- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
നാരദ മഹർഷിയെ ആദ്യത്തെ ജേണലിസ്റ്റ് ആക്കിയതിന് പിന്നാലെ ഹനുമാനെ കുറിച്ചും സെമിനാർ; 'ഹനുമാന്റെ ജീവിതരീതികളും ഹനുമാന്റെ ആധുനികവും പുരാതനവുമായ രൂപവും' എന്ന വിഷയത്തിൽ സെമിനാറുമായി ഛത്തീസ്ഗഡിലെ സർവകലാശാല; മതത്തെ ചരിത്രവും ശാസ്ത്രവുമായ കൂട്ടിക്കുഴയ്ക്കുന്നത് തടയണമെന്ന് ശാസ്ത്രജ്ഞരും സാമൂഹിക പ്രവർത്തകരും; മോദി ഭരണത്തിൽ ഇതിലപ്പുറവും പ്രതീക്ഷിക്കാമെന്ന് കോൺഗ്രസ്
ന്യൂഡൽഹി: വിശ്വാസാധിഷ്ഠിതമായ പുരാണങ്ങളും ഐതിഹ്യങ്ങളും ഉള്ളവരാണ് ലോകത്തിലെ എല്ലാ മത സമൂഹങ്ങളും. എന്നാൽ 'ദൈവത്തിനുള്ളത് ദൈവത്തിന് സീസറിനുള്ളത് സീസറിന്' എന്ന ആപ്തവാക്യംപോലെ യൂറോപ്യൻ രാഷ്ട്രങ്ങളൊന്നും മതത്തെയും രാഷ്ട്രീയത്തെയും ശാസ്ത്രത്തെയും കൂട്ടിക്കലർത്താറില്ല. എന്നാൽ നരേന്ദ്ര മോദിയുടെ നേതൃത്വത്തിലുള്ള ബിജെപി സർക്കാർ അധികാരത്തിൽ ഏറിയശേഷം മതകഥകൾക്കായി സർക്കാർ ഫണ്ടിൽ നിന്ന് പണം ചെലവിട്ട് സർവകലാശാലകളെ കൊണ്ടുപോലും സെമിനാറും സിമ്പോസിയവും നടത്തുകയാണ്. മനുഷ്യകുലത്തിലെ ആദ്യ ജേർണലിസ്റ്റ് എന്ന രീതിയിൽ പുരാണ കഥാപാത്രം നാരദ മഹർഷിയെക്കുറിച്ച് ഗവേഷണ സെമിനാർ സംഘടിപ്പിച്ചതിന് പിന്നാലെ ഛത്തീസ്‌ഗഡിൽ ഹനുമാനെക്കുറിച്ചും അന്താരാഷ്ട്ര ഗവേഷണ സെമിനാർ നടത്തുന്നത് വിവാദമായിരിക്കയാണ്. റായ്പൂരിലെ കുശഭാവു താക്കറേ ജർണലിസം ആൻഡ് മാസ് കമ്യൂണിക്കേഷൻ യൂണിവേഴ്‌സിറ്റി ഇന്നും നാളെയുമായി സെമിനാർ നടത്തുന്നത്. 'ഹനുമാന്റെ ജീവിതരീതികളും ഹനുമാന്റെ ആധുനികവും പുരാതനവുമായ രൂപവും' എന്ന ആശയത്തിൽ ലോകത്തുടനീളമുള്ള വിദ്യാർത്ഥികളിൽ നിന്നുമാ
ന്യൂഡൽഹി: വിശ്വാസാധിഷ്ഠിതമായ പുരാണങ്ങളും ഐതിഹ്യങ്ങളും ഉള്ളവരാണ് ലോകത്തിലെ എല്ലാ മത സമൂഹങ്ങളും. എന്നാൽ 'ദൈവത്തിനുള്ളത് ദൈവത്തിന് സീസറിനുള്ളത് സീസറിന്' എന്ന ആപ്തവാക്യംപോലെ യൂറോപ്യൻ രാഷ്ട്രങ്ങളൊന്നും മതത്തെയും രാഷ്ട്രീയത്തെയും ശാസ്ത്രത്തെയും കൂട്ടിക്കലർത്താറില്ല. എന്നാൽ നരേന്ദ്ര മോദിയുടെ നേതൃത്വത്തിലുള്ള ബിജെപി സർക്കാർ അധികാരത്തിൽ ഏറിയശേഷം മതകഥകൾക്കായി സർക്കാർ ഫണ്ടിൽ നിന്ന് പണം ചെലവിട്ട് സർവകലാശാലകളെ കൊണ്ടുപോലും സെമിനാറും സിമ്പോസിയവും നടത്തുകയാണ്.
മനുഷ്യകുലത്തിലെ ആദ്യ ജേർണലിസ്റ്റ് എന്ന രീതിയിൽ പുരാണ കഥാപാത്രം നാരദ മഹർഷിയെക്കുറിച്ച് ഗവേഷണ സെമിനാർ സംഘടിപ്പിച്ചതിന് പിന്നാലെ ഛത്തീസ്‌ഗഡിൽ ഹനുമാനെക്കുറിച്ചും അന്താരാഷ്ട്ര ഗവേഷണ സെമിനാർ നടത്തുന്നത് വിവാദമായിരിക്കയാണ്.
റായ്പൂരിലെ കുശഭാവു താക്കറേ ജർണലിസം ആൻഡ് മാസ് കമ്യൂണിക്കേഷൻ യൂണിവേഴ്‌സിറ്റി ഇന്നും നാളെയുമായി സെമിനാർ നടത്തുന്നത്. 'ഹനുമാന്റെ ജീവിതരീതികളും ഹനുമാന്റെ ആധുനികവും പുരാതനവുമായ രൂപവും' എന്ന ആശയത്തിൽ ലോകത്തുടനീളമുള്ള വിദ്യാർത്ഥികളിൽ നിന്നുമായി സർവകലാശാല പേപ്പറുകൾ ക്ഷണിച്ചിട്ടുമുണ്ട്. ഹനുമാനും ആഗോള സംസ്‌ക്കാരത്തിലെ ആത്മീയ വിനിമയങ്ങളും ; ചരിത്രം, പാരമ്പര്യം, വൈവിധ്യങ്ങൾ'' എന്ന വിഷയത്തിൽ പ്രത്യേക ചർച്ചയും സംഘടിപ്പിച്ചിട്ടുണ്ട്.
വിവാദമായതോടെ ഇതൊരു സർവകലാശാല പരിപാടിയല്ലെന്നാണ് വൈസ് ചാൻസലർ എം.എസ്.പാർമർ പറയുന്നത്. യുപി സർക്കാരിന്റെ സാംസ്കാരിക വിഭാഗത്തിന്റെ പങ്കാളിത്തത്തോടെ അയോധ്യ ഗവേഷണ ഇൻസ്റ്റിറ്റ്യൂട്ടിലെ സാംസ്കാരിക വിഭാഗമാണ് പരിപാടി നടത്തുന്നതെന്ന് അദ്ദേഹം പറയുന്നു.എന്നാൽ ഇത് ശരിയല്ലെന്നും സർക്കാറിൽ നിന്ന് ഈ സെമിനാറിന് ഫണ്ട് കിട്ടുന്നുണ്ടെന്നും സർവകാലാശാലയുടെ പരിപാടിയായാണ് അനൗൺസ് ചെയതതെന്നുാമണ് ഒരു വിഭാഗം വിദ്യാർത്ഥികളും അദ്ധ്യാപകരും ചൂണ്ടിക്കാട്ടുന്നത്. പുറത്ത് നിന്നുപോലും പങ്കെടുക്കുന്നവർ ഉണ്ടെന്നും ഇതുവരെ വിവിധ രാജ്യങ്ങളിൽ നിന്നുമായി 60 പേപ്പറുകൾ വന്നിട്ടുണ്ടെന്നും പാർമർ പറയുന്നു.
അതേസമയം ബിജെപി ഭരിക്കുന്ന സംസ്ഥാനങ്ങളിൽ ഇത്തരം കാര്യങ്ങൾ പുതിയതല്ല. നേരത്തേ നാരദരുടെ സവിശേഷതകൾ ഭോപ്പാൽ ആസ്ഥാനമായ മഖൻലാൽ ചതുർവേദി നാഷണൽ ജേർണലിസം യൂണിവേഴ്‌സിറ്റി സിലബസിൽ ഉൾപ്പെടുത്തിയിരുന്നു. വാർത്തകൾ എളുപ്പം അറിയുകയും പ്രചരിപ്പിക്കുകയും ചെയ്യുന്നതിലെ കലയുടെ തമ്പുരാനായ നാരദരെ ആദ്യ ജേർണലിസ്റ്റ് എന്നാണ് സർവ്വകലാശാല വിലയിരുത്തിയത്.
പൊതുജനങ്ങളുടെ പണം പാഴാക്കിക്കളയുന്ന പരിപാടിയെന്നാണ് കോൺഗ്രസ് ഈ പരിപാടിയെ പറയുന്നത്. ബിജെപി രാഷ്ട്രീയം കളിക്കുകയാണെന്നും വിദ്യാഭ്യാസത്തെ പോലും കാവിവൽക്കരിക്കുകയാണെന്നും കോൺഗ്രസ് വക്താവ് മനീഷ് തിവാരി ആരോപിച്ചു. മോദി ഭരണത്തിൽ ഇതും ഇതിനപ്പുറവും പ്രതീക്ഷിക്കാം. മതം പ്രചരിപ്പിക്കാൻ പൊതുജനങ്ങളുടെ പണം ദുരുപയോഗം ചെയ്യുന്നത് ശരിയല്ലെന്നും അദ്ദേഹം പറഞ്ഞു. എന്നാൽ ഹനുമാൻ വെറും ഹിന്ദു ദേവൻ മാത്രമല്ലെന്നും ഇന്ത്യൻ സാംസ്കാരികതയുടെ ഭാഗമാണെന്നും ബിജെപി നേതാക്കൾ പറയുന്നു. അതേസമയം ഇത് ഏതെങ്കിലും മതത്തെ തള്ളിപ്പറയലല്ലെന്നും അജ്ഞത പ്രചരിപ്പിക്കലാണെന്നും അതുകൊണ്ടാണ് ഇതിനെ എതിർക്കുന്നത് എന്നും കോൺഗ്രസ് പറയുന്നു.
ഈ നടപടിയെ തള്ളിപ്പറഞ്ഞ് രാമചന്ദ്രഗുഹയെപ്പോലുള്ള പ്രമുഖ ചരിത്രകാരന്മാരും രംഗത്തെത്തി. ചരിത്രത്തെയും ഐതിഹ്യത്തെയും കൂട്ടിക്കൂഴയ്ക്കുന്നത് അന്ധവിശ്വാസികളായ ഒരു ജനതയെ സൃഷ്ടിക്കുമെന്നും അദ്ദേഹം മുന്നറിയിപ്പു നൽകി. നിരവധി ശാസ്ത്രജ്ഞരും ഇത്തരം പരിപാടികൾക്കെതിരെ പ്രതിഷേധം അറിയിച്ചിട്ടുണ്ട്. ഗാർഡിയൻ പോലുള്ള വിഖ്യത മാധ്യമങ്ങളിൽ ഈ സെമിനാറിനെ വിമർശിച്ച് വാർത്ത വന്നതോടെ ആഗോളതലത്തിൽ ഇന്ത്യ നാണം കെടുകയാണെന്നും ശാസ്ത്രകാരന്മാർ ചൂണ്ടിക്കാട്ടുന്നു.