കോതമംഗലം: ഓർത്തഡോക്‌സ് വിഭാഗം ബാവയും പരിവാരങ്ങളും എത്തിയില്ല. ചാത്തമറ്റം ശലേം മർത്തമറിയം പള്ളി പള്ളിലെ പെരുന്നാൾ ആഘോഷത്തോടനുബന്ധിച്ച് രണ്ടുദിവസം നാട്ടുകാരെ മുൾമുനയിൽ നിർത്തിയ സംഘർഷവസ്ഥ അനിഷ്ട സംഭവങ്ങളില്ലാതെ പടിയിറങ്ങി.

പെരുന്നാൾ ആഘോഷത്തോടനുബന്ധിച്ച് ഓർത്തഡോക്‌സ് കാതോലിക്ക ബസേലിയോസ് മാർതോമാ പൗലോസ് ദ്വിതിയനും മറ്റ് തിരുമേനിമാർക്കും പള്ളിക്കുള്ളിൽ പ്രവേശനം നൽകുമെന്നുള്ള ഈ വിഭാഗത്തിന്റെ രഹസ്യപ്രചാരണമാണ്് സംഘർഷത്തിന് കാരണമായതെന്നാണ് ചൂണ്ടികാണിക്കപ്പെടുന്നത്. ഇതേത്തുടർന്ന് യാക്കോബായ കാതോലിക്ക ബസേലിയോസ് തോമസ് പ്രഥമന്റെ നേതൃത്വത്തിൽ പള്ളിയുടെ കവാടത്തിന് സമീപം ഇന്നലെ ഉച്ചകഴിഞ്ഞ് 2 മണിയോടെ പ്രാർത്ഥ യജ്ഞം ആരംഭിക്കുകയായിരുന്നുസംഭവ മറിഞ്ഞ് പ്രദേശത്തേക്ക് വൻ പൊലീസ് സംഘവും ഇരച്ചെത്തി.പിന്നാലെ മാധ്യമങ്ങളും.

വ്യാഴം, വെള്ളി ദിവസങ്ങളിൽ പള്ളിയിൽ നടക്കുന്ന ഈ വർഷത്തെ പെരുന്നാൾ ആരാധന ചടങ്ങുകൾ നിർവ്വഹിക്കുന്നതിന് പള്ളി വികാരി ഫാ.ബിനോയ് വർഗീസിന് മൂവാറ്റുപുഴ മുൻസിഫ് കോടതി അനുമതി നൽകിയിരുന്നു. കോടതി ഉത്തരവിന്റെ അടിസ്ഥാനത്തിൽ നടക്കുന്ന പെരുന്നാൾ ആഘോഷത്തോടനുബന്ധിച്ച് ഓർത്തഡോക്‌സ് ബാവയ്ക്ക് പള്ളിയകത്ത് സ്വീകരണം നൽകാൻ വികാരിയും ഒരുപറ്റം വിശ്വാസികളും നീക്കം നടത്തുന്നതായി പരക്കെ പ്രചാരണമുണ്ടായി. ഇതേത്തുടർന്ന് ഇന്നലെ മുതൽ യാക്കോബായ കാതോലിക്ക ബാവ ബസേലിയോസ് തോമസ് പ്രഥമന്റെ നേതൃത്വത്തിൽ പള്ളിക്ക് മുന്നിൽ നടക്കുന്ന പ്രതിഷേധം ഇപ്പോഴും തുടരുകയാണ്.

ഇന്നലെ ഉച്ചക്ക് രണ്ടുമണിയോടടുത്താണ് ബാവായും ആറ് മെത്രപ്പൊലീത്തമാരുമടങ്ങുന്ന സംഘം പള്ളികവാടത്തിൽ പ്രാർത്ഥനയജ്ഞം ആരംഭിച്ചത്.പെരുന്നാൾ ചടങ്ങുകളിൽ സംബന്ധിക്കാൻ ഓർത്തഡോക്‌സ് പക്ഷത്തെ വിശ്വാസികളും ബാവായും മറ്റും എത്തിയതറിഞ്ഞ് പിൻതുണയറിയിച്ച് യാക്കോബായ പക്ഷത്തെ വിശ്വാസികളും കൂട്ടം ചേർന്നതോടെ എന്തും സംഭവിക്കാവുന്ന നിലയിലേക്ക് സ്ഥിതി ഗതികൾ വഷളായി. പള്ളിയിൽ പ്രവേശിക്കാൻ എത്തിയ ഓർത്തഡോക്‌സ് വിഭാഗം വൈദികനെയും മലങ്കര അസോസിയേഷൻ സെക്രട്ടറിയെയും യാക്കോബായ വിഭാഗം റോഡിൽ തടഞ്ഞ് തിരിച്ചയച്ചതോടെ ഉടലെടുത്ത സംർഷാവസ്ഥ പൊലീസിന്റെ ഇടപെടലിനെത്തുടർന്ന് ഒഴിവായി.

ഓർത്തഡോക്‌സ് ബാവയും മറ്റും എത്തില്ലന്ന പൊലീസ് അധികാരികളുടെ ഉറപ്പിൽ രാത്രി വൈകി പോളികാർപ്പസ് തിരുമേനി ഒഴികെ ബാവയും മറ്റ് ആറ് മെത്ര പൊലീത്തമാരും കോതമംഗലത്തേക്ക് മടങ്ങി.പോളികാർപ്പസ് തിരുമേനിയും അൻപതോളം വിശ്വാസികളും രാത്രിയും പള്ളിക്ക് കാവൽ തുടർന്നു.ഇന്ന് രാവിലെ 7 മണിയോടെ ബാവ അടക്കമുള്ള മറ്റ് മെത്രപ്പൊലീത്തമാരും പള്ളിയിലെത്തി പ്രാർത്ഥന യജ്ഞം ആരംഭിച്ചിട്ടുണ്ട്. ജീവൻ കൊടുത്തും ഓർത്തഡോക്‌സ് ബാവയെ പള്ളിയിൽ പ്രവേശിക്കുന്നത് തടയുമെന്നാണ് യാക്കാബായ ബാവയുടെയും ഒപ്പമുള്ള മെത്രപ്പൊലീത്തമാരുടെയും നിലപാട്.ഇവരുടെ ആജ്ഞ പ്രകാരം എന്തും ചെയ്യാൻ തയ്യാറായി ഒരുപറ്റം വിശ്വാസികളും പരിസര പ്രദേശത്ത് തമ്പടിച്ചിട്ടുണ്ട്.

പള്ളിയകത്ത് നടക്കുന്ന കുർബ്ബാന ചടങ്ങുകളിൽ 150-ളം ഓർത്തഡോക്‌സ് വിശ്വാസികൾ പങ്കെടുക്കുന്നുണ്ടെന്നാണ് പൊലീസ് നൽകുന്ന വിവരം.കല്ലൂർക്കാട് സി ഐ പി എച്ച് ഇബ്രാഹിമിന്റെ നേതൃത്വത്തിൽ അൻപതോളം പൊലീസുകാർ ഇവിടെ നിലയുറപ്പിച്ചിട്ടുണ്ട്. മുവാറ്റുപുഴ ഡി.വൈ.എസ്‌പി കെ.എം.ബിജുമോൻ, പെരുമ്പാവൂർ ഡി.വൈ.എസ്‌പി ജി.വേണു എന്നിവരുടെ നേതൃത്വത്തിൽ നൂറോളം പൊലീസുകാരുടെ സംരക്ഷണയിലാണ് ഇന്നലെ പള്ളിയിലെ ആരാധന ചടങ്ങുകൾ പൂർത്തിയാക്കിയത്. 1979 മുതൽ തർക്കത്തിലിരിക്കുന്ന പള്ളിയിൽ ഓർത്തഡോക്‌സ് വികാരി ഫാ.ബിനോയ് വർഗീസ് പരിയാരത്തിനും വിശ്വാസികൾക്കും പ്രാർത്ഥന നടത്താനാണ് കോടതി അനുമതി നൽകിയതെന്നാണ് യാക്കോബായ വിഭാഗത്തിന്റെ വാദം. കോടതി വിധികളുടെ അടിസ്ഥാനത്തിൽ പള്ളികൾ ഒന്നൊന്നായി നഷ്ടപ്പെടുന്ന സാഹചര്യവും യാക്കോബായ വിഭാഗത്തിന്റെ പ്രതിഷേധ സമരത്തിന് ആക്കം കൂട്ടിയിട്ടുണ്ടെന്നാണ് സൂചന.

ഇന്നലെയും ഇന്നുമായി നടന്നുവരുന്ന പ്രിതിഷേധത്തിൽ തോമസ് പ്രഥമൻ ബാവയ്‌ക്കൊപ്പം മെത്രാപൊലീത്തമാരായ ജോസഫ് മാർ ഗ്രിഗോറിയോസ്,ഗീവർഗീസ് മാർ ദിവാനിയോസ് മാത്യുസ് മാർ ഇവാനിയോസ്,ഏലിയാസ് മാർ യൂലിയോസ്,ഏലിയാസ് മാർ അത്തനാസിയോസ്,കുര്യാക്കോസ് മാർ തെയോഫിലോസ് സഖറിയാസ് മാർ പോളികാർപ്പ്‌സ്എന്നിവരും പങ്കെടുക്കുന്നുണ്ട്. കോടതി വിധികൾ അട്ടിമറിക്കപ്പെടുകയാണെന്നായിരുന്നു യാക്കോബായ വിഭാഗത്തിന്റെ പ്രധാന ആരോപണം. വൈദികനും അനുചരന്മാർക്കും പ്രവേശിക്കാൻ അനുമതി നൽകിയ സാഹചര്യത്തിൽ വൈദികൻ ക്ഷണിക്കുന്നവർക്ക് എത്താനും പള്ളിയിൽ പ്രാർത്ഥനക്ക് അവസരം ഒരുക്കുകയുമാണ് വേണ്ടതെന്നാണ് തന്റെ നിലപാടെന്ന് പള്ളി വികാരി ഫാ.ബിനോയ് വർഗീസ വ്യക്തമാക്കി.