- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ചീര തോരൻ
ആവശ്യമുള്ള സാധനങ്ങൾ പാചകം 1ചീര - ഒരു പിടിപച്ചമുളക് - 2സവാള - 1ഉലുവ- 1/4 ടീ.സ്പൂൺകരിവേപ്പിലഉപ്പ് - പാകത്തിന് പാചകംചെയ്യുന്ന വിധംഏറ്റവും കനം കുറച്ച്, അരിഞ്ഞു വെക്കുക, അല്ലെങ്കിൽ കൈകൊണ്ട് പിച്ചി മുറിച്ചിടുക . ഒരു പരന്ന പാത്രത്തിൽ, കടുകുപൊട്ടിച്ച്, സവാള അരിഞ്ഞത് പച്ചമുളക് കീറിയത്, ഒരു നുള്ള് ഉലുവപൊടിയും തൂകി, കരിവേപ്പിലയും ചേർത്ത് ഇളക്കുക. ചീരയിലയും ഇട്ട്, ഉപ്പും ചേർത്ത് ഒന്നു കൂടി ഇളക്കി, ചെറുതീയിൽ വേവിക്കുക. 5 മുതൽ 7 മിനിറ്റ് സമയം കൊണ്ട് വേകും. പരന്ന പാത്രത്തിൽ വിളംബുക. ചോറിന്റെ കൂടെയും, നോമ്പ് സമയത്ത്, ചപ്പാത്തിക്കൊപ്പവും കഴിക്കാം. പാചകം 2 ചീര - 1 പിടിപച്ചമുളക് - 2കൊച്ചുള്ളി - 8ഉലുവ- 1/4 ടീ.സ്പൂൺതേങ്ങ- മ്മ കപ്പ്കരിവേപ്പിലഉപ്പ് - പാകത്തിന് പാചകം ചീര ഏറ്റവും കനം കുറച്ച്, അരിഞ്ഞു വെക്കുക. 2 മുതൽ 7 വരെയുള്ള സാധനങ്ങൾ ഒരുമിച്ച്, കൈകൊണ്ട് തിരുമി യോജിപ്പിക്കുക. കൂടെ ചീരയും ചേർത്ത് വീണ്ടും കൈകൊണ്ടുതന്നെ തിരുമി യോജിപ്പിക്കുക. ഒരു പരന്ന പാത്രത്തിൽ , കടുകുപൊട്ടിച്ച്, തിരുമികൂട്ടിവച്ചിരിക്കുന്ന ചീരക്ക
ആവശ്യമുള്ള സാധനങ്ങൾ
പാചകം 1
ചീര - ഒരു പിടി
പച്ചമുളക് - 2
സവാള - 1
ഉലുവ- 1/4 ടീ.സ്പൂൺ
കരിവേപ്പില
ഉപ്പ് - പാകത്തിന്
പാചകംചെയ്യുന്ന വിധം
ഏറ്റവും കനം കുറച്ച്, അരിഞ്ഞു വെക്കുക, അല്ലെങ്കിൽ കൈകൊണ്ട് പിച്ചി മുറിച്ചിടുക . ഒരു പരന്ന പാത്രത്തിൽ, കടുകുപൊട്ടിച്ച്, സവാള അരിഞ്ഞത് പച്ചമുളക് കീറിയത്, ഒരു നുള്ള് ഉലുവപൊടിയും തൂകി, കരിവേപ്പിലയും ചേർത്ത് ഇളക്കുക. ചീരയിലയും ഇട്ട്, ഉപ്പും ചേർത്ത് ഒന്നു കൂടി ഇളക്കി, ചെറുതീയിൽ വേവിക്കുക. 5 മുതൽ 7 മിനിറ്റ് സമയം കൊണ്ട് വേകും. പരന്ന പാത്രത്തിൽ വിളംബുക. ചോറിന്റെ കൂടെയും, നോമ്പ് സമയത്ത്, ചപ്പാത്തിക്കൊപ്പവും കഴിക്കാം.
പാചകം 2
ചീര - 1 പിടി
പച്ചമുളക് - 2
കൊച്ചുള്ളി - 8
ഉലുവ- 1/4 ടീ.സ്പൂൺ
തേങ്ങ- മ്മ കപ്പ്
കരിവേപ്പില
ഉപ്പ് - പാകത്തിന്
പാചകം
ചീര ഏറ്റവും കനം കുറച്ച്, അരിഞ്ഞു വെക്കുക. 2 മുതൽ 7 വരെയുള്ള സാധനങ്ങൾ ഒരുമിച്ച്, കൈകൊണ്ട് തിരുമി യോജിപ്പിക്കുക. കൂടെ ചീരയും ചേർത്ത് വീണ്ടും കൈകൊണ്ടുതന്നെ തിരുമി യോജിപ്പിക്കുക. ഒരു പരന്ന പാത്രത്തിൽ , കടുകുപൊട്ടിച്ച്, തിരുമികൂട്ടിവച്ചിരിക്കുന്ന ചീരക്കൂട്ട് അതിലേക്ക് ഇട്ട് , തട്ടിപ്പൊത്തി വച്ച്, ചെറുതീയിൽ 5 മിനിട്ടു വേവിക്കുക. ചീര വേവിക്കുംബോൾ മൂടിയാൽ വെള്ളം ഇറങ്ങുന്നതിനാൽ തുറന്നു വച്ച് വേണം വേവിക്കാൻ ശേഷം, അതേ ഒന്നു നിരത്തി, വെള്ളം മുഴുവനും വറ്റിത്തീർത്ത്, തോർത്തി എടുക്കുക. ചീരത്തോരൻ തയ്യാർ.
കുറിപ്പ്:- ജീവകം എ, ജീവകം സി, ജീവകം കെ എന്നിവയുടെയും ഇരുമ്പിന്റെയും നല്ല ഒരു സ്രോതസ്സാണ്, ചീര. പച്ച നിറത്തിലും ,ചുവന്നനിറത്തിലും ഉള്ള ചീര ഇതേരീതിയിൽ തോരനായി പാചകം ചെയ്യാം. തേങ്ങാ ചേർത്തും , തേങ്ങയില്ലാതെയും രുചിയായി പാചകം ചെയ്യാം. പാചകം 1 ഒരു സാലഡ് രൂപത്തിലുള്ളതും, രണ്ടാമത്തേത് ഒരു തോരൻ പരവത്തിലുള്ളതും ആണ്. പച്ചയും ചുവപ്പും ഒരുമിച്ചു ചേർത്തും തോരൻ തയ്യാറക്കാം.