- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഓട്ടോറിക്ഷക്കാരന്റെ മൊഴിയിൽ വിശ്വസിക്കാൻ ഒന്നുമില്ല; മൂന്നാം തവണയും സിബിഐ പറയുന്നത് അത് ആത്മഹത്യ തന്നെ; ഇപ്പോഴും ഉത്തരം കിട്ടാതെ ആ ചോദ്യം അവശേഷിക്കുന്നു; 140 മഹലുകളുടെ ഖാസിയായ ചെമ്പരിക്ക ഖാസി എന്തിന് സ്വന്തം ജീവനെടുത്തു?
കൊച്ചി: ചെമ്പരിക്ക ഖാസി സി.എം. അബ്ദുല്ല മൗലവിയുടെ മരണം ആത്മഹത്യയാണെന്ന് ആവർത്തിച്ച് സിബിഐ. പറയുമ്പോഴും ദുരൂഹതകൾ നീങ്ങുന്നില്ല. ആത്മഹത്യയെന്ന നിഗമനത്തിൽ തന്നെ സി.ബിഐ. കേസന്വേഷണം അവസാനിപ്പിച്ചു. ഇതു സംബന്ധിച്ച റിപ്പോർട്ട് സിബിഐ. തിരുവനന്തപുരം യൂണിറ്റ് ഡിവൈ.എസ്‌പി. കെ.ജെ. ഡാർവിൻ എറണാകുളം ചീഫ് ജുഡീഷ്യൽ മജിസ്ട്രേറ്റ് കോടതിയിൽ സമർപ്പിച്ചു. കേസന്വേഷണം അവസാനിപ്പിക്കാൻ മൂന്നാം തവണയാണ് സിബിഐ. റിപ്പോർട്ട് നൽകുന്നത്. 2010 ഫെബ്രുവരി 15-നാണ് ഖാസിയെ മരിച്ച നിലയിൽ ചെമ്പരിക്ക കടപ്പുറത്തെ കടുക്കക്കല്ല് പാറക്കെട്ടിനു സമീപം കണ്ടത്. കരൾ രോഗബാധിതനായ മൗലവി മംഗലാപുരം, കാസർകോട് മേഖലയിലെ 140 മഹല്ലുകളുടെ ഖാസിയായിരുന്നു. മൗലവി കൊല്ലപ്പെട്ടതാണെന്ന പ്രചാരണമുണ്ടായിരുന്നതാണ് കേസ് വിവാദമാക്കിയത്. എന്നാൽ, ഖാസിയുടെ ശരീരത്തിലോ താമസിച്ചിരുന്ന വീട്ടിലോ കൊലപാതകത്തിന്റെ തെളിവു കണ്ടെത്താൻ സിബിഐ.യ്ക്ക് കഴിഞ്ഞില്ല. 2017 ജനുവരിൽ അന്വേഷണം അവസാനിപ്പിച്ച കേസിൽ ഹൈക്കോടതി നിർദ്ദേശപ്രകാരം സിബിഐ. തുടരന്വേഷണം നടത്തുകയായിരുന്നു. ഓട്ടോറിക്ഷ
കൊച്ചി: ചെമ്പരിക്ക ഖാസി സി.എം. അബ്ദുല്ല മൗലവിയുടെ മരണം ആത്മഹത്യയാണെന്ന് ആവർത്തിച്ച് സിബിഐ. പറയുമ്പോഴും ദുരൂഹതകൾ നീങ്ങുന്നില്ല. ആത്മഹത്യയെന്ന നിഗമനത്തിൽ തന്നെ സി.ബിഐ. കേസന്വേഷണം അവസാനിപ്പിച്ചു. ഇതു സംബന്ധിച്ച റിപ്പോർട്ട് സിബിഐ. തിരുവനന്തപുരം യൂണിറ്റ് ഡിവൈ.എസ്‌പി. കെ.ജെ. ഡാർവിൻ എറണാകുളം ചീഫ് ജുഡീഷ്യൽ മജിസ്ട്രേറ്റ് കോടതിയിൽ സമർപ്പിച്ചു. കേസന്വേഷണം അവസാനിപ്പിക്കാൻ മൂന്നാം തവണയാണ് സിബിഐ. റിപ്പോർട്ട് നൽകുന്നത്. 2010 ഫെബ്രുവരി 15-നാണ് ഖാസിയെ മരിച്ച നിലയിൽ ചെമ്പരിക്ക കടപ്പുറത്തെ കടുക്കക്കല്ല് പാറക്കെട്ടിനു സമീപം കണ്ടത്. കരൾ രോഗബാധിതനായ മൗലവി മംഗലാപുരം, കാസർകോട് മേഖലയിലെ 140 മഹല്ലുകളുടെ ഖാസിയായിരുന്നു.
മൗലവി കൊല്ലപ്പെട്ടതാണെന്ന പ്രചാരണമുണ്ടായിരുന്നതാണ് കേസ് വിവാദമാക്കിയത്. എന്നാൽ, ഖാസിയുടെ ശരീരത്തിലോ താമസിച്ചിരുന്ന വീട്ടിലോ കൊലപാതകത്തിന്റെ തെളിവു കണ്ടെത്താൻ സിബിഐ.യ്ക്ക് കഴിഞ്ഞില്ല. 2017 ജനുവരിൽ അന്വേഷണം അവസാനിപ്പിച്ച കേസിൽ ഹൈക്കോടതി നിർദ്ദേശപ്രകാരം സിബിഐ. തുടരന്വേഷണം നടത്തുകയായിരുന്നു. ഓട്ടോറിക്ഷാ ഡ്രൈവറായ ആദൂർ അഷ്റഫ് എന്നയാളുടെ മൊഴിയുടെ അടിസ്ഥാനത്തിലായിരുന്നു മൂന്നാം തവണ അന്വേഷണം നടത്തിയത്.
2010 ജനുവരി ഒന്ന് മുതൽ 2010 ഫെബ്രുവരി 14 വരെ ആറു തവണ രണ്ടു പേരെ ഖാസിയുടെ വീടിന് സമീപം ആദൂർ അഷറഫ് ഓട്ടോറിക്ഷയിൽ കൊണ്ടുപോയി ഇറക്കിയതായി മൊഴി നൽകി. ഇവർക്കു ഖാസിയുടെ മരണവുമായി ബന്ധമുണ്ടെന്ന സംശയം ജനിച്ചതോടെയാണ് സിബിഐ. വീണ്ടും അന്വേഷണം തുടങ്ങിയത്. എന്നാൽ, ഓട്ടോഡ്രൈവറുടെ മൊഴികൾ വസ്തുതാപരമല്ലെന്നാണ് സിബിഐ. അന്വേഷണത്തിൽ കണ്ടെത്തിയത്. 2010 ഫെബ്രവരി 15നാണ് ഖാദിയുടെ മൃതദേഹം ചെമ്പിരിക്ക കടപ്പുറത്തെ കടുക്കക്കല്ല് പാറക്കെട്ടിന് സമീപം കണ്ടത്തെിയത്. വീടിന് ഒരു കിലോമീറ്റർ അകലെയുള്ള ഈ പാറക്കെട്ടിൽനിന്ന് മൗലവിയുടെ ചെരിപ്പ്, കണ്ണട എന്നിവ കണ്ടത്തെിയിരുന്നു. രോഗബാധിതനായ ഒരാൾക്ക് പരസഹായമില്ലാതെ ഇത്രയും ദൂരം ഒറ്റക്ക് നടന്ന് പാറക്കെട്ടിന് മുകളിൽ കയറിച്ചെല്ലാൻ കഴിയുമോ എന്നത് ചോദ്യമായി അവശേഷിച്ചിരുന്നു. ഇതിനിടെ ചെമ്പിരിക്ക ഖാദിയുടെ മരണവുമായി കാസർകോട്ടെ യുവജനനേതാവിന് ബന്ധമുണ്ടെന്ന് പി.ഡി.പി നേതാക്കൾ ആരോപിച്ചിരുന്നു.
മൗലവി മംഗളൂരു-കാസർകോട് മേഖലയിലെ 140ഓളം മഹല്ലുകളുടെ ഖാദിയായിരുന്നു. കരളിന് കാൻസർ ബാധയുണ്ടായിരുന്നെങ്കിലും മതപരമായ ജീവിതം നയിക്കുന്ന മൗലവി ആത്മഹത്യ ചെയ്യില്ലെന്നാണ് പൊതുവേ ഉരുന്ന അഭിപ്രായം. എല്ലാ ദിവസവും രാവിലെ എഴുന്നേറ്റിരുന്ന മൗലവിയുടെ വീട്ടിലുള്ളവർ മൗലവി മരിച്ച ദിവസം രാവിലെ 10 വരെ ഉണരാതിരുന്നത് എന്തുകൊണ്ടാണെന്നതും സംശയത്തിന് ഇടനൽകുന്നു. വീട്ടിലുള്ളവരെ എന്തെങ്കിലും തരത്തിൽ ഉറക്കിക്കിടത്തിയിരിക്കാമെന്ന സംശയം കോടതി പോലും ഉന്നയിച്ചിരുന്നു. ആദ്യം ബേക്കൽ പൊലീസ് അന്വേഷിച്ച കേസ്, ക്രൈംബ്രാഞ്ച് അന്വേഷണത്തിനുശേഷമാണ് സിബിഐയുടെ കൈയിലത്തെിയത്. സിബിഐ തിരുവനന്തപുരം യൂനിറ്റ് അഡീഷനൽ എസ്‌പിയായിരുന്ന നന്ദകുമാർ നായരുടെ നേതൃത്വത്തിലെ സംഘമാണ് മൗലവി ആത്മഹത്യ ചെയ്തതാകാമെന്ന നിഗമനത്തോടെ അന്വേഷണം അവസാനിപ്പിച്ചത്.
സാമ്പത്തിക ബാധ്യതകളും മറ്റ് ഇടപാടുകളും അവസാനിപ്പിച്ചിരുന്നുവെന്നതാണ് ആത്മഹത്യാ നിഗമനത്തിലത്തൊനായി സിബിഐ ഉന്നയിക്കുന്ന കാരണം. പള്ളിയുടെ പടികൾ കയറി പിതാവിന്റെ ഖബറിടത്തിൽ പ്രാർത്ഥിക്കാൻ പോയ അദ്ദേഹത്തിന് കടൽതീരം വരെ നടക്കാൻ കഴിയുമെന്നായിരുന്നു സിബിഐ റിപ്പോർട്ടിലുണ്ടായിരുന്നത്. എന്നാൽ, ശക്തമായ വേലിയേറ്റമുണ്ടായിട്ടും പാറക്കെട്ടുകൾക്ക് മുകളിൽ കണ്ടത്തെിയ മൗലവിയുടെ ചെരിപ്പ് നനയുകയോ ഒഴുകിപ്പോവുകയോ ചെയ്യാതിരുന്നത് സംശയാസ്പദമാണെന്ന് ബന്ധുക്കളും പറയുയന്നു.