശരീരത്തിൽ കാമം അല്ലാതെ രോഗം എങ്ങനെ കണ്ടെത്താൻ കഴിയും ? ഇവനെയൊക്കെ വിശ്വസിച്ച് ഇവരുടെ ഹോസ്പിറ്റലിൽ ചെലുന്ന നമ്മുടെയൊക്കെ അമ്മമാർക്കും ചേച്ചിമാർക്കും ഇതിലും മോശം അനുഭവം ആണ് വരാനിരിക്കുന്നത്...
പണവും പദവിയും സംസ്കാരത്തിന്റെ അളവുകോലല്ല....
പ്രതികരിക്കാതിരിക്കുകയെന്നത് ഇവനെപ്പോലൂള്ള കൂട്ടിക്കൊടുപ്പുകാർക്ക് ഒത്താശ ചെയ്യുന്നതിന് തുല്യം തന്നെയാണ്....ഇപ്പൊഴും ഇയാളെന്തെന്നറിയാതെ ഫ്രണ്ട്സ് ലിസ്റ്റിൽ വച്ചിരിക്കുന്ന കോളേജിലെ മുഴുവൻ സുഹൃത്തുക്കളുംഇതൊരറിയിപ്പായിക്കണ്ട് ഇപ്പൊൾത്തന്നെ ഇയാളെ ബ്ലോക്ക് ചെയ്ത് ചാണകവെള്ളം തെളിച്ച് സ്വയം ശുദ്ധിയാവുന്നതാവും ഭൂഷണം........
ഫേസ്ബുക്ക് എന്നത് കാമം കരഞ്ഞ് തീർക്കാനുള്ള വേദിയാണെന്ന് കരുതുന്ന ഇവനെപ്പോലുള്ള ഞരമ്പുകൾക്ക് ഒരു പാഠം ആവും വിധം ഫേസ്ബുക്ക് വഴിതന്നെ ഈ വാർത്ത പ്രചരിപ്പിച്ച് പൊതുജനങ്ങളിലേയ്ക്കെത്തിക്കുക...