- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- Literature
- /
- HUMOUR
ഗർഭഛിദ്ര നിരോധനം അക്രൈസ്തവമെന്നു ചെൽസിയ ക്ലിന്റൺ
ന്യൂയോർക്ക്: 1973 ൽ സുപ്രീം കോടതി സ്ത്രീകൾക്ക് അനുവദിച്ച ഗർഭചിദ്ര വിവേചനാധികാരം അട്ടിമറിക്കുന്നതിന് പ്രസിഡന്റ് ട്രമ്പും റിപ്പബ്ലിക്കൻ പാർട്ടിയും നടത്തുന്ന ശ്രമങ്ങൾ അക്രൈസ്തവമാണെന്ന് ഹില്ലരി ക്ലിന്റന്റെ മകളും സാമൂഹ്യ പ്രവർത്തകയുമായ ചെൽസിയ ക്ലിന്റൻ അഭിപ്രായപ്പെട്ടു. സെപ്റ്റംബർ 13ന് ചെൽസിയ നടത്തിയ റേഡിയോ പ്രഭാഷണത്തിലാണ് സ്ത്രീകൾക്ക് സുരക്ഷിത മാർഗ്ഗങ്ങൾ ഉപയോഗിച്ചു ഗർഭചിദ്രം നടത്തുന്നതിനുള്ള നിയമപരമായ അവകാശങ്ങൾ നിഷേധിക്കുന്നതിൽ ശക്തമായ പ്രതിഷേധം അറിയിച്ചത്.തികച്ചും മതവിശ്വാസിയായ എനിക്കുപോലും ഇത്തരം നീക്കങ്ങളെ ക്രൈസ്തവ വിരുദ്ധമായി മാത്രമേ കാണാൻ കഴിയുകയുള്ളൂ എന്ന് ചെൽസിയ പറഞ്ഞു. സ്ത്രീകൾക്ക് ക്രൈസ്തവ നിയമങ്ങൾക്കും ഭൗതിക നിയമങ്ങൾക്കും വിധേയമായി പ്രവർത്തിക്കുന്നതിനുള്ള മൗലികാവകാശം നിഷേധിക്കുവാൻ ശ്രമിക്കുന്നത് കുറ്റകരമാണ്. ഗർഭചിദ്രവും സ്ത്രീകളുടെ മൗലികാവകാശമാണെന്നും ചെൽസിയ അവകാശപ്പെട്ടു.ഗർഭചിദ്ര നിരോധന നിയമം പ്രാബല്യത്തിൽ കൊണ്ടു വരുന്നതിനാണ് പ്രസിഡന്റ് ട്രമ്പ് പുതിയ സുപ്രീം കോടതി ജഡ്ജി നിയമനത്തിലൂ
ന്യൂയോർക്ക്: 1973 ൽ സുപ്രീം കോടതി സ്ത്രീകൾക്ക് അനുവദിച്ച ഗർഭചിദ്ര വിവേചനാധികാരം അട്ടിമറിക്കുന്നതിന് പ്രസിഡന്റ് ട്രമ്പും റിപ്പബ്ലിക്കൻ പാർട്ടിയും നടത്തുന്ന ശ്രമങ്ങൾ അക്രൈസ്തവമാണെന്ന് ഹില്ലരി ക്ലിന്റന്റെ മകളും സാമൂഹ്യ പ്രവർത്തകയുമായ ചെൽസിയ ക്ലിന്റൻ അഭിപ്രായപ്പെട്ടു.
സെപ്റ്റംബർ 13ന് ചെൽസിയ നടത്തിയ റേഡിയോ പ്രഭാഷണത്തിലാണ് സ്ത്രീകൾക്ക് സുരക്ഷിത മാർഗ്ഗങ്ങൾ ഉപയോഗിച്ചു ഗർഭചിദ്രം നടത്തുന്നതിനുള്ള നിയമപരമായ അവകാശങ്ങൾ നിഷേധിക്കുന്നതിൽ ശക്തമായ പ്രതിഷേധം അറിയിച്ചത്.തികച്ചും മതവിശ്വാസിയായ എനിക്കുപോലും ഇത്തരം നീക്കങ്ങളെ ക്രൈസ്തവ വിരുദ്ധമായി മാത്രമേ കാണാൻ കഴിയുകയുള്ളൂ എന്ന് ചെൽസിയ പറഞ്ഞു.
സ്ത്രീകൾക്ക് ക്രൈസ്തവ നിയമങ്ങൾക്കും ഭൗതിക നിയമങ്ങൾക്കും വിധേയമായി പ്രവർത്തിക്കുന്നതിനുള്ള മൗലികാവകാശം നിഷേധിക്കുവാൻ ശ്രമിക്കുന്നത് കുറ്റകരമാണ്. ഗർഭചിദ്രവും സ്ത്രീകളുടെ മൗലികാവകാശമാണെന്നും ചെൽസിയ അവകാശപ്പെട്ടു.ഗർഭചിദ്ര നിരോധന നിയമം പ്രാബല്യത്തിൽ കൊണ്ടു വരുന്നതിനാണ് പ്രസിഡന്റ് ട്രമ്പ് പുതിയ സുപ്രീം കോടതി ജഡ്ജി നിയമനത്തിലൂടെ ശ്രമിക്കുന്നതെന്നും അതുകൊണ്ടുതന്നെ ഇതു എതിർക്കപ്പെടേണ്ടതാണെന്നും ഇവർ പറഞ്ഞു.
ഗർഭചിദ്രനിരോധന നിയമം നിലവിൽ വന്നാൽ നിയമവിരുദ്ധവും, അപകടകരവുമായ മാർഗ്ഗങ്ങളിലൂടെ ഗർഭചിദ്രം നടത്തുവാൻ സ്ത്രീകൾ നിർബന്ധിതരാകുന്നതു കൂടുതൽ അപകടങ്ങൾ ക്ഷണിച്ചു വരുത്തുമെന്നും ഇവർ മുന്നറിയിപ്പു നൽകി.