ഫാസ്റ്റ്ഫുഡ് ഉപയോഗിക്കുന്ന സ്ത്രീകൾക്ക് അമിത വണ്ണം ഉണ്ടാകുമെന്ന് പഠനം. ബ്രഡ് അടക്കമുള്ള ഫാസ്റ്റ് ഫുഡുകളുടെ കവറുകളിൽ അടങ്ങിയിരിക്കുന്ന രാസവസ്തുവായ പെർഫ്‌ളൂറാക്കിൽ സബ്സ്റ്റൻസസ് (പിഎഫ്എഎസ്) എന്ന രാസവസ്തുവാണ് അമിത വണ്ണത്തിന് കാരണമാകുന്നത്.

രക്തത്തിൽ പിഎഫ്എഎസിന്റെ അമിത അളവ് ശരീരത്തിന്റെ ഉപാപചയ പ്രവർത്തനങ്ങളെ മന്ദീഭവിപ്പിക്കുകയും അമിത വണ്ണത്തിന് കാരണമാവുകയും ചെയ്യുന്നു. ഉപാപചയ പ്രവർത്തനങ്ങൾ മന്ദീഭവിക്കുന്നതോടെ ശരീരത്തിൽ നിന്നും എത്ര കഠിനാധ്വാനം ചെയ്താലും പുറന്തള്ളുന്ന കലോറിയുടെ അലവ് കുറയുന്നതാണ് ശരീരം വണ്ണിക്കാൻ കാരണമാവുന്നത്.

ഭക്ഷണത്തിൽ നിന്നും വാട്ടർ പ്രൂഫ് വസ്ത്രത്തിൽ നിന്നും വരെ ഈ രാസവസ്തു ശരീരത്തിലേക്ക് ആഗീരണം ചെയ്യപ്പെടുകയും പിഎഫ്എഎസ് രക്തത്തിൽ കലരുകയും ചെയ്യുന്നതോടെയാണ് വണ്ണം കൂടുന്നത്. ഹവാർഡ് സ്‌കൂൾ ഓഫ പബ്ലിക് ഹെൽത്ത് 621 പേരിൽ നടത്തിയ പഠനത്തിൽ പിഎഫ്എഎസും ശരീരത്തിലെ ഉപാപചയ പ്രവർത്തനവും തമ്മിൽ ബന്ധമുണ്ടെന്നും കണ്ടെത്തി.