- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
തീര സംരക്ഷണത്തിന് 344 കോടി രൂപയുടെ പദ്ധതി; ചെല്ലാനത്തെ കടലേറ്റ പ്രശ്നങ്ങൾക്ക് പരിഹാരമാകുന്നു; കേന്ദ്ര ഫണ്ടും കിട്ടിയേക്കും
എറണാകുളം : ചെല്ലാനം തീര സംരക്ഷണത്തിനുള്ള 344 കോടി രൂപയുടെ പദ്ധതി ജലവിഭവ ജലസേചന വകുപ്പ് മന്ത്രി റോഷി അഗസ്റ്റിൻ പ്രഖ്യാപിച്ചു.
അടുത്ത കാലവർഷത്തിൽ ചെല്ലാനം നിവാസികളെ മാറ്റി പാർപ്പിക്കേണ്ട അവസ്ഥയ്ക്ക് വിരാമമിടുന്നത് ലക്ഷ്യമിട്ടാണ് പദ്ധതി നടപ്പിലാക്കുന്നതെന്നും കാലതാമസം കൂടാതെ ചെല്ലാനത്ത് നിർമ്മാണ പ്രവർത്തികൾ നടപ്പിലാക്കുമെന്നും റോഷി അഗസ്റ്റിൻ പറഞ്ഞു.ചെല്ലാനം തീരദേശം സംസ്ഥാനത്തിന്റെ തന്നെ ദുഃഖഭാവം കൂടെയാണ്. ചെല്ലാനം പഞ്ചായത്തിലെ ജനങളുടെ ജീവനും സ്വത്തിനും സുരക്ഷ ഉറപ്പു നൽകുന്നതിനും കടൽ കയറ്റത്തിനും തീരശോഷണത്തിനു പരിഹാരം കാണുന്നതിനാണ് പദ്ധതിയിലൂടെ സർക്കാർ ലക്ഷ്യമിടുന്നത്.
അപൂർവ്വങ്ങളിൽ അപൂർവ്വമായ പ്രദേശമായ ചെല്ലാനത്ത് ശ്രദ്ധേയമായ പദ്ധതിയാണ് സർക്കാർ നടപ്പിലാക്കുന്നത്. പദ്ധതിക്ക് കേന്ദ്ര സർക്കാർ ഫണ്ട് ലഭ്യമാക്കാൻ വേണ്ട സെപ്റ്റംബർ 15 ന് ടെൻഡർ നടപടികൾ ആരംഭിച്ച് നവംബറിൽ നടപടി ക്രമം പൂർത്തിയാക്കുമെന്നും മന്ത്രി പറഞ്ഞു. ശേഷിച്ച ഭാഗം പഠന റിപ്പോർട്ടിന്റെ പശ്ചാത്തലത്തിൽ ഇറിഗേഷൻ വകുപ്പിന് ഡിപിആർ തയാറാക്കാൻ നിർദ്ദേശം നൽകിയിട്ടുണ്ട്. അതിന് വേണ്ട തുകയും അനുവദിക്കുമെന്ന് മന്ത്രി പറഞ്ഞു. അതിരൂക്ഷമായ കടലാക്രമണം നേരിടുന്ന പത്ത് ഹോട്ട്‌സ്‌പോട്ടുകളിൽ ആദ്യ ഘട്ട നിർമ്മാണം ആരംഭിക്കും.
അഞ്ച് വർഷത്തിനുള്ളിൽ 5300 കോടി പൂർണ്ണമായും പ്രയോജനപ്പെടുത്തി തീരദേശ സംരക്ഷണം നടപ്പിലാക്കും. ടൂറിസം വകുപ്പിന്റെ സഹകരണത്തോടെ ടൂറിസം കേന്ദ്രം ചെല്ലാനത്ത് നടപ്പിലാക്കും. ഇറിഗേഷൻ വകുപ്പ് ഡാം കേന്ദ്രീകരിച്ച് ടൂറിസം കേന്ദ്രങ്ങൾ നടപ്പിലാക്കാനുള്ള നടപടികൾ ആരംഭിച്ചിട്ടുണ്ട് എന്നും മന്ത്രി പറഞ്ഞു.