- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
സിറിയയിൽ രാസായുധ പ്രയോഗം; സ്ത്രീകളും കുട്ടികളും അടക്കം 70 പേർ കൊല്ലപ്പെട്ടു; അവശ നിലയിലായ പലരുടേയും നില ഗുരുതരമായി തുടരുന്നു
ദമാസ്‌ക്കസ്: സിറിയയിൽ വീണ്ടും രാസായുധ പ്രയോഗം. വിമത മേഖലയായ ദൂമയിലുണ്ടായ ആക്രമണത്തിൽ സ്ത്രീകളും കുട്ടികളും അടക്കം 70 പേർ കൊല്ലപ്പെട്ടു. ശനിയാഴ്ച രാത്രിയാണ് രാസായുപ്രയോഗം നടന്നത്. ആക്രമണത്തിൽ നിരവധിപ്പേർക്ക് പരിക്കേൽക്കുകയും ചെയ്തു. ക്ലോറിൻ ഗ്യാസ് നിറച്ച വാതകമാണ് ആക്രമണത്തിന് ഉപയോഗിച്ചതെന്നാണ് സംശയിക്കുന്നത്.വായ്ക്കുള്ളിൽ നിന്നും നുരയും പതയും വരുന്ന നിലയിലുള്ള കുട്ടികളുടെ ചിത്രങ്ങളും വീഡിയോകളും ഇതിനോടകം നവമാധ്യമങ്ങളിൽ വൈറൽ ആയിക്കഴിഞ്ഞു. പ്രദേശത്തുനിന്ന് ആളുകളെ ഒഴിപ്പിച്ചുകൊണ്ടിരിക്കുകയാണ്. പരിക്കേറ്റവരിൽ പലരുടെയും നില ഗുരുതരമായതിനാൽ മരണസംഖ്യ ഉയരാൻ സാധ്യതയുണ്ടെന്ന് വൈറ്റ് ഹെൽമറ്റ് എന്ന സംഘടന അറിയിച്ചു. അതേസമയം, രാസപ്രയോഗം ഔദ്യോഗികമായി സ്ഥിരീകരിച്ചിട്ടില്ല.
ദമാസ്‌ക്കസ്: സിറിയയിൽ വീണ്ടും രാസായുധ പ്രയോഗം. വിമത മേഖലയായ ദൂമയിലുണ്ടായ ആക്രമണത്തിൽ സ്ത്രീകളും കുട്ടികളും അടക്കം 70 പേർ കൊല്ലപ്പെട്ടു. ശനിയാഴ്ച രാത്രിയാണ് രാസായുപ്രയോഗം നടന്നത്. ആക്രമണത്തിൽ നിരവധിപ്പേർക്ക് പരിക്കേൽക്കുകയും ചെയ്തു.
ക്ലോറിൻ ഗ്യാസ് നിറച്ച വാതകമാണ് ആക്രമണത്തിന് ഉപയോഗിച്ചതെന്നാണ് സംശയിക്കുന്നത്.വായ്ക്കുള്ളിൽ നിന്നും നുരയും പതയും വരുന്ന നിലയിലുള്ള കുട്ടികളുടെ ചിത്രങ്ങളും വീഡിയോകളും ഇതിനോടകം നവമാധ്യമങ്ങളിൽ വൈറൽ ആയിക്കഴിഞ്ഞു.
പ്രദേശത്തുനിന്ന് ആളുകളെ ഒഴിപ്പിച്ചുകൊണ്ടിരിക്കുകയാണ്. പരിക്കേറ്റവരിൽ പലരുടെയും നില ഗുരുതരമായതിനാൽ മരണസംഖ്യ ഉയരാൻ സാധ്യതയുണ്ടെന്ന് വൈറ്റ് ഹെൽമറ്റ് എന്ന സംഘടന അറിയിച്ചു. അതേസമയം, രാസപ്രയോഗം ഔദ്യോഗികമായി സ്ഥിരീകരിച്ചിട്ടില്ല.
Next Story