ബ്രേ സീറോ മലബാർ കമ്യൂണിറ്റി ഇടവക മദ്ധ്യസ്ഥനായ വിശുദ്ധ ചാവറ കുര്യാക്കോസ് ഏലിയാസച്ചന്റെ തിരുനാൾ 17 ്‌ന് ഞായറാഴ്ച ബ്രേ സെന്റ് ഫെർഗാൾസ് ദേവാലയത്തിൽ വച്ച് [St. Fergal's Church, Killarney Rd, Ballywaltrim, Bray, Co. Wicklow ] ആഘോഷിക്കുന്നു.

ഉച്ചകഴിഞ്ഞ് 3 മണിക്ക് അക്വീനൊ മാളിയേക്കൽ അച്ചന്റെ (സീറോ മലബാർ ചാപ്ലിൻ, വെക്സ്ഫോർഡ്) മു്യ കാർമികത്വത്തിൽആഘോഷമായ തിരുനാൾ പാട്ടുകുർബാന, തിരുനാൾ സന്ദേശം, ലദീഞ്ഞ്, തുടർന്ന് വി. ചാവറ കുര്യാക്കോസ് ഏലിയാസച്ചന്റേയും പ. കന്യകാമറിയത്തിന്റേയും തിരുസ്വരൂപങ്ങൾ വഹിച്ചുകൊണ്ടുള്ള പ്രദക്ഷിണവും, പരിശുദ്ധ കുർബ്ബാനയുടെ വാഴ്‌വും തിരുനാൾ നേർച്ചയും ഉണ്ടായിരിക്കും്.

കാറ്റിക്കിസം കുട്ടികൾക്കുള്ള സമ്മാനദാനവും തദ്ദവസരത്തിൽ നടത്തപ്പെടുന്നു.
തിരുനാളിൽ സംബന്ധിച്ച് ദൈവാനുഗ്രഹം പ്രാപിക്കുവാൻ ഏവരേയും സ്നേഹപൂർവ്വം ക്ഷണിച്ചുകൊള്ളുന്നു

ഫാ. ജോസ് ഭരണികുളങ്ങര (0899741568)
ഫാ. ആന്റണി ചീരംവേലിൽ MST (089453 8926)
സീറോ മലബാർ ചാപ്ലിൻസ്