ലണ്ടൻ: ഇഗ്ലീഷ് പ്രീമിയർ ലീഗ് ഫാൻസ് ചെൽസിക്ക് വേണ്ടിയും സ്പാനിഷ് ലീഗ് ഫാൻസ് ബാഴ്‌സക്ക് വേണ്ടിയും ആർത്ത് വിളിച്ച മത്സരത്തിൽ ചാമ്ബ്യൻസ് ലീഗ് ഫുട്‌ബോൾ ആദ്യ പാദ പ്രീക്വാർട്ടറിലെ ചെൽസി-ബാഴ്‌സ പോരാട്ടം സമനിലയിൽ കലാശിച്ചിച്ചു.

ചെൽസിക്കെതിരെ ഇതുവരെ ഗോൾ നേടിയിട്ടില്ല എന്ന ചീത്ത പേര് മെസ്സി മാറ്റിയ മത്സരത്തിൽ 62ാം മിനിറ്റിൽ വില്ല്യനിലൂടെ ചെൽസി മുന്നിലെത്തിയെങ്കിലും 75ാം മിനുട്ടിൽ മെസ്സിയുടെ ഗോളാണ് ബാഴ്‌സക്ക് രക്ഷായായത്.

ഗാരി കാഹിലിനെ പുറത്തിരുത്തിയ ചെൽസി റൂഡിഗറിന് അവസരം നൽകിയപ്പോൾ ബാഴ്‌സയിൽ പൗളീഞ്ഞോയും റാകിട്ടിച്ചും ഒരുമിച് ആദ്യ ഇലവനിൽ ഇടം നേടി. ഇനി ക്യാമ്പ് ന്യൂവിലെ രണ്ടാം പാദത്തിലേക്കാണ് എല്ലാവരുടേയും കണ്ണുകൾ.