- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
നടൻ ചെമ്പൻ വിനോദ് ജോസിന്റെ പിതാവ് അന്തരിച്ചു; സംസ്‌കാരം വൈകിട്ട് നാല് മണിക്ക് അങ്കമാലി ബസിലിക്കയിൽ വെച്ച്
അങ്കമാലി: നടൻ ചെമ്പൻ വിനോദ് ജോസിന്റെ പിതാവ് മാളിയേക്കൽ ചെമ്പൻ ജോസ് അന്തരിച്ചു. സംസ്‌കാരം ഇന്ന് വൈകീട്ട് വൈകിട്ട് നാല് മണിക്ക് അങ്കമാലി ബസിലിക്കയിൽ വച്ച് നടക്കും. ഭാര്യ: ആന്നിസ്. മക്കൾ: ചെമ്പൻ വിനോദ് ജോസ്, ഉല്ലാസ് ജോസ്, ദീപ ജോസ്.
2010-ൽ നായകൻ എന്ന സിനിമയിലൂടെയാണ് ചെമ്പൻ വിനോദ് അഭിനയരംഗത്തെത്തുന്നത്. ആമേൻ, ടമാർ പഠാർ, സപ്തമശ്രീ തസ്‌കര എന്നീ ചിത്രങ്ങളിലൂടെ അദ്ദേഹം ശ്രദ്ധേയനായി. 2017ൽ അങ്കമാലി ഡയറീസിലൂടെ തിരക്കഥാരംഗത്തും ചുവടുവച്ചു. 2018ൽ ഗോലിസോഡ 2വിലൂടെ തമിഴിലും അഭിനയത്തിൽ അരങ്ങേറ്റം നടത്തി.
മറുനാടന് മലയാളി ബ്യൂറോ
Next Story