- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- Opinion
- /
- GOOD READS
നമ്മൾ ചാവക്കാട്ടുകാർ - ഖത്തർ 'വാർഷികാഘോഷം ' മാനുഷരെല്ലാരും ഒന്നുപോലെ 25 ന്
ദോഹ : ഖത്തറിലെ ചാവക്കാട്ടുകാരുടെ കൂട്ടായ്മ ' നമ്മൾ ചാവക്കാട്ടുകാർ - ഖത്തർ ' വാർഷികാഘോഷമായി അവതരിപ്പിക്കുന്ന ' മാനുഷരെല്ലാരും ഒന്നുപോലെ ' എന്ന പരിപാടി ഒക്ടോബർ 25 ന് വ്യാഴാഴ്ച വൈകീട്ട് 6 മണിക്ക് ഖത്തറിലെ ഐ.സി.സി അശോക ഹാളിൽ നടക്കുമെന്ന് സംഘാടകർ അറിയിച്ചു. ജാതി മത ചിന്തകൾക്കും വിഭാഗീയതകൾക്കും കക്ഷി രാഷ്ട്രീയത്തിനും അതീതമായി ചിന്തിക്കുന്ന ഖത്തറിലെ ചാവക്കാട്ടുകാരുടെയും ചാവക്കാടിനോട് ആത്മ ബന്ധം പുലർത്തുന്നവരുടെയും കൂട്ടായ്മയാണ് 'നമ്മൾ ചാവക്കാട്ടുകാർ - ഖത്തർ' ബഹുസ്വരതയിലൂന്നിയ പ്രവർത്തനങ്ങളാണ് സംഘടന മുന്നോട്ട് വെക്കുന്നത്. പിറന്ന നാടിന്റെ സ്വപ്നങ്ങൾ തങ്ങളുടെ ഹൃദയ താളമാക്കുക എന്ന സമീപനം മുറുകെ പിടിക്കുമ്പോൾ തന്നെ ഖത്തറിലുള്ള ചാവക്കാട്ടുകാരുടെ സാദ്ധ്യമാവുന്ന സർവ്വോന്മുഖ ഉന്നമനത്തെ ലക്ഷ്യമാക്കി പ്രവർത്തിക്കുന്നു. ഖത്തറിലെ പ്രാദേശിക നിയമങ്ങൾക്കനുസരിച്ച് അംഗങ്ങൾക്ക് ക്ഷേമ പദ്ധതികൾ ആവിഷ്‌കരിച്ച് നടപ്പിലാക്കുന്നു. കലാ കായിക സാംസ്‌കാരിക ആരോഗ്യ മേഖലകളിലും സംഘടന ശ്രദ്ധ ചെലുത്തുന്നു.. സമകാലിക പൊതു പ്രശ്നങ്
ദോഹ : ഖത്തറിലെ ചാവക്കാട്ടുകാരുടെ കൂട്ടായ്മ ' നമ്മൾ ചാവക്കാട്ടുകാർ - ഖത്തർ ' വാർഷികാഘോഷമായി അവതരിപ്പിക്കുന്ന ' മാനുഷരെല്ലാരും ഒന്നുപോലെ ' എന്ന പരിപാടി ഒക്ടോബർ 25 ന് വ്യാഴാഴ്ച വൈകീട്ട് 6 മണിക്ക് ഖത്തറിലെ ഐ.സി.സി അശോക ഹാളിൽ നടക്കുമെന്ന് സംഘാടകർ അറിയിച്ചു.
ജാതി മത ചിന്തകൾക്കും വിഭാഗീയതകൾക്കും കക്ഷി രാഷ്ട്രീയത്തിനും അതീതമായി ചിന്തിക്കുന്ന ഖത്തറിലെ ചാവക്കാട്ടുകാരുടെയും ചാവക്കാടിനോട് ആത്മ ബന്ധം പുലർത്തുന്നവരുടെയും കൂട്ടായ്മയാണ് 'നമ്മൾ ചാവക്കാട്ടുകാർ - ഖത്തർ' ബഹുസ്വരതയിലൂന്നിയ പ്രവർത്തനങ്ങളാണ് സംഘടന മുന്നോട്ട് വെക്കുന്നത്. പിറന്ന നാടിന്റെ സ്വപ്നങ്ങൾ തങ്ങളുടെ ഹൃദയ താളമാക്കുക എന്ന സമീപനം മുറുകെ പിടിക്കുമ്പോൾ തന്നെ ഖത്തറിലുള്ള ചാവക്കാട്ടുകാരുടെ സാദ്ധ്യമാവുന്ന സർവ്വോന്മുഖ ഉന്നമനത്തെ ലക്ഷ്യമാക്കി പ്രവർത്തിക്കുന്നു. ഖത്തറിലെ പ്രാദേശിക നിയമങ്ങൾക്കനുസരിച്ച് അംഗങ്ങൾക്ക് ക്ഷേമ പദ്ധതികൾ ആവിഷ്‌കരിച്ച് നടപ്പിലാക്കുന്നു.
കലാ കായിക സാംസ്‌കാരിക ആരോഗ്യ മേഖലകളിലും സംഘടന ശ്രദ്ധ ചെലുത്തുന്നു.. സമകാലിക പൊതു പ്രശ്നങ്ങളിൽ ക്രിയാത്മക നിലപാടുകളാണ് സ്വീകരിക്കുന്നത്.. സ്വന്തമായ ഒരു ആശ്രയത്വം, അതെല്ലാവരുടെയും സ്വപ്നവും ആഗ്രഹവുമാണ്.. ചാവക്കാട്ടുകാരുടെയും അത്തരം കാര്യങ്ങളിൽ പരിചയ സമ്പന്നരുടെ അറിവുകളും അനുഭവങ്ങളും ഔദ്യോഗിക തലത്തിൽ നിന്നുള്ള സഹായവും മാർഗ്ഗരേഖകളും ഉൾക്കൊണ്ട് അംഗങ്ങൾക്ക് സ്വദേശത്തും ഖത്തറിലും ആവശ്യമായ സഹായങ്ങൾ നൽകുന്നതിന് ഈ സംഘടന പ്രതിജ്ഞാബദ്ധമാണ്.
ജാതിയും മതവും വർഗ്ഗവും വർണ്ണവും മാറ്റി വെച്ച് സാന്ത്വനത്തിന്റെ തണലായി കാരുണ്യ പ്രവർത്തനങ്ങൾക്ക് ഒറ്റക്കെട്ടായി ഒരേ മനസ്സോടെ നില കൊള്ളുന്ന ചാവക്കാട്ടുകാരുടെ ഈ കൂട്ടായ്മ ' മാനുഷരെല്ലാരും ഒന്നു പോലെ ' എന്ന സാംസ്‌കാരിക പരിപാടിയിലേക്ക് ഗുരുവായൂർ എംഎൽഎ കെ.വി. അബ്ദുൽ ഖാദർ മുഖ്യാതിഥിയായും ഖത്തറിലെ ബഹുമുഖ വ്യക്തിത്വങ്ങളും പങ്കെടുക്കുന്നു.
തുടർന്ന് നടക്കുന്ന പരിപാടിയിയിൽ വാദ്യമേളങ്ങളും ദോഹയിലെ പ്രശസ്ത കലാകാരികൾ അവതരിപ്പിക്കുന്ന നൃത്ത നൃത്യങ്ങളും ഒപ്പനയും ദോഹയിൽ നിന്നുള്ള തിരഞ്ഞെടുത്ത ഗായകർ അവതരിപ്പിക്കുന്ന സംഗീത സന്ധ്യയും ഉണ്ടായിരിക്കുന്നതാണ്.
ഈ പരിപാടിയുടെ വിജയത്തിനായി പ്രസിഡണ്ട് മുഹമ്മദ് ബഷീർ, ചെയർമാൻ അബ്ദുള്ള തെരുവത്ത്, സെക്രട്ടറി ഷാജി ആലിൽ, ട്രഷറർ ഷെജി വലിയകത്ത്, അഡൈ്വസറി ബോർഡ് ചെയർമാൻ പി.എൻ. ബാബുരാജൻ, കൾച്ചറൽ കൺവീനർ കെ.സി. മുസ്തഫ, കോഡിനേറ്റർ പി.പി. അബ്ദുൽ സലാം എന്നിവരെയും തിരഞ്ഞെടുത്തു.
കൂടുതൽ വിവരങ്ങൾക്കായി 55470418 എന്ന നമ്പറിൽ ബന്ധപ്പെടാവുന്നതാണ്.