- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
വെസ്റ്റ് ബ്രോംവിച്ചിനെ ഏകപക്ഷീയമായ ഒരു ഗോളിനു തകർത്ത് ഇംഗ്ലീഷ് പ്രീമയർ ലീഗ് കിരീടം ചൂടി ചെൽസി; 82ാം മിനിട്ടിൽ വിജയഗോൾ നേടിയത് പകരക്കാരനായി ഇറങ്ങിയ മിച്ചി ബാട്സായി; കഴിഞ്ഞ സീസണിൽ പത്താം സ്ഥാനത്തായിരുന്ന ടീമിന്റെ അദ്ഭുത മടങ്ങിവരവിൽ മനംനിറഞ്ഞ് ആരാധകർ
ലണ്ടൻ: ഇംഗ്ലീഷ് പ്രീമിയർ ലീഗ് കിരീടം ചെൽസിക്ക്. വെസ്റ്റ് ബ്രോംവിച്ച് അൽബിയോണിനെ ഏകപക്ഷീയമായ ഒരു ഗോളിനു തോൽപ്പിച്ചാണ് ഒരു മത്സരം ബാക്കി നിൽക്കെ ചെൽസി കിരീടം സ്വന്തമാക്കിയത്. 82-ാം മിനിറ്റിൽ പകരക്കാരനായി ഇറങ്ങിയ മിച്ചി ബാട്‌സായിയാണ് ചെൽസിക്കായി ബ്രോംവിച്ചിന്റെ വലകുലുക്കിയത്. പലപ്പോഴായി ഇരു ടീമിന്റെ താരങ്ങളും പരുക്കൻ കളി പുറത്തെടുത്തപ്പോൾ മൂന്ന് തവണ റഫറിക്ക് മഞ്ഞക്കാർഡ് പുറത്തെടുക്കേണ്ടി വന്നു. കഴിഞ്ഞ മത്സരത്തിൽ മിഡിൽസ്‌ബ്രോയെ 3-0ത്തിന് തകർത്ത് ചെൽസി ഒരു ജയത്തിനപ്പുറം കിരീടം ഉറപ്പിച്ചിരുന്നു. ബ്രോംവിച്ചിനെതിരായ ജയത്തോടെ ചെൽസിയുടെ പോയന്റ് 87 ആയി മാറി. കഴിഞ്ഞ സീസണിൽ പത്താം സ്ഥാനത്തായിരുന്ന ടീമിന്റെ വൻ തിരിച്ചു വരവുകൂടിയാണ് അന്റോണിയോ കോണ്ടെയുടെ സംഘം പുറത്തെടുത്തത്.
ലണ്ടൻ: ഇംഗ്ലീഷ് പ്രീമിയർ ലീഗ് കിരീടം ചെൽസിക്ക്. വെസ്റ്റ് ബ്രോംവിച്ച് അൽബിയോണിനെ ഏകപക്ഷീയമായ ഒരു ഗോളിനു തോൽപ്പിച്ചാണ് ഒരു മത്സരം ബാക്കി നിൽക്കെ ചെൽസി കിരീടം സ്വന്തമാക്കിയത്. 82-ാം മിനിറ്റിൽ പകരക്കാരനായി ഇറങ്ങിയ മിച്ചി ബാട്‌സായിയാണ് ചെൽസിക്കായി ബ്രോംവിച്ചിന്റെ വലകുലുക്കിയത്.
പലപ്പോഴായി ഇരു ടീമിന്റെ താരങ്ങളും പരുക്കൻ കളി പുറത്തെടുത്തപ്പോൾ മൂന്ന് തവണ റഫറിക്ക് മഞ്ഞക്കാർഡ് പുറത്തെടുക്കേണ്ടി വന്നു. കഴിഞ്ഞ മത്സരത്തിൽ മിഡിൽസ്‌ബ്രോയെ 3-0ത്തിന് തകർത്ത് ചെൽസി ഒരു ജയത്തിനപ്പുറം കിരീടം ഉറപ്പിച്ചിരുന്നു.
ബ്രോംവിച്ചിനെതിരായ ജയത്തോടെ ചെൽസിയുടെ പോയന്റ് 87 ആയി മാറി. കഴിഞ്ഞ സീസണിൽ പത്താം സ്ഥാനത്തായിരുന്ന ടീമിന്റെ വൻ തിരിച്ചു വരവുകൂടിയാണ് അന്റോണിയോ കോണ്ടെയുടെ സംഘം പുറത്തെടുത്തത്.
Next Story