ബ്രൂക്ലിൻ : കാർമലൈറ്റ് മേരി ഓഫ് ഇമ്മാകുലേറ്റ് (സിഎംഐ) സ്ഥാപകൻവിശുദ്ധ കുറിയാക്കോസ് ഏലിയാസ് ചാവറയച്ചന്റെ തിരുന്നാൾ നോർത്ത്അമേരിക്കയിലെ സിഎംഐ ആസ്ഥാനമായ ബ്രൂക്ലിനിൽ ഭക്തിനിർഭര ചടങ്ങുകളോടെആഘോഷിച്ചു.

ചാവറയച്ചനെ വിശുദ്ധ പദവിയിലേക്ക് ഉയർത്തപ്പെട്ട് മൂന്നാംവാർഷികത്തിൽ നവംബർ 19 ന് മൻഹാട്ടൻ അവന്യുവിലുള്ള സെന്റ്ആന്റണീസ് െസന്റ് അൽഫോൻസാസ് ചർച്ചിൽ നടന്ന വിശുദ്ധ ബലിക്ക് റവ.ഡോ. ജോസഫ് പാലക്കൽ മുഖ്യകാർമ്മികത്വം വഹിച്ചു. ന്യൂയോർക്ക്,
ന്യൂജഴ്സി ദേവാലയങ്ങളിൽ നിന്നെത്തിയ വൈദികർ സഹകാർമ്മികത്വംവഹിച്ചു.

1831 ൽ കേരളത്തിൽ ചാവറയച്ചന്റെ നേതൃത്വത്തിൽ ആരംഭിച്ച സിഎംഐയുടെപ്രവർത്തനം വളർന്ന് പന്തലിച്ചു ലോകത്തിന്റെ വിവിധ രാജ്യങ്ങളിൽവ്യാപിച്ചു കിടക്കുകയാണെന്ന് റവ. ഡോ. ജോസഫ് പാലക്കൻ പറഞ്ഞു.ചാവറയച്ചന്റെ ജീവിത മാതൃക പിന്തുടരാൻ ഓരോരുത്തരും ശ്രമിക്കണമെന്ന്അപ്പൻ ഉദ്ബോധിപ്പിച്ചു. റവ. ഡേവി കാവുങ്കൽ (വികാരി) സ്വാഗതവും ഫാ.ആന്റണി വടക്കേക്കര നന്ദിയും പറഞ്ഞു.

സെന്റ് ആന്റണീസ് ഇടവകാംഗങ്ങൾഗാനശുശ്രൂഷയ്ക്ക് നേതൃത്വം നൽകി. നിരവധി കന്യാസ്ത്രീകളും സഭാവിശ്വാസികളും ആഘോഷ പരിപാടികളിൽ പങ്കെടുത്തു. തുടർന്ന്കലാപരിപാടികൾ, ഡിന്നറിനുശേഷം ആഘോഷ പരിപാടികൾ സമാപിച്ചു. റവ. ഫാ. പോളിതെക്കനച്ചൻ അറിയിച്ചതാണിത്.