- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- Money
- /
- SERVICE SECTOR
ഒരേ മുഖങ്ങളിൽ പല ഭാവങ്ങളിൽ... കഷ്ടതകൾ കാട്ടി പുതിയ ഇരകളെ പിടിക്കുവാൻ അവരെത്തുന്നു; ഫേസ്ബുക്കിലെയും വാട്സ്ആപ്പിലെയും ദയനീയ ചിത്രങ്ങൾ കണ്ടു പണം നൽകരുത്; ചാരിറ്റിയുടെ പേരിലെ കൊയ്ത്തുത്സവങ്ങൾ പ്രവാസികൾ എന്നു തിരിച്ചറിയും?
യുവാക്കളെ ഇനിയും തട്ടിപ്പിൽ വീഴരുത് 'കൊയ്ത്തുത്സവം' ഫെയ്‌സ് ബുക്കും, വട്‌സാപ്പും മറയാക്കിയുള്ള ചാരിറ്റി തട്ടിപ്പുകാർ വിലസുന്നു... ഒരേ മുഖങ്ങളിൽ പല ഭാവങ്ങളിൽ... കഷ്ടതകൾ കാട്ടി പുതിയ ഇരകളെ പിടിക്കുവാൻ... 'ചാരിറ്റി' ആരെയെങ്കിലും സഹായിക്കണം എന്നുള്ളവർ കേൾക്കാൻ ആഗ്രഹിക്കുന്ന വാക്ക്, പണ്ട് കാലങ്ങളിൽ മത സംഘടനകളുടെ മാത്രം കുത്തകയും അവരുടെ ഉറവ വറ്റാത്ത സാമ്പത്തിക എണ്ണക്കിണറുകളുമായിരുന്നു 'ചാരിറ്റി'. സോഷ്യൽ മീഡിയയുടെ വരവോടെ അവ പതുക്കെ പതുക്കെ ചെറു വാട്‌സ്ആപ് വഴിയും ചാരിറ്റിയുടെ നെറ്റുവർക് നല്ല വിശാലമാകുമ്പോൾ അവ ഫെയിസ് ബുക്ക് എന്ന അതി വിശാലതയിലേക്ക് ചുവടുമാറുന്നു കൂടുതൽ കളർഫുൾ ആയി. ഫെയ്‌സ് ബുക്കിലെ വ്യക്തി സൗഹൃദങ്ങളും മറ്റു സങ്കടനാ ശക്തിയും പൈസയുടെ കുത്തൊഴുക്കോടെ അതൊരു വലിയ നെറ്റ് വർക്കായി ഞൊടി ഇടയിൽ മാറുന്നു കൂടുതൽ വിശ്വാസത്യത വരുത്തുവാൻ നാട്ടിലെ ഏതെങ്കിലും ഒരു ബാങ്കിൽ ഒരു അക്കൗണ്ടും തരപ്പെടുത്തുന്നു... അതിലേറ്റവും ഞെട്ടിപ്പിക്കുന്നത് പല അക്കൗണ്ടുകളും ഇപ്പോൾ വ്യക്തിഗത അക്കൗണ്ടികളായി മാറി എന്നുള്ളത
യുവാക്കളെ ഇനിയും തട്ടിപ്പിൽ വീഴരുത് 'കൊയ്ത്തുത്സവം' ഫെയ്‌സ് ബുക്കും, വട്‌സാപ്പും മറയാക്കിയുള്ള ചാരിറ്റി തട്ടിപ്പുകാർ വിലസുന്നു... ഒരേ മുഖങ്ങളിൽ പല ഭാവങ്ങളിൽ... കഷ്ടതകൾ കാട്ടി പുതിയ ഇരകളെ പിടിക്കുവാൻ... 'ചാരിറ്റി' ആരെയെങ്കിലും സഹായിക്കണം എന്നുള്ളവർ കേൾക്കാൻ ആഗ്രഹിക്കുന്ന വാക്ക്, പണ്ട് കാലങ്ങളിൽ മത സംഘടനകളുടെ മാത്രം കുത്തകയും അവരുടെ ഉറവ വറ്റാത്ത സാമ്പത്തിക എണ്ണക്കിണറുകളുമായിരുന്നു 'ചാരിറ്റി'.
സോഷ്യൽ മീഡിയയുടെ വരവോടെ അവ പതുക്കെ പതുക്കെ ചെറു വാട്‌സ്ആപ് വഴിയും ചാരിറ്റിയുടെ നെറ്റുവർക് നല്ല വിശാലമാകുമ്പോൾ അവ ഫെയിസ് ബുക്ക് എന്ന അതി വിശാലതയിലേക്ക് ചുവടുമാറുന്നു കൂടുതൽ കളർഫുൾ ആയി. ഫെയ്‌സ് ബുക്കിലെ വ്യക്തി സൗഹൃദങ്ങളും മറ്റു സങ്കടനാ ശക്തിയും പൈസയുടെ കുത്തൊഴുക്കോടെ അതൊരു വലിയ നെറ്റ് വർക്കായി ഞൊടി ഇടയിൽ മാറുന്നു കൂടുതൽ വിശ്വാസത്യത വരുത്തുവാൻ നാട്ടിലെ ഏതെങ്കിലും ഒരു ബാങ്കിൽ ഒരു അക്കൗണ്ടും തരപ്പെടുത്തുന്നു... അതിലേറ്റവും ഞെട്ടിപ്പിക്കുന്നത് പല അക്കൗണ്ടുകളും ഇപ്പോൾ വ്യക്തിഗത അക്കൗണ്ടികളായി മാറി എന്നുള്ളതാണ്...
ഇപ്പോൾ സോഷ്യൽ മീഡിയയിൽ കാണുന്ന ഒരു ട്രെൻഡ് രണ്ടോ മൂന്നോ പേര് കൂടി നടത്തുന്നവ അല്ലെങ്കിൽ ആയിരത്തിലധികം അംഗങ്ങൾ ഉള്ള എന്നാൽ ഒന്നോ രണ്ടോ പേരുടെ മാത്രം നിയന്ത്രണത്തിൽ ഉള്ളവ, ഇനി കേരളത്തിൽ ഏതെങ്കിലും സിനിമയിലോ സീരിയലിലോ ചെറിയ വേഷങ്ങൾ ചെയ്തവർ ചില പ്രത്യേക ഐഡി തുടങ്ങി അതിൽ അവരുടെ തന്നെ അക്കൗണ്ടിലേക്ക് ചാരിറ്റി എന്ന പേരിൽ സംഭാവന സ്വീകരിക്കുന്നു. അതിലേറ്റവും സങ്കടകരം രോഗത്താലും മറ്റു ശാരീരിക അവശതയാലും വലയുന്ന മനുഷ്യർക്ക് അവരുടെ നിസ്സഹായ അവസ്ഥ കാട്ടി പിരിക്കുന്ന പണം കൈമാറുമ്പോൾ സർവാഭരണ വിഭൂഷിതയായി നിന്ന് അവരോടൊപ്പം നിന്ന് പല പോസ്സുകളിലും ഉള്ള സെൽഫി... ഇക്കൂട്ടരുടെ ഒക്കെ മേക്കപ്പ് മറ്റു ചെലവ് ചിലപ്പോൾ ഈ പാവങ്ങളുടെ തന്നെ കഷ്ടതകാട്ടി വാങ്ങി എടുത്ത പണംകൊണ്ടാണ് എന്നാരെങ്കിലും പറഞ്ഞാൽ അവരെ കുറ്റം പറയാൻ പറ്റില്ല... ആ മാതിരി ചെയ്താണ് ഇക്കൂട്ടർ ഇത് ആ പാവങ്ങൾക്ക് കൈമാറുമ്പോൾ കാട്ടിക്കൂട്ടുന്നത്.
സോഷ്യൽ മീഡിയയിൽ ഡിഫ്രണ്ട് തിങ്കേഴ്സ് എന്ന ഗ്രൂപ്പിൽ നടന്ന ഒരു വൻ തട്ടിപ്പു മറുനാടൻ തന്നെ കുറച്ചു നാൾ മുൻപ് വാർത്തയാക്കിയിരുന്നു. നമ്മൾ മലയാളികളെ എത്ര ഒക്കെ കുറ്റം പറഞ്ഞാലും ലോകത്തിന്റെ ഏതു കോണിൽ ഏതെങ്കിലും തരത്തിലുള്ള പ്രശ്‌നങ്ങൾ ഉണ്ടെങ്കിൽ അവരെ സാമ്പത്തികമായി സഹായിക്കാൻ മുന്പന്തിയിൽ ഉണ്ട്. അവിടങ്ങളിലെ കരളലിയിക്കുന്ന ചിത്രങ്ങളോ അവിടങ്ങളിലെ കുട്ടികളുടെ വാടിയ മുഖമോ ആയിരിക്കാം നമ്മെ അവരെ സഹായിക്കാൻ പ്രേരിപ്പിക്കുന്നത്. അത് നന്നായി അറിയാവുന്നതുകൊണ്ടാവാം 'ചാരിറ്റി' എന്ന പേരിൽ ഇന്ന് ഫെയ്സ് ബുക്കിന്റെയും വാട്‌സാപ്പിന്റെയും മുക്കിലും മൂലയിലും ഇരുന്നുകൊണ്ട് നമ്മൾ മലയാളികളെ അതി അതിവിദഗ്തമായി പറ്റിക്കുന്നത്. അല്ല നമ്മൾ ഇവരുടെ ഒക്കെ സൗകര്യത്തിനു വഴങ്ങി പറ്റിക്കപെടുവാൻ നിന്ന് കൊടുക്കുന്നത് എന്ന് പറയുന്നതാവും ഉത്തമം.
[BLURB#1-VL]ഇവരുടെ ഒക്കെ തട്ടിപ്പുകൾ കേൾമ്പോൾ ഓർമ്മവരുന്നതു പഴയ കാലങ്ങളിൽ ക്ലബുകൾ നടത്തുന്ന ഓണാഘോഷ പരിപാടികളോടാണ്. ഓരോ ഓണാഘോഷം കഴിയുമ്പോളും ക്‌ളബുകൾ ഓഡിറ്റിങ് നടത്തുന്നു ഏറെക്കുറെയും നഷ്ടത്തിലാവും കണക്കുകൾ കൊണ്ടെത്തിക്കുന്നത്. എന്നാൽ ചില പട്ടണ കേന്ദ്രീകൃതമായ ക്ലബുകൾ നല്ല ലാഭത്തിലായിരിക്കും ഓരോ ഓണ പരിപാടിയും അവസാനിപ്പിക്കുന്നത്.
ഫെയ്‌സ് ബുക്കിലെ ഒരു 'ചാരിറ്റി' ഗ്രൂപ്പിലെ അഡ്‌മിൻ പറഞ്ഞത് കേട്ടപ്പോൾ ഒന്ന് നടുങ്ങി. ഞങ്ങളുടെ പാലക്കാടു ചാരിറ്റി ഇത്തവണ നല്ല ലാഭത്തിലായിരുന്നു ആ പ്രോഗ്രാം കഴിഞ്ഞപ്പോൾ 75,000 രൂപ ലാഭം കിട്ടി. അയാൾ അത് പറഞ്ഞപ്പോൾ ശരീരം മുഴുവൻ ഒരു പെരുപ്പ് കയറുന്ന പോലെ അനുഭവപ്പെട്ടു. മാത്രമോ അയാൾ അന്നത്തെ പാലക്കാടു ചാരിറ്റിക്ക് മുൻപുള്ള രാവ് നന്നായി വിവരിച്ചു. നല്ല താമസം നേരം വെളുക്കുവോളം മദ്യ പുഴയായിരുന്നു എന്നും ആൺ പെൺ വ്യത്യാസമില്ലാതെ ആ രാത്രി ആടിക്കുഴഞ്ഞെന്നും പറഞ്ഞത് കേട്ടപ്പോൾ തലകറങ്ങുന്നത് പോലെ തോന്നി. ഞെട്ടല് പുറത്തു കാണിക്കാതെ ഞാൻ ആ രാത്രിയിലെ ചെലവ് ആര് വഹിച്ചു എന്നാരാഞ്ഞു. അപ്പോൾ അയാളുടെ മറുപടി ആകെ തളർത്തി കളഞ്ഞു. ഞാൻ നേരത്തെ പറഞ്ഞില്ലേ എല്ലാം കഴിഞ്ഞാണ് 75,000 രൂപ ലാഭം കിട്ടിയതെന്ന്. അപ്പോൾ അയാളോട് ചോദിച്ചു നിങ്ങൾ നടത്തിയത് ഓണാഘോഷ പരുപാടിയോ? അതോ പാവങ്ങളെ സാഹായിക്കാലോ? ആ ഗ്രൂപ്പ് അഡ്‌മിന്റ മറുപടി ഒരു ചിരി മാത്രമായിരുന്നു.
ഇവരുടെ തട്ടിപ്പുകളിൽ കുടുങ്ങുന്ന രണ്ടു വിഭാഗമാണ് ഒന്ന് ഇത് വാങ്ങാൻ നിർബന്ധിതരാകുന്ന രോഗത്താലും കഷ്ടതയാലും വലയുന്ന പാവങ്ങളും, രണ്ടു ഗൾഫു നാടുകളിൽ 1000 നും 1200 ജോലി ചെയ്യുന്ന ഏറ്റവും താഴെക്കിടയിലുള്ള തൊഴിലാളികളും. അതിലേറ്റവും സങ്കടകരം ഈ സംഭാവന നല്കുന്നവരെല്ലാം തന്നെ യുവാക്കളാണ് എന്നുള്ളത്. ആദ്യം യുവാക്കളുടെ ഫെയ്‌സ് ബുക്ക് ഫ്രണ്ട് ആയി കൂടുക ചാറ്റുകളും പടങ്ങളുമായ് യുവാക്കളെ ഇങ്ങനെ ഉള്ള ചാരിറ്റി പിരിവുകളില്ലേക്ക് നയിക്കുന്ന ചാരിറ്റി ഗ്രൂപ് അഡ്‌മിനുകളായ സ്ത്രീകളാണ് ഇങ്ങനെ ഉള്ള തട്ടിപ്പു ചാരിറ്റി കളുടെ തലപ്പത്തു എന്നുള്ളത് ഏറ്റവും ലജ്ജാകരവും നാണിപ്പിക്കുന്നതുമായ വസ്തുത.
പ്രവാസികളും നാട്ടിലുള്ളവരുമായ യുവാക്കളെ നിങ്ങൾ ഒന്നറിയുന്നുണ്ടോ? നിങ്ങൾ കഷ്ടപെട്ടുണ്ടാകുന്ന ഈ പൈസ ഏതു രീതിയിലാണ് ഈ മാഫിയ സംഘങ്ങൾ കയ്യാളുന്നതെന്നു? തീർച്ചയായും നിങ്ങളെ കുറ്റം പറയാൻ പറ്റില്ല. കാരണം തട്ടിപ്പു ചാരിറ്റി ഗ്രൂപ്പുകൾ പെരുകും പോലെ. രോഗികളും, വീടില്ലാത്തവരും, പാവങ്ങളും അത്രത്തോളം പെരുകുന്നു. അവരുടെ ദയനീയ അവസ്ഥ നിങ്ങളെ ഒക്കെ കാട്ടി ഈവക മാഫിയ സംഘങ്ങൾ നിങ്ങളെ ഒക്കെ ഇതിലേക്ക് പിരിവു നടത്താൻ നിർബന്ധിതരാക്കുന്നു. ഈ വക മാഫിയ ചാരിറ്റി സങ്കങ്ങൾക്കു വളർന്നു പന്തലിക്കാൻ തക്കവണം രോഗികളുടെയും, പാവങ്ങളുടെയും എണ്ണം ക്രമാതീതമായി വർധിക്കുന്നു. ഇതിലൊക്കെ എത്രത്തോളം സത്യമുണ്ട് എന്ന് അന്വേഷണം നടക്കേണ്ടി ഇരിക്കുന്നു.
ഈ വക തട്ടിപ്പു സങ്കങ്ങൾ എത്ര എണ്ണം നിയമ പരമായി പ്രവർത്തിക്കുന്നു? എത്ര എണ്ണം വിശ്വാസയോഗ്യപരമായ രീതിയിൽ അക്കൗണ്ടുകൾ കൈകാര്യം ചെയ്യുന്നു? ഓരോ ചാരിറ്റിയും കഴിയുമ്പോൾ എത്ര ഗ്രൂപ്പുകാർ ഒരു ഓപ്പൺ ഓഡിറ്റിങ് നടത്താൻ തയാറാകുന്നു? ലഭിച്ച പൈസ ഏതെല്ലാം രീതിയിൽ കൈകാര്യം ചെയ്തു എന്ന് അംഗങ്ങളെ അറിയിക്കുന്നു? എത്ര പേര് എത്ര ഗ്രൂപ്പുകാർ? ഹേ യുവാക്കളെ നിങ്ങളറിയണം ഇത് കാരണം നിങ്ങൾ അദ്ധ്വാനിച്ചുണ്ടാക്കിയ പണമായതുകൊണ്ടു അറിയേണ്ടത് നിങ്ങളുടെ ആവശ്യമാണ്.
നല്ല രീതിയിൽ പറ്റിക്ക പെട്ട, തുടർച്ചയായി പറ്റിക്ക പെട്ടുകൊണ്ടിരിക്കുന്ന ഈ വക തട്ടിപ്പു മാഫിയ സംഘങ്ങളെ ഭയന്ന് ഒന്നും പുറത്തു പറയാതെ ഇരിക്കുന്ന നിങ്ങൾ ഇനിയും ഇവറ്റകൾക്കെതിരെ ഉള്ള മൗനം തുടർന്നാൽ അതാവും നിങ്ങൾ സഹായം യഥാവിധി വേണ്ട പാവപെട്ടവരോട് ചെയ്യുന്ന കണ്ണില്ലാത്ത ക്രൂരത. കാരണം നിങ്ങൾ സഹായം ചെയ്ത ഈ പാവങ്ങൾ ഒക്കെ അവിടങ്ങളിൽ തന്നെ കാണും ഇനിയും ഈ മാഫിയകൾക്കു പറ്റിക്കുവാൻ നിന്ന് കൊടുക്കുവാൻ. നിങ്ങളുടെ ഒക്കെ സഹായം നേരാവണ്ണം അവരിൽ ചെന്നെത്തതുകൊണ്ടാണ് ആ പാവങ്ങൾ വീണ്ടും വീണ്ടു കൈ നീട്ടുന്നത് സഹായത്തിനായി.
നടന്ന തട്ടിപ്പുകളൊക്കെ നിങ്ങളിലൂടെ തന്നെ പുറത്തു വരട്ടെ... സഹായം വേണ്ടവർക്ക് മറ്റു സുതാര്യമായ മാർഗ്ഗങ്ങൾ തേടുക അവരെ സഹായിക്കുവാൻ... കാരണം നിയമവും, മനുഷ്യത്വവും ഇവറ്റകൾക്ക് പുല്ലു വിലയാണ് സഹായം കൊടുക്കുന്ന നല്ല മനസ്സുകൾ തന്നെ നല്ല തീരുമാനങ്ങൾ എടുക്കണം എന്നാൽ മാത്രമേ ഈ 'ചാരിറ്റി' എന്ന ഓമന പേരിൽ അറിയപ്പെടുന്ന ഈ തട്ടിപ്പു സംഘങ്ങളെ നിലക്കുനിർത്തുവാൻ കഴിയു...