- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
വാട്‌സ് ആപ്പിൽ 'ഗുഡ് മോർണിങ്' സന്ദേശം അയച്ച അപരിചിതയെ കാണാൻ പോയി; മധ്യവയസ്കന് നഷ്ടമായത് അഞ്ചു ലക്ഷം രൂപ; പൊലീസുകാരെന്ന് പരിചയപ്പെടുത്തിയ സംഘം മയക്കുമരുന്ന് ഇടപാടുകാരനെന്ന് പറഞ്ഞ് പണം തട്ടി
ബംഗളൂരു: വാട്‌സ് ആപ്പിലൂടെ പതിവായി 'ഗുഡ് മോർണിങ്' സന്ദേശം അയച്ചിരുന്ന അപരിചിതയെ നേരിട്ടുകാണാൻ പോയ മധ്യവയസ്‌ക്കൻ വെട്ടിലായി. അഞ്ചുലക്ഷം രൂപയാണ് ഇയാൾക്ക് നഷ്ടമായത്. ഗോവിന്ദാപുരം പൊലീസ് സ്റ്റേഷൻ പരിധിയിലാണ് സംഭവം. രണ്ടുവർഷമായി വാട്‌സ് ആപ്പിലൂടെ ഇദ്ദേഹത്തിന് സന്ദേശം ലഭിക്കുന്നുണ്ട്.
ഒക്ടോബർ എട്ടിന് ലഭിച്ച സന്ദേശത്തോടൊപ്പം താമസിക്കുന്ന ഹോട്ടലിന്റെ ലൊക്കേഷനും അയച്ചുകൊടുത്തു. രാത്രിയിൽ മധ്യവയ്‌സകൻ വീരണപാളയിലെ ഹോട്ടൽ മുറിയിൽ എത്തുമ്പോൾ അവിടെ മൂന്നുപേർ ഉണ്ടായിരുന്നു. തങ്ങൾ പൊലീസുകാരാണെന്ന് പരിചയപ്പെടുത്തിയ സംഘം മധ്യവയസ്‌കനെ മയക്കുമരുന്ന് ഇടപാടുകാരനാണെന്ന് പറഞ്ഞ് ഭിഷണിപ്പെടുത്തി. ഇദ്ദേഹത്തിന്റെ ക്രെഡിറ്റ് കാർഡും പഴ്‌സും കൈക്കലാക്കുകയും ഫോൺ അൺലോക്ക് ചെയ്യാൻ നിർബന്ധിക്കുകയും ചെയ്തു.
പിന്നാലെ മുറിയിൽ പൂട്ടിയിട്ട് സംഘം കടന്നുകളഞ്ഞു. മുറിയിൽനിന്ന് രക്ഷപ്പെട്ട് വീട്ടിലെത്തി അക്കൗണ്ട് നോക്കുമ്പോൾ അഞ്ചു തവണകളായി 3,91,812 രൂപ ട്രാൻസ്ഫർ ചെയ്തതായി കണ്ടെത്തി. അൽപസമയത്തിനകം രണ്ടു ലക്ഷം രൂപ കൂടി ട്രാൻസ്ഫർ ചെയ്തതിന്റെ സന്ദേശം ലഭിച്ചു. മധ്യവയകന്റെ പരാതിയുടെ അടിസ്ഥാനത്തിൽ ഒരാളെ പൊലീസ് അറസ്റ്റ് ചെയ്തു. രണ്ടുപേർക്കു വേണ്ടിയുള്ള അന്വേഷണം ഊർജിതമാക്കി.
മറുനാടന് ഡെസ്ക്