- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഏതുനിമിഷവും ബ്രിട്ടനിൽ രാസായുധപ്രയോഗം ഉണ്ടാകുമെന്ന് ഇന്റലിജൻസ് വൃത്തങ്ങൾ; പാരാമെഡിക്‌സിന് കെമിക്കലിനെ നേരിടാനുള്ള പരിശീലനം തുടങ്ങി
ഒറ്റപ്പെട്ട ഭീകരാക്രമണങ്ങൾക്ക് പിന്നാലെ, ബ്രിട്ടനിൽ രാസായുധ ആക്രമണം ഏതുനിമിഷവും ഉണ്ടായേക്കാമെന്ന ആശങ്കയിലാണ് അധികൃതർ.ഇതിനെ നേരിടുന്നതിനുള്ള സജ്ജീകരണങ്ങൾക്കും തുടക്കമിട്ടു. ഇതിന്റെ ഭാഗമായി പാരാമെഡിക്‌സിന് രാസായുധ പ്രയോഗത്തെ നേരിടാനുള്ള പരിശീലനം നൽകിത്തുടങ്ങി. വൻതോതിലുള്ള ആക്രമണമുണ്ടായാൽ എങ്ങനെ നേരിടണമെന്നത് സംബന്ധിച്ചും കെമിക്കൽ ആക്രമണത്തെ നേരിടാനുള്ള ആന്റിഡോട്ട് ഉപയോഗിക്കുന്നത് സംബന്ധിച്ചുമാണ് പരിശീലനം നൽകിയിട്ടുള്ളത്. മുൻനിര ആരോഗ്യപ്രവർത്തകർക്കെല്ലാം ഇതുസംബന്ധിച്ച പരിശീലനം നൽകിക്കഴിഞ്ഞു. ഇസ്ലാമിക് സ്റ്റേറ്റുപോലുള്ള വീണ്ടുവിചാരമില്ലാത്ത ഭീകര സംഘടനകൾ രാസായുധം പ്രയോഗിക്കാനും മടിക്കില്ലെന്ന വിലയിരുത്തലിലാണ് ഈ തയ്യാറെടുപ്പുകൾ. ഇത്തരത്തിലൊരു കെമിക്കൽ ആകക്രമണത്തിലാണ് ഉത്തരകൊറിയൻ ഭരണാധികാരി കിം ജോങ് ഉന്നിന്റെ അർധസഹോദരൻ കിം ജോങ് നാമിനെ വധിച്ചതെന്ന് മലേഷ്യൻ പൊലീസ് സ്ഥിരീകരിച്ചിട്ടുണ്ട്. ഫെബ്രുവരിയിൽ കോലാലംപുർ വിമാനത്താവളത്തിൽവച്ചായിരുന്നു നാം ആക്രമിക്കപ്പെട്ടത്. സരിനെക്കാളും പത്തുമടങ്ങ് മരണകാരിയാ
ഒറ്റപ്പെട്ട ഭീകരാക്രമണങ്ങൾക്ക് പിന്നാലെ, ബ്രിട്ടനിൽ രാസായുധ ആക്രമണം ഏതുനിമിഷവും ഉണ്ടായേക്കാമെന്ന ആശങ്കയിലാണ് അധികൃതർ.ഇതിനെ നേരിടുന്നതിനുള്ള സജ്ജീകരണങ്ങൾക്കും തുടക്കമിട്ടു. ഇതിന്റെ ഭാഗമായി പാരാമെഡിക്‌സിന് രാസായുധ പ്രയോഗത്തെ നേരിടാനുള്ള പരിശീലനം നൽകിത്തുടങ്ങി.
വൻതോതിലുള്ള ആക്രമണമുണ്ടായാൽ എങ്ങനെ നേരിടണമെന്നത് സംബന്ധിച്ചും കെമിക്കൽ ആക്രമണത്തെ നേരിടാനുള്ള ആന്റിഡോട്ട് ഉപയോഗിക്കുന്നത് സംബന്ധിച്ചുമാണ് പരിശീലനം നൽകിയിട്ടുള്ളത്. മുൻനിര ആരോഗ്യപ്രവർത്തകർക്കെല്ലാം ഇതുസംബന്ധിച്ച പരിശീലനം നൽകിക്കഴിഞ്ഞു. ഇസ്ലാമിക് സ്റ്റേറ്റുപോലുള്ള വീണ്ടുവിചാരമില്ലാത്ത ഭീകര സംഘടനകൾ രാസായുധം പ്രയോഗിക്കാനും മടിക്കില്ലെന്ന വിലയിരുത്തലിലാണ് ഈ തയ്യാറെടുപ്പുകൾ.
ഇത്തരത്തിലൊരു കെമിക്കൽ ആകക്രമണത്തിലാണ് ഉത്തരകൊറിയൻ ഭരണാധികാരി കിം ജോങ് ഉന്നിന്റെ അർധസഹോദരൻ കിം ജോങ് നാമിനെ വധിച്ചതെന്ന് മലേഷ്യൻ പൊലീസ് സ്ഥിരീകരിച്ചിട്ടുണ്ട്. ഫെബ്രുവരിയിൽ കോലാലംപുർ വിമാനത്താവളത്തിൽവച്ചായിരുന്നു നാം ആക്രമിക്കപ്പെട്ടത്. സരിനെക്കാളും പത്തുമടങ്ങ് മരണകാരിയായ വിഎക്‌സാണ് ഉപയോഗിച്ചതെന്നും കണ്ടെത്തിയിരുന്നു.
വിഎക്‌സിനെയും സരിനെയും നേരിടാൻ ശേഷിയുള്ള ആന്റിഡോട്ടാണ് ബ്രി്ട്ടനിൽ പാരാമെഡിക്‌സിന് പരിശീലിപ്പിക്കുന്നത് രാസായുധങ്ങൾ ശേഖരിക്കാൻ ഇസ്ലാമിക് സ്റ്റേറ്റ് നേതാക്കൾ അനുയായികളോട് ആവശ്യപ്പെടുന്നതിന്റെ പോസ്റ്റർ ഓ്ൺലൈനിൽ പ്രത്യക്ഷപ്പെട്ടിരുന്നു. ഇതും ഇപ്പോൾ തിരക്കിട്ട് പരിശീലനം നൽകുന്നതിന് ഒരു കാരണമാണ്.
പ്രധാന എൻഎച്ച്എസ് ട്രസ്റ്റുകളെല്ലാം മുൻനിര ജീവനക്കാർക്ക് ഓട്ടോ ഇൻജക്ടർ ഉപകരണങ്ങൾ നൽകുന്നുണ്ട്. സരിനെയും വിഎക്‌സിനെയും പോലുള്ള ഓർഗാനോഫോസ്‌ഫേറ്റ് വിഷങ്ങളെ നേരിടാൻ ശേഷിയുള്ളതാണിത്. സൈനികർക്കും ഇത്തരം ഉപകരണങ്ങൾ നൽകിയിട്ടുണ്ട്. ശരീരത്തിന്റെ നാഡീഞെരമ്പുകളെ ആക്രമിക്കുന്ന ഈ വിഷവസ്തുക്കൾ ഉള്ളിൽച്ചെന്നാൽ മിനിറ്റുകൾക്കകം മരണം സംഭവിക്കാം. ക്ഷീണവും ഛർദിയുമൊക്കെയാണ് തുടക്കത്തിൽ അനുഭവപ്പെടുക. പെട്ടെന്നുതന്നെ നില വഷളാവുകയും മരണം സംഭവിക്കുകയും ചെയ്യും.