- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
കാറിലാണു യാത്രയെങ്കിലും ഹെൽമെറ്റ് വയ്ക്കണോ? ഹെൽമെറ്റ് ധരിക്കാതെ വാഹനം ഓടിച്ചെന്നു കാട്ടി കാറുടമയ്ക്കു പൊലീസിന്റെ നോട്ടീസ്; സ്റ്റേഷനിലെത്തി പിഴയടയ്ക്കാൻ അറിയിച്ചുള്ള നോട്ടീസ് ഏറ്റെടുത്തു സൈബർ ലോകം
തൃശൂർ: കാറിൽ യാത്ര ചെയ്താലും ഹെൽമെറ്റ് വയ്ക്കണോ? വയ്ക്കണമെന്നാണു പൊലീസ് പറയുന്നത്. ഹെൽമെറ്റു വയ്ക്കാതെ യാത്ര ചെയ്തതിനു പിഴയടയ്ക്കണം എന്നു കാട്ടി കാറുടമയ്ക്കു പൊലീസിന്റെ നോട്ടീസ് ലഭിച്ചു. ചാവക്കാടാണു കൗതുകകരമായ സംഭവം നടന്നത്. 'താങ്കളുടെ പേരിലുള്ള കെഎൽ 46 ഡി 6226 ാം നമ്പർ വാഹനത്തിൽ 11.09.16 തിയ്യതി 12.46 മണിക്ക് ചാവക്കാട് എന്ന സ്ഥലത്ത് കൂടി ഹെൽമെറ്റ് ധരിക്കാതെ ഓടിച്ച് പോയിട്ടുള്ളതാണ്. താങ്കൾ ഈ കാർഡ് കിട്ടി 15 ദിവസത്തിനുള്ളിൽ ചാവക്കാട് പൊലീസ് സ്റ്റേഷനിൽ 100/- രൂപ പിഴയടയ്‌ക്കേണ്ടതാണ്. പിഴയടയ്ക്കാത്ത പക്ഷം ബഹു: കോടതിയിലേക്ക് ചാർജ്ജ് ഷീറ്റ് സമർപ്പിക്കുന്ന്താണ്' എന്നാണു കാറുടമയ്ക്കു കിട്ടിയ സന്ദേശം. കെഎൽ 46 ഡി 6226 നമ്പരിലുള്ള കാറിന്റെ ഉടമയ്ക്കാണ് ചാവക്കാട് എസ്‌ഐയുടെ അറിയിപ്പു ലഭിച്ചിരിക്കുന്നത്. നോട്ടീസിന്റെയും കാറിന്റെയും ചിത്രം സഹിതം ഇതു സോഷ്യൽ മീഡിയയിൽ വൈറലായിരിക്കുകയാണ്. കാറിന്റെ നമ്പർ ഏതെങ്കിലും ബൈക്കിൽ വ്യാജമായി പതിപ്പിച്ചു കൊണ്ടു പോയതാകാം എന്നാണു സൈബർ ലോകം പറയുന്നത്. അതല്ല, ഇതു കേരള പൊല
തൃശൂർ: കാറിൽ യാത്ര ചെയ്താലും ഹെൽമെറ്റ് വയ്ക്കണോ? വയ്ക്കണമെന്നാണു പൊലീസ് പറയുന്നത്.
ഹെൽമെറ്റു വയ്ക്കാതെ യാത്ര ചെയ്തതിനു പിഴയടയ്ക്കണം എന്നു കാട്ടി കാറുടമയ്ക്കു പൊലീസിന്റെ നോട്ടീസ് ലഭിച്ചു. ചാവക്കാടാണു കൗതുകകരമായ സംഭവം നടന്നത്.
'താങ്കളുടെ പേരിലുള്ള കെഎൽ 46 ഡി 6226 ാം നമ്പർ വാഹനത്തിൽ 11.09.16 തിയ്യതി 12.46 മണിക്ക് ചാവക്കാട് എന്ന സ്ഥലത്ത് കൂടി ഹെൽമെറ്റ് ധരിക്കാതെ ഓടിച്ച് പോയിട്ടുള്ളതാണ്. താങ്കൾ ഈ കാർഡ് കിട്ടി 15 ദിവസത്തിനുള്ളിൽ ചാവക്കാട് പൊലീസ് സ്റ്റേഷനിൽ 100/- രൂപ പിഴയടയ്‌ക്കേണ്ടതാണ്. പിഴയടയ്ക്കാത്ത പക്ഷം ബഹു: കോടതിയിലേക്ക് ചാർജ്ജ് ഷീറ്റ് സമർപ്പിക്കുന്ന്താണ്' എന്നാണു കാറുടമയ്ക്കു കിട്ടിയ സന്ദേശം.
കെഎൽ 46 ഡി 6226 നമ്പരിലുള്ള കാറിന്റെ ഉടമയ്ക്കാണ് ചാവക്കാട് എസ്‌ഐയുടെ അറിയിപ്പു ലഭിച്ചിരിക്കുന്നത്. നോട്ടീസിന്റെയും കാറിന്റെയും ചിത്രം സഹിതം ഇതു സോഷ്യൽ മീഡിയയിൽ വൈറലായിരിക്കുകയാണ്.
കാറിന്റെ നമ്പർ ഏതെങ്കിലും ബൈക്കിൽ വ്യാജമായി പതിപ്പിച്ചു കൊണ്ടു പോയതാകാം എന്നാണു സൈബർ ലോകം പറയുന്നത്. അതല്ല, ഇതു കേരള പൊലീസിന്റെ പിഴവാണെന്നു പരിഹസിക്കുന്നവരും കുറവല്ല. അതേസമയം, ബൈക്കിന്റെ നമ്പർ എഴുതിയപ്പോൾ തെറ്റായി കാറിന്റെ നമ്പർ ആയതാകാനും വഴിയുണ്ടെന്നും സൈബർ ലോകാം പറയുന്നു.