- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
പ്രധാനമന്ത്രിയുടെ ഓഫീസിലെ ഉദ്യോഗസ്ഥരെന്ന വ്യാജേന വനം വകുപ്പ് ഉദ്യോഗസ്ഥരെ കബളിപ്പിച്ച കേസ്: പ്രതികളുടെ അറസ്റ്റ് തടഞ്ഞ് കോടതി ഉത്തരവ്
കൽപറ്റ: വയനാട് പുൽപ്പള്ളിയിൽ പ്രധാനമന്ത്രിയുടെ ഓഫീസിലെ ഉദ്യോഗസ്ഥരെന്ന വ്യാജേന വനം വകുപ്പ് ഉദ്യോഗസ്ഥരെ കബളിപ്പിച്ച കേസിൽ പ്രധാന പ്രതികളായ അറസ്റ്റ് 24 - വരെ തടഞ്ഞ് കോടതി ഉത്തരവ്. ഇന്ന് ഉച്ചയോടെയാണ് കൽപറ്റ ജില്ലാ കോടതി മുൻകൂർ ജാമ്യാപേക്ഷ പരിഗണിച്ചത്. 24 ന് വീണ്ടും വിശദമായ വാദം കേൾക്കും. ഈ കേസിൽ തിരുവനന്തപുരം സ്വദേശി എ.ആർ രാജേഷ്, കൊല്ലം സ്വദേശി പി. പ്രവീൺ എന്നിവർ നേരത്തെ പിടിയിലായിരുന്നു.
പ്രധാനമന്ത്രിയുടെ ഓഫീസ് ഉദ്യോഗസ്ഥരെന്ന വ്യാജേന വയനാട്ടിൽ വനം വകുപ്പ് ഉദ്യോഗസ്ഥരെ കബളിപ്പിച്ച് ഇവർ മുങ്ങുകയായിരുന്നു. ചെതലയം ഫോറസ്റ്റ് റേഞ്ചിലെ വെട്ടത്തൂരിലെ വനം വകുപ്പിന്റെ വാച്ച് ടവറിൽ സംഘം 4 ദിവസം താമസിച്ചിരുന്നു. ആവശ്യപ്പെട്ട സേവനങ്ങൾ ലഭ്യമാക്കി, സംരക്ഷണം നൽകിയാണ് ഇവരെ താമസിപ്പിച്ചിരുന്നത്.
പ്രധാനമന്ത്രിയുടെ ഓഫീസിലെ ഉദ്യോഗസ്ഥരെന്ന് തെളിയിക്കുന്ന വ്യാജ രേഖകൾ കാണിച്ചാണ് ഇവർ ഇവിടെ താമസ സൗകര്യം തരപ്പെടുത്തിയത്. തട്ടിപ്പ് സംഘമാണിതെന്ന് മനസ്സിലായതോടെ ഉദ്യോഗസ്ഥർ തന്നെ പൊലീസിനെ നേരിട്ട് വിവരമറിയിച്ചു. എന്നാൽ 4 അംഗ സമയം ഇതിനകം ജില്ല വിട്ടിരുന്നു. ഇന്ന് കോടതി പരിഗണിച്ച ജാമ്യപേക്ഷയിൽ പ്രതികൾക്കു വേണ്ടി അഡ്വ.ബി എ ആളൂരാണ് ഹാജരായത്. മുട്ടിൽ മരം മുറി വിവാദം കത്തിപ്പടരുന്നതിനിടെ കബളിപ്പിക്കപ്പെട്ട വാർത്ത വനം വകുപ്പിന് വീണ്ടും നാണക്കേടുണ്ടാക്കിയിരുന്നു.
മറുനാടന് മലയാളി ലേഖകന്.