- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
സുന്ദരികളേക്കാൾ പങ്കാളിയെ വഞ്ചിക്കുന്നത് സൗന്ദര്യം കുറഞ്ഞ സ്ത്രീകൾ; ഭാര്യക്ക് സൗന്ദര്യം കുറവെങ്കിൽ ഭർത്താവും വഞ്ചിക്കും; നിങ്ങളുടെ ഭാര്യ വഞ്ചകിയാണോ എന്നറിയാൻ ചില വഴികൾ
പങ്കാളികളിൽ ആരെങ്കിലുമൊരാൾ വഞ്ചിക്കുന്നുണ്ടെന്ന് അറിഞ്ഞാൽ അതുമതി നല്ലൊരു ദാമ്പത്യ ബന്ധം തകരാൻ. പങ്കാളിയിൽ സംശയംവെച്ചുകൊണ്ട് ജീവിക്കുന്നതും ദാമ്പത്യത്തിന് സുഖകരമല്ല. നിങ്ങളെ പങ്കാളി വഞ്ചിക്കുന്നുണ്ടോ എന്ന് എങ്ങനെ തിരിച്ചറിയും? ഇപ്പോഴത്തെ കാലത്ത് ഫോൺ പരിശോധിച്ചാൽപ്പോലും ചിലപ്പോൾ വഞ്ചന കൈയോടെ പിടികൂടാനാകും. എന്നാൽ, ഇതിൽനിന്നെല്ലാം ഊരിപ്പോകുന്ന സമർഥരുണ്ട്. എത്ര മറച്ചുവച്ചാലും മറയ്ക്കാനാകാത്ത ചില പഴുതുകൾ വഞ്ചനയിലുണ്ടെന്നാണ് ഗവേഷകരുടെ അഭിപ്രായം. സ്വന്തം മൊബൈൽ ഫോണുകൾ ബലംപ്രയോഗിച്ചുപോലും പങ്കാളിയിൽനിന്ന് തട്ടിയെടുക്കുന്നവർക്ക് എന്തെങ്കിലും രഹസ്യം സൂക്ഷിക്കാനുണ്ടാവുമെന്ന് ഉറപ്പാണ്.. മൊബൈൽ ഫോൺ പങ്കാളിയുടെ കൈയിലെത്തിപ്പെട്ടാലുണ്ടാകുന്ന അന്ധാളിപ്പും മുഖഭാവങ്ങളും വഞ്ചനയുടെ സൂചനകൾ പ്രകടമാക്കുമെന്ന് ഗവേഷകർ പറയുന്നു. ശാരീരികമായ ചില പ്രത്യേകതകളും വഞ്ചനയ്ക്ക് പിന്നിലുണ്ടെന്ന് ഇത് സംബന്ധിച്ച് പഠനം നടത്തിയ ജിം മക്‌നൾട്ടി പറയുന്നു. പേഴ്‌സണാലിറ്റി ആൻഡ് സോഷ്യൽ സൈക്കോളജി ജേണലിൽ പ്രസിദ്ധീകരിച്ച പഠനറിപ്പോർട്ടനുസര
പങ്കാളികളിൽ ആരെങ്കിലുമൊരാൾ വഞ്ചിക്കുന്നുണ്ടെന്ന് അറിഞ്ഞാൽ അതുമതി നല്ലൊരു ദാമ്പത്യ ബന്ധം തകരാൻ. പങ്കാളിയിൽ സംശയംവെച്ചുകൊണ്ട് ജീവിക്കുന്നതും ദാമ്പത്യത്തിന് സുഖകരമല്ല. നിങ്ങളെ പങ്കാളി വഞ്ചിക്കുന്നുണ്ടോ എന്ന് എങ്ങനെ തിരിച്ചറിയും? ഇപ്പോഴത്തെ കാലത്ത് ഫോൺ പരിശോധിച്ചാൽപ്പോലും ചിലപ്പോൾ വഞ്ചന കൈയോടെ പിടികൂടാനാകും. എന്നാൽ, ഇതിൽനിന്നെല്ലാം ഊരിപ്പോകുന്ന സമർഥരുണ്ട്.
എത്ര മറച്ചുവച്ചാലും മറയ്ക്കാനാകാത്ത ചില പഴുതുകൾ വഞ്ചനയിലുണ്ടെന്നാണ് ഗവേഷകരുടെ അഭിപ്രായം. സ്വന്തം മൊബൈൽ ഫോണുകൾ ബലംപ്രയോഗിച്ചുപോലും പങ്കാളിയിൽനിന്ന് തട്ടിയെടുക്കുന്നവർക്ക് എന്തെങ്കിലും രഹസ്യം സൂക്ഷിക്കാനുണ്ടാവുമെന്ന് ഉറപ്പാണ്.. മൊബൈൽ ഫോൺ പങ്കാളിയുടെ കൈയിലെത്തിപ്പെട്ടാലുണ്ടാകുന്ന അന്ധാളിപ്പും മുഖഭാവങ്ങളും വഞ്ചനയുടെ സൂചനകൾ പ്രകടമാക്കുമെന്ന് ഗവേഷകർ പറയുന്നു.
ശാരീരികമായ ചില പ്രത്യേകതകളും വഞ്ചനയ്ക്ക് പിന്നിലുണ്ടെന്ന് ഇത് സംബന്ധിച്ച് പഠനം നടത്തിയ ജിം മക്‌നൾട്ടി പറയുന്നു. പേഴ്‌സണാലിറ്റി ആൻഡ് സോഷ്യൽ സൈക്കോളജി ജേണലിൽ പ്രസിദ്ധീകരിച്ച പഠനറിപ്പോർട്ടനുസരിച്ച് സൗന്ദര്യം കുറഞ്ഞ സ്ത്രീകളാണ് വഞ്ചിക്കാൻ സാധ്യത കൂടുതൽ. സുന്ദരിമാർ പൊതുവെ കുലീനകളായി തുടരാനാഗ്രഹിക്കുന്നവരായിരിക്കുമെന്നും പഠനം പറയുന്നു. ഭാര്യ സുന്ദരിയല്ലെങ്കിൽ ഭർത്താവും പരസ്ത്രീ ബന്ധത്തിന് പോകാനിടയുണ്ടെന്നും ഗവേഷകർ പറയുന്നു.
ഭാര്യ മറ്റുള്ളവരെ അപേക്ഷിച്ച് സുന്ദരിയല്ലെന്ന് പുരുഷൻ കണ്ടെത്തുന്നത് മറ്റുള്ളവരുമായി താരതമ്യം ചെയ്താണ്. ഇതോടെ, പരസ്ത്രീകളെ അയാൾ ശ്രദ്ധിക്കാൻ തുടങ്ങുകയും അവസരം കിട്ടിയാൽ വേലിചാടുകയും ചെയ്യും. ക്രിസ്ത്യാനികളാണ് വഞ്ചനയുടെ കാര്യത്തിൽ മുന്നിലെന്നും ഗവേഷകർ പറയുന്നു.
ദൈവഭയമില്ലാത്തവരേക്കാൾ, ദൈവത്തിൽ വിശ്വസിക്കുന്ന ക്രൈസ്തവരാണ് വഞ്ചനയ്ക്ക് മുന്നിട്ടുനിൽക്കുന്നത്. ഇല്ലിസിറ്റ്എൻകൗണ്ടേഴ്‌സ് എന്ന ഡേറ്റിങ് വെബ്‌സൈറ്റ് നടത്തിയ സർവേ പ്രകാരം പങ്കാളിയെ വഞ്ചിക്കുന്നുണ്ടെന്ന് വ്യക്തമാക്കിയവരിൽ 35 ശതമാനത്തോളം ക്രിസ്ത്യാനികളാണ്.