ക്യൂൻസ് ലാൻരിൽ സ്ഥിരമായി പൊതുഗതാഗത സംവിധാനം ആശ്രയിച്ച് യാത്ര ചെയ്യുന്ന മുതിർന്ന യാത്രക്കാർക്ക് പുതിയ ആനുകൂല്യങ്ങൾ പ്രഖ്യാപിച്ചതോടെ പ്രൈവറ്റ് വണ്ടികൾ ഉപേക്ഷിച്ച് പൊതുഗതാഗതത്തെ ആശ്രയിക്കുന്നവരുടെ എണ്ണം കൂടിവരുകയാണ്. വൈറ്റ് കാർഡ് ഉപഭോക്താക്കൾക്കാണ് കുറച്ച് ദിവസങ്ങൾക്ക് മുമ്പ് യാത്രാ നിരക്കിൽ ഇളവ് പ്രഖ്യാപിച്ചിരുന്ന

ഗോൾഡ് കാർഡുകാർക്കുള്ള ഇളവിന് പിന്നാലെയാണ് വൈറ്റ് കാർഡുകാർക്കും ഇളവ് നല്കാൻ തീരുമാനിച്ചത്. ഏകദേശം 35,000 ത്തോളം വരുന്ന പ്രായമേറിയ ഗോൾഡ് കാർഡ് ഉപഭോക്താക്കൾക്ക് പബ്ലിക് ട്രാൻസ്‌പോർട്ടിന്റെ ആനുകൂല്യം കൈപറ്റുന്നുണ്ട്. ഇതുവരെ 64 വയസിൽ താഴെയുള്ള വൈറ്റ് കാർഡുകാർക്ക് ഇതുവരെ ആനുകൂല്യങ്ങൾ ലഭിച്ചിരുന്നില്ല

ഇത് കൂടാതെ വിദ്യാർത്ഥികൾക്കും, സീനിയേഴ്‌സിനും, പെൻഷണേഴ്‌സിനും, അംഗവൈകല്യം ഉള്ളവർക്കുമെക്കെ ആനുകൂല്യം നല്കുന്നുണ്ട്. ട്രാൻസ് ലിങ്ക് ബസ്, റെയിൽ, ട്രാം, ഫെറി, ബസ് സർവ്വീസ് എന്നിവയിലെല്ലാം ഇളവ് ലഭ്യമാകും