- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
അപകടത്തിൽ മരിച്ചത് വിഴിഞ്ഞത്തു നിന്ന് ബേപ്പൂരിലേക്ക് മത്സ്യത്തൊഴിലാളികളുമായി പോയ ബസിലുള്ളവർ; ദുരന്തത്തിൽ പെട്ടത് പുല്ലുവിളിയിൽ നിന്ന് പോയ ബസ്; കൊല്ലപ്പെട്ട നാലു പേരും പുല്ലുവിള-വിഴിഞ്ഞം സ്വദേശികൾ; രണ്ടു പേരുടെ നില ഗുരുതരം; ലോറിയുമായുള്ള കൂട്ടിയിടിയിൽ ബസ് തകർന്നു
കൊല്ലം: ചവറയിൽ വാഹനാപകടത്തിൽ നാല് മത്സ്യത്തൊഴിലാളികൾ മരിച്ചു. 22 പേർക്ക് പരിക്കേറ്റു. ഇതിൽ രണ്ട് പേരുടെ നില ഗുരുതരമാണ്. പുലർച്ചെ 12.30 ഓടെയായിരുന്നു സംഭവം.
വിഴിഞ്ഞത്ത് നിന്ന് ബേപ്പൂരിലേക്ക് മത്സ്യബന്ധനത്തിനായി പോയ തൊഴിലാളികളാണ് അപകടത്തിൽ പെട്ടത്. ഇവർ സഞ്ചരിച്ചിരുന്ന വാൻ നീണ്ടകരയിലേക്ക് മത്സ്യം എടുക്കാനായി പോയ ലോറിയിലിടിച്ചാണ് അപകടം. 34 പേരാണ് അപകടത്തിൽ പെട്ട വാനിലുണ്ടായിരുന്നത്. പുല്ലുവളിയിൽ നിന്ന് പോയ ബസാണ് അപകടത്തിൽ പെട്ടത്.
പുല്ലുവിള സ്വദേശികളായ കരുണാംബരം(56) ബർക്കുമൻസ്(45), വിഴിഞ്ഞം സ്വദേശി ജസ്റ്റിൻ(56), തമിഴ്നാട് സ്വദേശി ബിജു(35) എന്നിവരാണ് മരിച്ചത്. പരിക്കേറ്റവരിൽ രണ്ട് പേരുടെ നില ഗുരുതരമാണ്. ഇവരെ തിരുവനന്തപുരം മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പരിക്കേറ്റ 22 പേരെ കരുനാഗപ്പള്ളി താലൂക്ക് ആശുപത്രിയിലാണ് പ്രവേശിപ്പിച്ചിരിക്കുന്നത്.
അപകടത്തിൽ പെട്ടവരിൽ 12 പേർ തമിഴ്നാട് സ്വദേശികളാണ്. മാർത്താണ്ഡം സ്വദേശി റോയി, വിഴിഞ്ഞം സ്വദേശി വർഗീസ് എന്നിവർക്കാണ് ഗുരുതരമായി പരിക്കേറ്റത്.
മറുനാടന് മലയാളി ബ്യൂറോ