കൊച്ചി: കോളിളക്കം സൃഷട്്ിച്ച ചേകന്നൂർ മൗലവി വധക്കേസിൽ ഒന്നാം പ്രതി പിവി ഹംസയെ ഹൈക്കോടതി വെറുതെ വിട്ടു. ഹംസയുടെ ഇരട്ട ജീവപര്യന്തം ശിക്ഷ ഹൈക്കോടതി റദ്ദാക്കി. നേരത്തെ കേസിലെ എട്ടു പ്രതികളെയും സിബിഐ പ്രത്യേക കോടതി വെറുതെ വിട്ടിരുന്നു. ഹംസയെ മാത്രമാണ് ശിക്ഷിച്ചത്. കേസന്വേഷണത്തിനിട മൗലവിയുടെ ഭാര്യ ഹവ്വാ ഉമ്മ പി വി ഹംസയെ തിരിച്ചറിഞ്ഞിരുന്നു. ഇതാണ് വഴിത്തിരിവായി മാറിയത്.

ഹൈക്കോടതി ഉത്തരവോടെ കേസിൽ അറസ്റ്റിലായ ആർക്കും ശിക്ഷ ലഭിക്കില്ല. 1993 ജൂലൈ 29നായിരുന്നു ചേകന്നൂർ മൗലവിയെ ദുരൂഹസാഹചര്യത്തിൽ കാണാതായത്. ആദ്യം ലോക്കൽ പൊലീസും പിന്നീട് ക്രൈംബ്രാഞ്ചും സെപ്ഷ്യൽ ഇൻവെസ്റ്റിഗേഷൻ ടീമും കേസ് അന്വേഷിച്ചു. എന്നാൽ, കേസ് ഒടുവിൽ സി ബി ഐക്ക് കൈമാറുകയായിരുന്നു.2003ലായിരുന്നു കേസിൽ കുറ്റപത്രം സമർപ്പിച്ചത്.കേസിലെ എട്ടു പ്രതികൾക്കെതിരെയും കൊലപാതകം, ഗൂഢാലോചന എന്നീ കേസുകളാണ് ചുമത്തിയിരുന്നത്. ഒമ്പതു പ്രതികളും നാൽപത് സാക്ഷികളുമായിരുന്നു കേസിൽ ഉണ്ടായിരുന്നത്. സാക്ഷികളിൽ 14 പേർ വിചാരണവേളയിൽ കൂറുമാറിയിരുന്നു. വിദേശത്തുള്ള ഒരാൾ ഹാജരായിരുന്നില്ല.

ഇതോടെ ഫലത്തിൽ ചേകന്നൂർ മൗലവിക്കേസ് പൂർണമായും ഇല്ലാതായിരിക്കയാണ്.ഖുർആൻ അല്ലാതെ ഒന്നിനെയും അനുസരിക്കില്ലെന്നും നിസ്‌ക്കാരവും നോമ്പും അടക്കമുള്ള കാര്യങ്ങൾ ഇസ്ലാമികമല്ലെന്നും സ്ഥാപിച്ചു്െകാണ്ട് മുസ്ലിം യുവാക്കൾക്കിടയിൽ ഒരു പുതിയ ചിന്താധാര വെട്ടിത്തുറക്കുയായിരുന്നു ചേകന്നൂർ മൗലവി ചെയ്തത്. ഇതിൽ കലിപൂണ്ട മതമൗലിക വാദികൾ ചേകന്നൂരിനെ തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്തിയെന്നായിരുന്നു ആരോപണം.

കാന്തപുരം എ പി അബൂബക്കർ മുസലിയാർക്കെകതിരെയാണ് ചേകന്നുർ മൗലവിയുടെ ഭാര്യ ഹമ്മ ഉമ്മയും, അദ്ദേഹത്തിന്റെ സംഘടനയായ ഖുർആൻ സുന്നത്ത് സൊസൈറ്റി പ്രവർത്തകരും ആരോപണം ഉന്നയിച്ചിരുന്നത്.ഒരു ഘട്ടത്തിൽ കാന്തപുരത്തെ പ്രതിചേർക്കണമെന്നുവരെ ആവശ്യം ഉയർന്നെങ്കിലും അതിനുള്ള തെളിവുകൾ ഇല്ലെന്നായിരുന്നു സിബിഐ വൃത്തങ്ങൾ ചൂണ്ടിക്കാട്ടിയത്.