- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
കേരളസമാജം നാടക മത്സരം: ഈജിപുര ചാവറ കലാവേദി വിജയികൾ
ബംഗളൂരു: കേരളസമാജം ബംഗളൂരു സൗത്ത് വെസ്റ്റ് പത്താം വാർഷികത്തോടനുബന്ധിച്ചു ജൂൺ 25, 26 തീയതികളിലായി യവനിക തിയേറ്ററിൽ നടത്തിയ മലയാളം അമച്വർ നാടക മത്സരത്തിൽ പ്രവീൺ ആന്റോ സംവിധാനം ചെയ്ത സതീഷ് കെ. സതീഷിന്റെ 'പദപ്രശ്ങ്ങൾക്കിടയിൽ മേരി ലോറൻസ്' എന്ന നാടകത്തിലൂടെ ഈജിപുര ചാവറ കലാവേദി ഒന്നാമതെത്തി. ഇതേ നാടകത്തിലെ മേരി എന്ന കഥാപാത്രത്തെ അവതരിപ്പിച്ച ദീപ പ്രവീൺ മികച്ച നടിയായും ലോറൻസിനെ അവതരിപ്പിച്ച പ്രവീൺ ആന്റോ മികച്ച നടനായും തെരഞ്ഞെടുക്കപ്പെട്ടു. കൂടാതെ മികച്ച സംഗീതത്തിന് ജിജോ ഒലക്കങ്ങലും മികച്ച രംഗാവതരണത്തിനു ടോളി ഊക്കനും അവാർഡിന് അർഹരായി. പ്രണയത്തിലൂടെ ജീവിതത്തിലേക്കും ഗ്രാമീണതയിൽ നിന്നു തിരക്കേറിയ മഹാനഗരത്തിലേക്കും പറിച്ചുനടപ്പെട്ട ദമ്പതികളുടെ കഥയാണിത്. ഭ്രൂണഹത്യ പ്രമേയമായി അവതരിപ്പിച്ച നാടകം മൂന്നാം ലോക ജീവിതത്തിലേക്കുള്ള ഒരു നേർക്കാഴ്ചയായിരുന്നു. ദമ്പതികളായ ദീപയും പ്രവീണും നാടകത്തിലും ദമ്പതികളായപ്പോൾ മേരിയെയും ലോറൻസിനെയും പ്രേക്ഷകർ രണ്ടു കൈയും നീട്ടി സ്വീകരിച്ചു. ചാവറ കലാവേദി ഇതിനകം തന്നെ ഒട്ടനവധി
ബംഗളൂരു: കേരളസമാജം ബംഗളൂരു സൗത്ത് വെസ്റ്റ് പത്താം വാർഷികത്തോടനുബന്ധിച്ചു ജൂൺ 25, 26 തീയതികളിലായി യവനിക തിയേറ്ററിൽ നടത്തിയ മലയാളം അമച്വർ നാടക മത്സരത്തിൽ പ്രവീൺ ആന്റോ സംവിധാനം ചെയ്ത സതീഷ് കെ. സതീഷിന്റെ 'പദപ്രശ്ങ്ങൾക്കിടയിൽ മേരി ലോറൻസ്' എന്ന നാടകത്തിലൂടെ ഈജിപുര ചാവറ കലാവേദി ഒന്നാമതെത്തി. ഇതേ നാടകത്തിലെ മേരി എന്ന കഥാപാത്രത്തെ അവതരിപ്പിച്ച ദീപ പ്രവീൺ മികച്ച നടിയായും ലോറൻസിനെ അവതരിപ്പിച്ച പ്രവീൺ ആന്റോ മികച്ച നടനായും തെരഞ്ഞെടുക്കപ്പെട്ടു. കൂടാതെ മികച്ച സംഗീതത്തിന് ജിജോ ഒലക്കങ്ങലും മികച്ച രംഗാവതരണത്തിനു ടോളി ഊക്കനും അവാർഡിന് അർഹരായി.
പ്രണയത്തിലൂടെ ജീവിതത്തിലേക്കും ഗ്രാമീണതയിൽ നിന്നു തിരക്കേറിയ മഹാനഗരത്തിലേക്കും പറിച്ചുനടപ്പെട്ട ദമ്പതികളുടെ കഥയാണിത്. ഭ്രൂണഹത്യ പ്രമേയമായി അവതരിപ്പിച്ച നാടകം മൂന്നാം ലോക ജീവിതത്തിലേക്കുള്ള ഒരു നേർക്കാഴ്ചയായിരുന്നു. ദമ്പതികളായ ദീപയും പ്രവീണും നാടകത്തിലും ദമ്പതികളായപ്പോൾ മേരിയെയും ലോറൻസിനെയും പ്രേക്ഷകർ രണ്ടു കൈയും നീട്ടി സ്വീകരിച്ചു.
ചാവറ കലാവേദി ഇതിനകം തന്നെ ഒട്ടനവധി നാടകങ്ങൾ വേദിയിലെത്തിച്ചിട്ടുണ്ട്. പ്രവീൺ ആന്റോ തന്നെ തിരക്കഥയും സംവിധാനവും നിർവഹിച്ച ചാവറയച്ചന്റെ ജീവചരിത്രം 'ബെസരവുമാ ' എന്ന നാടകം അതിൽ ഏറ്റവും പ്രധാനപ്പെട്ടതായിരുന്നു.