- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ആർ എസ് എസുകാരായി ഉള്ളത് അറുപതോളം പേർ; നേതൃത്വമറിയാതെ വഴി വിട്ട് ജീവിക്കുന്നവർ എന്തിനും ഏതിനും തയ്യാർ; റിയൽ എസ്റ്റേറ്റ് ബ്രോക്കർ പണിയും മേനിപറച്ചിലും പതിവ് രീതി; എതിരാളിയെ ആക്രമിച്ച കൊലപ്പെടുത്തിയ വീരചരിതങ്ങളും ഏറെ; പാർട്ടി ക്രിമിനലുകൾ എല്ലാം നിർത്തി പോയാൽ പിന്നെ ചതിയന്മാരും: ഇത് ബിജെപിക്കാരുടെ സുരക്ഷിത ഒളിത്താവളവും; പരിവാറുകാരുടെ 'മുടക്കോഴി മല'യായ ചെമ്പ്രയെന്ന ഗ്രാമത്തിന്റെ കഥ
കണ്ണൂർ: കണ്ണൂർ ജില്ലയിലും മാഹിയിലും രാഷ്ട്രീയ ക്രമിനലുകളെ അക്രമങ്ങൾക്ക് പ്രേരിപ്പിക്കുന്നതിന് പിന്നിലും ചില വസ്തുതകളുണ്ട്. കഴിഞ്ഞ ദിവസം ഇരട്ട കൊലപാതകം നടന്ന മാഹി, ന്യൂ മാഹി മേഖലകളിലൂടെ ' മറുനാടൻ മലയാളി 'നടത്തിയ അന്വേഷണത്തിൽ ചില കാര്യങ്ങൾ വ്യക്തമായി. നേതൃത്വത്തെ പോലും ധിക്കരിച്ച് പ്രവർത്തിക്കുന്ന ആർ.എസ്. എസ് അനുഭാവികൾ എന്ന പേരിൽ അറിയപ്പെടുന്ന 60 ഓളം പേർ പാറാലിനടുത്ത ചെമ്പ്ര ഗ്രാമത്തിലുണ്ട്. പ്രത്യേകിച്ച് പണിയൊന്നുമില്ലാത്തവർ. റിയൽ എസ്റ്റേറ്റ,് മറ്റ് ബ്രോക്കർ ഇടപാടും സാഹസികരെന്ന മേനി പറച്ചിലുമായി കഴിയുന്നവർ. എതിരാളികളെന്ന് അവർ കരുതുന്ന സിപിഎം പ്രവർത്തകർ ഈ ഗ്രാമത്തിൽ നാമമാത്രമാണ്. പൂർണ്ണമായും ആർ.എസ്. എസ്. ബിജെപി. സംഘടനാഗ്രാമം. എളുപ്പത്തിൽ പണം ലഭിക്കാവുന്ന ഏത് പണിയും ഇവർ സ്വീകരിക്കും. ഇവിടെ എത്തിപ്പെടുന്നവരുടെ ആവശ്യങ്ങൾ അന്വേഷിച്ച് ഏത് കാര്യവും അവർ ഏറ്റെടുക്കുന്നു. അങ്ങിനെ എത്തിപ്പെട്ട ഒരു മധ്യ വയസ്‌ക്കൻ മറുനാടനോട് പറഞ്ഞതിങ്ങനെ. ഒരു വീട് വാടകക്ക് വേണ്ടിയായിരുന്നു താനിവിടെയെത്തിയത്. വഴിയിൽ ക
കണ്ണൂർ: കണ്ണൂർ ജില്ലയിലും മാഹിയിലും രാഷ്ട്രീയ ക്രമിനലുകളെ അക്രമങ്ങൾക്ക് പ്രേരിപ്പിക്കുന്നതിന് പിന്നിലും ചില വസ്തുതകളുണ്ട്. കഴിഞ്ഞ ദിവസം ഇരട്ട കൊലപാതകം നടന്ന മാഹി, ന്യൂ മാഹി മേഖലകളിലൂടെ ' മറുനാടൻ മലയാളി 'നടത്തിയ അന്വേഷണത്തിൽ ചില കാര്യങ്ങൾ വ്യക്തമായി.
നേതൃത്വത്തെ പോലും ധിക്കരിച്ച് പ്രവർത്തിക്കുന്ന ആർ.എസ്. എസ് അനുഭാവികൾ എന്ന പേരിൽ അറിയപ്പെടുന്ന 60 ഓളം പേർ പാറാലിനടുത്ത ചെമ്പ്ര ഗ്രാമത്തിലുണ്ട്. പ്രത്യേകിച്ച് പണിയൊന്നുമില്ലാത്തവർ. റിയൽ എസ്റ്റേറ്റ,് മറ്റ് ബ്രോക്കർ ഇടപാടും സാഹസികരെന്ന മേനി പറച്ചിലുമായി കഴിയുന്നവർ. എതിരാളികളെന്ന് അവർ കരുതുന്ന സിപിഎം പ്രവർത്തകർ ഈ ഗ്രാമത്തിൽ നാമമാത്രമാണ്. പൂർണ്ണമായും ആർ.എസ്. എസ്. ബിജെപി. സംഘടനാഗ്രാമം. എളുപ്പത്തിൽ പണം ലഭിക്കാവുന്ന ഏത് പണിയും ഇവർ സ്വീകരിക്കും. ഇവിടെ എത്തിപ്പെടുന്നവരുടെ ആവശ്യങ്ങൾ അന്വേഷിച്ച് ഏത് കാര്യവും അവർ ഏറ്റെടുക്കുന്നു.
അങ്ങിനെ എത്തിപ്പെട്ട ഒരു മധ്യ വയസ്‌ക്കൻ മറുനാടനോട് പറഞ്ഞതിങ്ങനെ. ഒരു വീട് വാടകക്ക് വേണ്ടിയായിരുന്നു താനിവിടെയെത്തിയത്. വഴിയിൽ കണ്ട ഒരു യുവാവിനോട് കാര്യമന്വേഷിച്ചു. എല്ലാം ശരിയാക്കി തരാമെന്ന് പറഞ്ഞ് അയാൾ തന്നെ കൂടെക്കൂട്ടി. വഴി മധ്യേ അയാൾ വീര കഥകൾ പറയുകയായിരുന്നു. എതിരാളികളെ അക്രമിച്ചതും കൊലപ്പെടുത്തിയതുമായ കഥകൾ. അങ്ങിനെ നിരവധി ക്രിമിനൽ കേസിൽ പെട്ടത് വലിയ കാര്യമെന്ന നിലയിൽ തന്നോട് പറഞ്ഞു.
അതോടെ താൻ പെട്ടുപോയത് ചതിയിലാണോ എന്ന സംശയം അയാളിൽ ഉടലെടുത്തു. പിന്നെ വീടിന്റെ കാര്യം മെല്ലെ മതിയെന്നും സ്‌ക്കൂൾ തുറക്കുന്നതിന് മുമ്പ് വീണ്ടും വരാമെന്ന് പറഞ്ഞ് തടി തപ്പിയത് വളരെ പാടുപെട്ടാണ്. പിന്നീട് അങ്ങോട്ട് തിരിഞ്ഞ് നോക്കിട്ടില്ല. രണ്ടാഴ്‌ച്ച മുമ്പ് പാറാലിൽ നിന്നും വീടന്വേഷിച്ച് പോയ ആളാണ് ഇക്കാര്യം പറഞ്ഞത്. കുടുംബത്തോടൊപ്പം താമസിക്കാനായിരുന്നു മധ്യ വയസ്‌ക്കന്റെ ഉദ്ദേശം. തന്റെ പേര് വെളിപ്പെടുത്തരുതെന്ന് കേണപേക്ഷിച്ചാണ് അയാൾ സ്ഥലം വിട്ടത്.
നേതൃത്വമറിയാതെ വഴി വിട്ട് ജീവിക്കുന്ന ഒട്ടേറെ പ്രവർത്തകർ അടങ്ങുന്നതാണ് ഈ ഗ്രാമം. അതുകൊണ്ടു തന്നെ അനധികൃത ഇടപാടുകൾ എല്ലാം നടക്കുന്നു. ഏതെങ്കിലും ആവശ്യത്തിന് ഈ നാട്ടിൽ എത്തിപ്പെടുന്നവർ അവർക്ക് ചാകരയാണ്. കാര്യം നടന്നാലും ഇല്ലെങ്കിലും പണം കൈക്കലാക്കുന്നു. പള്ളൂർ ലോക്കൽ കമ്മിറ്റി അംഗം കണ്ണിപ്പൊയിൽ ബാബുവിനെ കൊലപ്പെടുത്തിയ കേസിലും ചെമ്പ്രയിലുള്ളവരുടെ പങ്ക് എഴുതള്ളാനാവില്ല. കസ്റ്റഡിയിലെടുത്തവരിൽ മൂന്നിലൊന്നും ഇവിടുത്തുകാർ തന്നെ.
ന്യൂ മാഹിയിലെ ആർ.എസ്. എസ്. പ്രവർത്തകൻ യു.സി. ഷമേജിനെ കൊലപ്പെടുത്തിയ കേസ് അന്വേഷണം പുരോഗമിക്കുകയാണെന്നാണ് പൊലീസ് പറയുന്നത്. ഈ കേസിൽ ന്യൂമാഹിയിലുള്ളവരും തൊട്ടടുത്ത തലശ്ശേരിയിലുള്ളവരും പ്രതികളെന്ന് സംശയിക്കുന്നു. സിപിഎം പ്രവർത്തകന്റെ കൊല നടന്ന് അര മണിക്കൂറിനകം മറു കൊല നടന്നത് ദൂരെ നിന്നുള്ളവരാവാൻ സാധ്യതയില്ല.
കണ്ണൂർ ജില്ലയിലും മാഹിയിലും എന്തുകൊണ്ടു തുടർ കൊലപാതകങ്ങൾ:
ഒരിക്കൽ അക്രമവും കൊലയും നടത്തിയാൽ പിന്നെ ബിജെപി. -ആർ.എസ്. എസും സിപിഎം. ഉം ഈ പ്രതികളെ തന്നെ നിരന്തരം ഉപയോഗിക്കപ്പെടുന്നു. എതിരാളികളെ കൊലപ്പെടുത്താനും അക്രമിക്കാനും ഇത്തരക്കാർ എന്നും പാർട്ടിക്കകത്ത് സജ്ജമാണ്. ഇരു സംഘടനകളുടേയും പാർട്ടി ഗ്രാമങ്ങളിൽ അവർ പിന്നെ വീര പുരുഷന്മാരാണ്. സ്ഥലനാമം ചേർത്തും തറവാട്ട് പേര് ചേർത്തും അവർക്ക് വീര പുരുഷ പദവി നൽകും. അങ്ങിനെ പ്രസ്ഥാനങ്ങളുടെ അംങ്കവീരന്മാരായി അറിയപ്പെടുന്നു.
ഇങ്ങിനെയുള്ള ക്രിമിനലുകൾ വലിയ കയത്തിലാണ് പെട്ടുപോകുന്നത് എന്നവരറിയുന്നില്ല. പ്രസ്ഥാനങ്ങളുടെ കൊലക്ക് ഉപയോഗിക്കുന്ന ഉപകരണങ്ങൾ മാത്രമാണവർ. യൗവനം കഴിയുന്നതോടെ അക്രമങ്ങൾ ഉപേക്ഷിച്ച് ജീവിക്കാൻ ശ്രമിച്ചാലും പ്രശ്നമാണ്. പ്രസ്ഥാനങ്ങളുടെ ഏത് ക്രിമിനൽ അക്രമങ്ങളിലും ഇവർ പ്രതി ചേർക്കപ്പെടും. അങ്ങിനെ ജീവിതത്തിലെ നല്ലൊരു ഭാഗം ജയിലിലും പുറത്തുമായി കഴിയേണ്ട അവസ്ഥയും വരും. ഇക്കാരണത്താൽ തന്നെ ക്രിമിനൽ കുറ്റങ്ങൾ പ്രസ്ഥാനങ്ങളെ തൃപ്തിപ്പെടുത്താൻ വേണ്ടി ഇവർക്ക് ചെയ്യേണ്ടി വരും.
പാർട്ടി ക്രിമിനലുകൾ എല്ലാം നിർത്തി പോയാൽ ചതിയന്മാരായാണ് പരിഗണിക്കപ്പെടുന്നത്. പിന്നീട് പാർട്ടിക്കാരുടെ അക്രമത്തിനും തഴയലിനും പാത്രമാകുന്ന ചരിത്രം കണ്ണൂരിൽ തന്നെ നിരവധി. രാജ്യം തീവ്രവാദികളായി മുദ്ര കുത്തപ്പെട്ട 'മാവോയിസ്റ്റുകളെ ' പോലും കീഴടങ്ങി ജീവിക്കാനുള്ള ശ്രമം നടത്തുമ്പോഴും രാഷ്ട്രീയ അക്രമം നടത്തുന്നവർ കുറ്റബോധത്തോടെ പ്രസ്ഥാനങ്ങൾ ഉപേക്ഷിച്ചാൽ സംരക്ഷിക്കപ്പെടുന്നില്ല. സർക്കാർ തലത്തിൽ അത്തരത്തിലൊരു പദ്ധതി പ്രാവർത്തികമാക്കുകയാണെങ്കിൽ കണ്ണൂരിലെ രാഷ്ട്രീയ അക്രമങ്ങൾ ഒരു പരിധി വരെയെങ്കിലും ശമിപ്പിക്കാൻ കഴിയും.
രാഷ്ട്രീയ കുറ്റവാളികളുടെ ഒട്ടേറെ ഒളിവ് കേന്ദ്രങ്ങൾ ഇന്ന് കണ്ണൂരിലും മാഹിയിലുമായിട്ടുണ്ട്. കണ്ണൂരിലെ മുടക്കോഴിയും തില്ലങ്കേരിയും പോലെ തന്നെ മാഹിയിൽ ചെമ്പ്രയും പള്ളൂരുമൊക്കെ ഒളിത്താവളങ്ങളാണ്. ക്രിമനലുകളുടെ താവളം ഇല്ലാതായാൽ തന്നെ കുറ്റ കൃത്യങ്ങൾ ഒരു പരിധി വരെ ചെറുക്കാൻ കഴിയും.