- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ചെമ്പനോട്ടെ കർഷക ആത്മഹത്യ: താൻ നിയമം അനുസരിക്കുക മാത്രമേ ചെയ്തിട്ടുള്ളൂവെന്ന് അറസ്റ്റിലായ വില്ലേജ് അസിസ്റ്റന്റ്; ആത്മഹത്യാകുറിപ്പിലെ ആരോപണത്തെക്കുറിച്ച് അറിയില്ലെന്നും പൊലീസ് മുമ്പാകെ മൊഴി; സലീഷ് തോമസ് കാര്യക്ഷമതയുള്ള ഉദ്യോഗസ്ഥനെന്ന് തഹസിൽദാരുടെ ക്ലീൻചിറ്റും
കോഴിക്കോട്: ചെമ്പനോടയിൽ കർഷകൻ ആത്മഹത്യ പെയ്ത സംഭവത്തിൽ വില്ലേജ് അസിസ്റ്റന്റ് സലീഷിനെ ചോദ്യം ചെയ്യുന്നു. നിയമം അനുസരിക്കുക മാത്രമേ താൻ ചെയ്തിട്ടുള്ളു. തെറ്റൊന്നും തന്റെ ഭാഗത്തുനിന്നും ഉണ്ടായിട്ടില്ലെന്നും ചെമ്പനോട വില്ലേജ് അസിസ്റ്റന്റ് സിലീഷ് തോമസ്. മരിച്ച തോമസിന്റെ സഹോദരങ്ങളുമായി ഒത്തുകളിച്ച് നികുതി വേറൊരാൾ അടച്ചുവെന്ന ആത്മഹത്യാകുറിപ്പിലെ ആരോപണത്തെക്കുറിച്ച് അറിയില്ലെന്നും ഇയാൾ പറഞ്ഞു. സിലീഷിനെ മനപ്പുർവം കേസിൽ കുടുക്കാനുള്ള ശ്രമമാണ് ഇതെന്ന് ബന്ധുക്കൾ ആരോപിച്ചു. തോമസിന്റെ ആത്മഹത്യാക്കുറിപ്പിന്റെയും ഭാര്യ മോളി നൽകിയ പരാതിയുടെയും അടിസ്ഥാനത്തിലാണ് സലീഷിനെതിരെ കേസ് എടുത്തത്. അതേസമയം സിലീഷ് തോമസിനെ ന്യായീകരിച്ചുകൊണ്ട് ജീവനക്കാരും ഒരു വിഭാഗം നാട്ടുകാരും അദ്ദേഹത്തിന്റെ ബന്ധുക്കളും സുഹൃത്തുക്കളും രംഗത്തെത്തി. നിയമാനുസൃതമല്ലാതെ ഒരു കാര്യവും ഇതുവരെ ഇദ്ദേഹം ചെയ്തിട്ടില്ല. സർക്കാർ മുതൽ കൊള്ളയടിക്കുന്നവർക്കെതിരെ ഒരു സർക്കാർ സേവകൻ എന്ന നിലയിൽ പ്രവർത്തിക്കുകയാണ് ചെയ്തത്. മാഫിയകളുടെ സ്വാധീനത്തിന് വഴങ്ങാത
കോഴിക്കോട്: ചെമ്പനോടയിൽ കർഷകൻ ആത്മഹത്യ പെയ്ത സംഭവത്തിൽ വില്ലേജ് അസിസ്റ്റന്റ് സലീഷിനെ ചോദ്യം ചെയ്യുന്നു. നിയമം അനുസരിക്കുക മാത്രമേ താൻ ചെയ്തിട്ടുള്ളു. തെറ്റൊന്നും തന്റെ ഭാഗത്തുനിന്നും ഉണ്ടായിട്ടില്ലെന്നും ചെമ്പനോട വില്ലേജ് അസിസ്റ്റന്റ് സിലീഷ് തോമസ്. മരിച്ച തോമസിന്റെ സഹോദരങ്ങളുമായി ഒത്തുകളിച്ച് നികുതി വേറൊരാൾ അടച്ചുവെന്ന ആത്മഹത്യാകുറിപ്പിലെ ആരോപണത്തെക്കുറിച്ച് അറിയില്ലെന്നും ഇയാൾ പറഞ്ഞു. സിലീഷിനെ മനപ്പുർവം കേസിൽ കുടുക്കാനുള്ള ശ്രമമാണ് ഇതെന്ന് ബന്ധുക്കൾ ആരോപിച്ചു.
തോമസിന്റെ ആത്മഹത്യാക്കുറിപ്പിന്റെയും ഭാര്യ മോളി നൽകിയ പരാതിയുടെയും അടിസ്ഥാനത്തിലാണ് സലീഷിനെതിരെ കേസ് എടുത്തത്. അതേസമയം സിലീഷ് തോമസിനെ ന്യായീകരിച്ചുകൊണ്ട് ജീവനക്കാരും ഒരു വിഭാഗം നാട്ടുകാരും അദ്ദേഹത്തിന്റെ ബന്ധുക്കളും സുഹൃത്തുക്കളും രംഗത്തെത്തി. നിയമാനുസൃതമല്ലാതെ ഒരു കാര്യവും ഇതുവരെ ഇദ്ദേഹം ചെയ്തിട്ടില്ല. സർക്കാർ മുതൽ കൊള്ളയടിക്കുന്നവർക്കെതിരെ ഒരു സർക്കാർ സേവകൻ എന്ന നിലയിൽ പ്രവർത്തിക്കുകയാണ് ചെയ്തത്. മാഫിയകളുടെ സ്വാധീനത്തിന് വഴങ്ങാത്തവരെ ഇങ്ങനെ കെണിയിൽപ്പെടുത്തിയാൽ ഇനി ഒരു ഉദ്യോഗസ്ഥനും സത്യസന്ധമായി പ്രവർത്തിക്കില്ലെന്നും ബന്ധുക്കൾ പറയുന്നു.
അതിനിടെ സിലീഷ് തോമസ് കാര്യക്ഷമതയുള്ള ഉദ്യോഗസ്ഥനെന്ന് തഹസിൽദാർ റിപ്പോർട്ട് നൽകി. കലക്ടറുെട നിർദേശപ്രകാരം നൽകിയ സിലീഷിന്റെ സർവിസ് വിവരങ്ങളിലാണ് ഇക്കാര്യം പറഞ്ഞിട്ടുള്ളത്. 2010 ജനുവരി എട്ടിന് കലക്ടറേറ്റിൽ എൽ.ഡി.സി/വി.എ ആയി ജോലിയിൽ പ്രവേശിക്കുകയും തുടർന്ന് 2013 നവംബർ 23 മുതൽ കൊയിലാണ്ടി തഹസിൽദാറുടെ കീഴിൽ ചങ്ങരോത്ത് വില്ലേജിലും 2013 ഡിസംബർ 16 മുതൽ 2016 ഫെബ്രുവരി എട്ടുവരെ ചെമ്പനോട വില്ലേജിലും പിന്നീട് 2016 ഫെബ്രുവരി ഒമ്പതു മുതൽ 2017 മാർച്ച് 31 വരെ ചങ്ങരോത്ത് വില്ലേജിലും വില്ലേജ് അസിസ്റ്റന്റായി ജോലി ചെയ്തു. 2017 ഏപ്രിൽ ഒന്നിന് സ്‌പെഷൽ വില്ലേജ് ഓഫിസർ തസ്തികയിലേക്ക് പ്രമോഷനായി ചെമ്പനോടയിൽ നിയമിതനായി. 2017 ജൂൺ ഒന്നുമുതൽ കൂരാച്ചുണ്ട് വില്ലേജിൽ സ്‌പെഷൽ വില്ലേജ് ഓഫിസറാണ്. വളരെ കാര്യക്ഷമമായ രീതിയിലാണ് ഈ ഓഫിസുകളിലെല്ലാം ജോലിചെയ്തതെന്ന് റിപ്പോർട്ടിൽ പറയുന്നു.
അതിനിടെ സലീഷിനെ ന്യായീകരിച്ച് റവന്യു ഡിപ്പാർട്ട്മെന്റ് സ്റ്റാഫ് അസോസിയേഷനും രംഗത്തെത്തി. സംഘടനയുടെ സംസ്ഥാന പ്രസിഡന്റ് ജയചന്ദ്രൻ കല്ലിംഗൽ ജനയുഗം പത്രത്തിലാണ് സിലീഷിനെ ഒരു പരിധി വരെ ന്യായീകരിച്ചുകൊണ്ട് ലേഖനം എഴുതിയത്.
സമ്മർദ്ദത്തിന്റെ ഫലമായോ അല്ലെങ്കിൽ കൈക്കൂലി സ്വീകരിച്ചുകൊണ്ടോ വില്ലേജ് ഉദ്യോഗസ്ഥർ ഭൂമിക്ക് കരം സ്വീകരിച്ചിരുന്നെങ്കിൽ വിഷയം മറ്റൊരുതരത്തിലാകുമായിരുന്നു. നികുതി സ്വീകരിക്കുവാൻ പാടില്ലാത്ത 'പാറ' ഉൾപ്പെട്ട അൺസർവെ ഭൂമിക്ക് കരം സ്വീകരിച്ചു എന്ന പേരിൽ അച്ചടക്ക നടപടി ഉണ്ടാകുമെന്ന കാര്യം തീർച്ചയാണ് എന്നാണ് ലേഖനത്തിൽ വ്യക്തമാക്കിയിട്ടുള്ളത്.
കർഷകൻ ആത്മഹത്യ ചെയ്തതറിഞ്ഞ് എത്തിയ ജില്ലാ കളക്ടർ സ്വീകരിച്ച നടപടിയും പരിശോധിക്കപ്പെടണം. ബാഹ്യസമ്മർദ്ദത്തിന് അടിമപ്പെട്ട് തീരുമാനമെടുക്കേണ്ട ഉദ്യോഗസ്ഥനല്ല ജില്ലാ കളക്ടർ എന്ന വിമർശനവും ലേഖനത്തിൽ ഉന്നയിക്കുന്നുണ്ട്. സംഭവമറിഞ്ഞ് എത്തിയ കലക്ടർ നികുതി സ്വീകരിക്കാൻ നിർദ്ദേശം നൽകിയിരുന്നു. ഇതിനെയാണ് ലേഖനത്തിൽ വിമർശിക്കുന്നത്. ക്വാറി മാഫിയയ്ക്ക് സംഭവത്തിൽ ബന്ധമുണ്ടെന്ന ആരോപണവും ജയശ്ചന്ദ്രൻ കല്ലിംഗൽ ഉന്നയിക്കുന്നു.
ആത്മഹത്യ ചെയ്യേണ്ടിവന്ന ജോയി തന്റെ പിതാവിൽ നിന്ന് ഒസ്യത്ത് പ്രകാരം ലഭിച്ച 80 സെന്റ് ഭൂമി ഭാര്യക്ക് ദാനാധാരം ചെയ്തുനൽകുന്നു. മുമ്പ് ഇദ്ദേഹത്തിന്റെ പേരിൽ കരം കെട്ടാൻ സാധിക്കാതിരുന്ന ഭൂമി ഭാര്യക്ക്? കൈമാറ്റം ചെയ്തതുതന്നെ കരം തീരുവ ലഭിക്കുന്നതിനു വേണ്ടിയാണ്. ഈ കൈമാറ്റം ഇപ്പോൾ സസ്പെൻഡ് ചെയ്യപ്പെട്ട വില്ലേജ് അസിസ്റ്റന്റിന്റെ ഉപദേശ പ്രകാരമാണെന്ന ആരോപണവും ഉണ്ട്. ദാനാധാരത്തിനുശേഷം 2014 നവംബർ 27ന് കൊയിലാണ്ടി തഹസിൽദാർ മുമ്പാകെ ജോയ് കരം സ്വീകരിക്കുന്നതിനുള്ള ഹർജി സമർപ്പിച്ചിരുന്നു. പിറ്റേ ദിവസം തന്നെ ഈ അപേക്ഷ റിപ്പോർട്ടിനായി വില്ലേജ് ഓഫീസർക്ക് അയയ്ക്കുന്നു. വലിയ കാലതാമസമില്ലാതെ 2014 ഡിസംബർ 6നുതന്നെ വില്ലേജ് ഓഫീസർ അന്വേഷണ റിപ്പോർട്ട് തഹസിൽദാർക്ക് സമർപ്പിക്കുന്നു. അപേക്ഷയ്ക്കാധാരമായ ഭൂമി അതിരടയാളങ്ങളില്ലാത്ത അൺ സർവെ ഭൂമിയിൽപ്പെടുന്നതാണെന്നും കൈവശഭൂമിയുടെ വടക്ക് കിഴക്ക് അരികിൽ പാറയുണ്ടെന്നും വിശദമായ സർവെയ്ക്കായി താലൂക്ക് സർവേയറുടെ സേവനം ആവശ്യമാണെന്ന് അറിയിക്കുന്നു.
2014 ഡിസംബറിൽ താലൂക്ക് സർവെയറുടെ സേവനം ആവശ്യപ്പെട്ടുവെങ്കിലും താലൂക്ക് സർവേയർ സ്ഥലത്തുപോയി അളന്ന് തിട്ടപ്പെടുത്തി സ്‌കെച്ചു തയ്യാറാക്കി നൽകുന്നത് 2016 മെയ് 23നാണ്. അതും ജോയി വില്ലേജ് ഓഫീസിൽ നിരാഹാരം ഉൾപ്പെടെ നടത്തിയതിനുശേഷമാണ്. താലൂക്ക് സർവേയർ വസ്തു അളന്നുതിരിച്ച് സ്‌കെച്ചു നൽകുവാൻ ഇത്രയും കാലതാമസം വരുത്തി എന്നത് ന്യായീകരിക്കത്തക്കതല്ല. കോഴിക്കോട് ചെമ്പനാട ഭൂമിപ്രശ്നം ഈ സാഹചര്യത്തിലാണ് പരിശോധിക്കപ്പെടേണ്ടതെന്നും ലേഖനത്തിൽ വ്യക്തമാക്കുന്നു. തുടർന്ന് 2016 മെയ് 24ന് താൽക്കാലിക കരം സ്വീകരിക്കുവാൻ തഹസിൽദാർ ഉത്തരവുനൽകി. താൽക്കാലിക കരം നിയമപ്രകാരം നിലനിൽക്കുന്നതല്ല. താൽക്കാലിക രസീതിനുപകരം സ്ഥിര രസീത് ലഭ്യമാകുന്നതിനുള്ള ഓട്ടത്തിനിടയിലാണ് നിരാശനായി ജോയി ആത്മഹത്യ ചെയ്യുന്നതെന്നും ലേഖനത്തിൽ പറയുന്നു.
ആത്മഹത്യയെ സംബന്ധിച്ച് സഹോദരനുമായുള്ള തർക്കങ്ങൾ ഉൾപ്പെടെ ഇപ്പോൾ പുറത്തുവരുകയാണ്. ഇതിനിടയിൽ അപേക്ഷക?െന്റ കൈവശം മിച്ചഭൂമിയുണ്ടെന്ന് കാണിച്ച് ഒരു പരാതി ലാൻഡ് ട്രിബ്യൂണലിന് ലഭിക്കുകയും ചെയ്തു. അപേക്ഷക?െന്റ കൈവശഭൂമിയിൽ ഉൾപ്പെട്ടുവരുന്ന നികുതി കെട്ടാത്ത ഇനം ഭൂമിക്ക് ഏത് നിയമപ്രകാരം കരം സ്വീകരിക്കും എന്നതാണ് പ്രധാന പ്രശ്നമെന്ന് ലേഖനത്തിൽ വ്യക്തമാക്കുന്നുണ്ട്. ഇതേ സമയം അപേക്ഷകന് ഇക്കാര്യമെല്ലാം ചൂണ്ടിക്കാട്ടി ഒരു മറുപടി നൽകുവാൻ കഴിഞ്ഞില്ല എന്നുവരുന്നത് ഖേദകരമാണ്. മാത്രമല്ല സസ്പെൻഡു ചെയ്യപ്പെട്ട വില്ലേജ് അസിസ്റ്റന്റ് ഒരു ഉദ്യോഗസ്ഥനെന്ന രീതിയിൽ സൂക്ഷിക്കേണ്ട മതിയായ അകലം ഈ വിഷയത്തിൽ സ്വീകരിക്കേണ്ടിയിരുന്നു. ലഭിക്കുന്ന അപേക്ഷയ്ക്ക് മറുപടി നൽകുന്നതിനു പകരം അനാവശ്യമായ ഉപദേശങ്ങൾ നൽകിയതും കക്ഷിയെ തെറ്റിദ്ധരിപ്പിച്ചുവെന്നുമുള്ള വിമർശനം വില്ലേജ് അസിസ്റ്റന്റിനെതിരെ ലേഖനത്തിൽ ഉന്നയിക്കുന്നുണ്ട്.