- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ചെമ്പൻ വിനോദിന് തിരക്കോടു തിരക്ക്; അമേരിക്കയിൽ പോയി ഭാര്യയ്ക്കും മകനുമൊപ്പം കഴിയാൻ സാധിക്കാത്തതിൽ നടന് നിരാശ
ആമേനിൽ ബാന്റ് മത്സരത്തിൽ തോറ്റ് തൊപ്പിയിട്ട ശേഷം പോത്തിറച്ചിയുണ്ടോ അമ്മച്ചീ എന്ന് ഗദ്ഗദത്തോടെ ചോദിക്കുന്ന പൈലി. ചെറിയ വേഷമാണ് ആമേനിൽ വിനോദിന് ലഭിച്ചതെങ്കിലും ആ ഒറ്റ കഥാപാത്രത്തോടെ മലയാളസിനിമയിലേക്ക് കുതിച്ചുകയറിയ ചെമ്പൻ വിനോദിന് പിന്നെ സിനിമകൾ തീർന്ന് വിശ്രമമില്ലെന്ന സ്ഥിതിയായി. ആറുവർഷത്തിനിടെ 35 ചിത്രങ്ങൾ പിന്നിട്ട് സിനിമാസ്വാദകരുടെ മനസ്സിൽ ഇടംപിടിച്ച ചെമ്പൻ വിനോദ് ജോസിന് ഇപ്പോൾ ഒരു സങ്കടം മാത്രം. കുടുംബത്തോടൊപ്പം കഴിയാൻ സമയമില്ല. ഷൂട്ടിങ് തിരക്കിനിടയ്ക്ക് വീണുകിട്ടുന്ന ഇടവേളകളിൽ ഓടിച്ചെന്ന് കുടുംബത്തെ കാണാനൊന്നും ചെമ്പന് കഴിയില്ല. കാരണം കുടുംബം അങ്ങ് അമേരിക്കയിലാണ്. കാര്യമായ ഒരു ഗ്യാപ്പ് കിട്ടിയാലേ അവർക്കൊപ്പം കുറച്ചുദിവസം കഴിയാനാകൂ. അതാണെങ്കിൽ നടക്കുന്നുമില്ല. ഈ വിഷമത്തിലാണ് ചെമ്പൻ ഇപ്പോൾ. സിനിമയിൽ തിരക്കാകുന്നതിന് മുമ്പായിരുന്നു ചെമ്പൻ അമേരിക്കയിൽ ചെന്ന് താമസിച്ചത്. അഭിനയമോഹമൊന്നും ഇല്ലാതിരിക്കുമ്പോഴാണ് ചെമ്പനെ തേടി സിനിമയിൽ ന്ിന്ന് വിളി വന്നത്. ഏതായാലും നനഞ്ഞിറങ്ങി, ഇനി കുറച്ചുകാലം
ആമേനിൽ ബാന്റ് മത്സരത്തിൽ തോറ്റ് തൊപ്പിയിട്ട ശേഷം പോത്തിറച്ചിയുണ്ടോ അമ്മച്ചീ എന്ന് ഗദ്ഗദത്തോടെ ചോദിക്കുന്ന പൈലി. ചെറിയ വേഷമാണ് ആമേനിൽ വിനോദിന് ലഭിച്ചതെങ്കിലും ആ ഒറ്റ കഥാപാത്രത്തോടെ മലയാളസിനിമയിലേക്ക് കുതിച്ചുകയറിയ ചെമ്പൻ വിനോദിന് പിന്നെ സിനിമകൾ തീർന്ന് വിശ്രമമില്ലെന്ന സ്ഥിതിയായി. ആറുവർഷത്തിനിടെ 35 ചിത്രങ്ങൾ പിന്നിട്ട് സിനിമാസ്വാദകരുടെ മനസ്സിൽ ഇടംപിടിച്ച ചെമ്പൻ വിനോദ് ജോസിന് ഇപ്പോൾ ഒരു സങ്കടം മാത്രം. കുടുംബത്തോടൊപ്പം കഴിയാൻ സമയമില്ല.
ഷൂട്ടിങ് തിരക്കിനിടയ്ക്ക് വീണുകിട്ടുന്ന ഇടവേളകളിൽ ഓടിച്ചെന്ന് കുടുംബത്തെ കാണാനൊന്നും ചെമ്പന് കഴിയില്ല. കാരണം കുടുംബം അങ്ങ് അമേരിക്കയിലാണ്. കാര്യമായ ഒരു ഗ്യാപ്പ് കിട്ടിയാലേ അവർക്കൊപ്പം കുറച്ചുദിവസം കഴിയാനാകൂ. അതാണെങ്കിൽ നടക്കുന്നുമില്ല. ഈ വിഷമത്തിലാണ് ചെമ്പൻ ഇപ്പോൾ. സിനിമയിൽ തിരക്കാകുന്നതിന് മുമ്പായിരുന്നു ചെമ്പൻ അമേരിക്കയിൽ ചെന്ന് താമസിച്ചത്. അഭിനയമോഹമൊന്നും ഇല്ലാതിരിക്കുമ്പോഴാണ് ചെമ്പനെ തേടി സിനിമയിൽ ന്ിന്ന് വിളി വന്നത്. ഏതായാലും നനഞ്ഞിറങ്ങി, ഇനി കുറച്ചുകാലം അഭിനയിച്ചിട്ടുതന്നെ കാര്യം എ്ന്ന ചിന്തയാണ് ചെമ്പന് ഇപ്പോഴുള്ളത്. ഈ ചുരുങ്ങിയ കാലത്തിനിടെ പ്രശസ്തരായ നിരവധി സംവിധായകരുടെ ചിത്രങ്ങളിൽ വേഷമിട്ടു.
ഇനി അഞ്ചുവർഷക്കാലം അഭിനയം തുടരാനാണ് ചെമ്പൻ വിനോദിന്റെ തീരുമാനം. ഇതിനിടെ ജോഷി, സത്യൻ അന്തിക്കാട്, പ്രിയൻ എന്നിവരുടെ ചിത്രങ്ങളിലും വേഷമിടണം. ചെറിയ വേഷമെങ്കിലും. അതുകഴിഞ്ഞാൽ ഭാര്യയ്ക്കും മകനുമൊപ്പം അമേരിക്കയിൽ താമസത്തിനായി പോകാനാണ് തീരുമാനം. ആദ്യ ഒന്നുരണ്ടു ചിത്രങ്ങൾ കഴിഞ്ഞപ്പോൾതന്നെ വിനോദിനെ സംവിധായകർ അംഗീകരിച്ചുകഴിഞ്ഞിരുന്നു. പിന്നീട് കൈനിറയെ വേഷങ്ങളായിരുന്നു വിനോദിന്. നോർത്ത് 24 കാതത്തിലെ ഗൾഫുകാരൻ, സപ്തമശ്രീ തസ്‌കരയിലെ മാർട്ടിൻ തുടങ്ങിയ കഥാപാത്രങ്ങൾ ചെമ്പൻ വിനോദിന്റെ കരിയർ ഗ്രാഫ് ഉയർത്തി.
സപ്തമശ്രീ തസ്തരയിൽ ഏഴ് കള്ളന്മാരിൽ ഒരാളായിട്ടാണ് വേഷമിട്ടത്. ചിത്രത്തിൽ ഏറ്റവും കൂടുതൽ കയ്യടി നേടിയതും ചെമ്പൻ വിനോദിന്റെ മാർട്ടിനായിരുന്നു. ഹെഡ്‌ലൈറ്റ് കത്തിച്ച് മോഷണത്തിനിറങ്ങിയ മാർട്ടിൻ എന്ന കള്ളനെ എല്ലാവർക്കും ഇഷ്ടമായി. ലിജോ ജോസ് പെല്ലിശ്ശേരിയുടെ നായകൻ എന്ന സിനിമയിലെ 'ഇൻസ്‌പെക്ടർ ശരവണൻ' എന്ന റോളിലൂടെയാണ് വിനോദ് ജോസ് ചെമ്പൻ എന്ന ചെമ്പൻ വിനോദിന്റെ മലയാള സിനിമാ പ്രവേശം. തുടർന്ന് ലിജോ ജോസ് പെല്ലിശ്ശേരിയുടെ തന്നെ അടുത്ത രണ്ട് ചിത്രങ്ങളിലും വേഷമിട്ടു. സഹനടനായും വില്ലൻ കഥാപാത്രങ്ങളിലൂടെയും മലയാള സിനിമകളിൽ ശ്രദ്ധേയമായ വേഷങ്ങൾ ചെയ്ത ചെമ്പൻ അങ്കമാലി സ്വദേശിയാണ്. രാജീവ് ഗാന്ധി യൂണിവേഴ്‌സിറ്റി ഓഫ് ഹെൽത്ത് സയൻസിൽ നിന്ന് ബിരുദമെടുത്ത ശേഷം ബംഗളൂരിൽ ജോലി ചെയ്യുന്നു. ഭാര്യ ജോബ് സുനിത.